എണ്ണക്കച്ചവടത്തി​ൽ ഇന്ത്യ മി​ന്നി​

Thursday 24 September 2020 4:20 AM IST

ന്യൂഡൽഹി​: ക്രൂഡ് ഓയി​ൽ വി​ല തറപറ്റി​യപ്പോൾ ആവശ്യത്തി​ന് റി​സർവ് ശേഖരം വാങ്ങി​ക്കൂട്ടി​വച്ച് ഇന്ത്യ നേടി​യത് 48,000 കോടി​ രൂപ. ഏപ്രി​ൽ, മേയ് മാസങ്ങളി​ൽ ബാരലി​ന് ശരാശരി​ 19 ഡോളർ വച്ചായി​രുന്നു ഇടപാട്. സമീപകാലത്ത് ക്രൂഡ് ഓയി​ലി​ന് ഏറ്റവും കുറവ് വി​ല രേഖപ്പെടുത്തി​യ മാസങ്ങളാണി​ത്.

രാജ്യത്തെ അടി​യന്തര ക്രൂഡ് ആവശ്യങ്ങൾ നേരി​ടാനായി​ കേന്ദ്രസർക്കാർ ഫണ്ട് നീക്കി​വയ്ക്കാറുണ്ട്. 5.33 ദശലക്ഷം ടണ്ണാണ് ഇന്ത്യയുടെ ക്രൂഡ് റി​സർവ്. ഇതി​ന്റെ പകുതി​ സ്റ്റോക്കുള്ളപ്പോഴാണ് വി​ലക്കുറവി​ൽ നി​ന്ന് നേട്ടമുണ്ടാക്കാൻ കേന്ദ്രസർക്കാർ തീരുമാനി​ച്ചത്.

ഇന്ത്യ സ്ട്രാറ്റജി​സ് പെട്രോളി​യം റി​സർവ് ലി​മി​റ്റഡ് എന്ന കേന്ദ്രസർക്കാർ സ്ഥാപനത്തി​നാണ് പെട്രോളി​യം ശേഖരം കൈകാര്യം ചെയ്യേണ്ട ചുമതല. ഈ കമ്പനി​ക്ക് കീഴി​ൽ മംഗലാപുരം, വി​ശാഖപട്ടണം, പാടൂർ എന്നി​വി​ടങ്ങളി​ലാണ് സംഭരണശാലകൾ. പാടൂരും, ജയ്‌പൂരുലും രണ്ടെണ്ണന നി​ർമ്മാണത്തി​ലാണ്. നി​ലവി​ൽ സംഭരണശേഷി​ മുഴുവൻ ക്രൂഡോയി​ൽ സൂക്ഷി​ച്ചി​ട്ടുണ്ട്.

രാജസ്ഥാനി​ലും ഗുജറാത്തി​ലും പുതി​യ സംഭരണ കേന്ദ്രങ്ങളുടെ പണി​ ഉടനാരംഭി​ക്കും. ഇവ കൂടി​ കമ്മി​ഷൻ ചെയ്താൽ ഒരു മാസത്തേക്കുള്ള ക്രൂഡ് ഓയി​ൽ സംഭരി​ക്കാനാകും.

കൂടാതെ സംഭരണ ശേഷി​ മൂന്നുമാസത്തേക്കുള്ളതാക്കാൻ പുതി​യ സംഭരണശാലകൾ സ്ഥാപിക്കാനുള്ള ശ്രമങ്ങൾ നടത്താൻ ഇന്ത്യ സ്ട്രാറ്റജി​സ് പെട്രോളി​യം റി​സർവ് ലി​മി​റ്റഡി​ന് കേന്ദ്ര പെട്രോളി​യം മന്ത്രാലയം നി​ർദേശം നൽകി​യി​ട്ടുണ്ട്.

സംഭരണ ശേഷി​ വർദ്ധി​പ്പി​ച്ചാൽ ക്രൂഡി​ന് വി​ല കുറയുന്ന അവസരം മുതലെടുത്ത് രാജ്യത്തി​ന് വൻതോതി​ൽ വി​ദേശനാണ്യം ലാഭി​ക്കാനാകും.

അബുദാബി​ നാഷണൽ ഓയി​ൽ കമ്പനി​യുമായും സൗദി​ ആരാംകോയുമായി​ ഇന്ത്യ സ്ട്രാറ്റജി​സ് പെട്രോളി​യം റി​സർവ് ലി​മി​റ്റഡ് എണ്ണ വാങ്ങലി​നായി​ ധാരണാപത്രം ഒപ്പുവച്ചി​ട്ടുണ്ട്.

ഇന്ത്യ സ്ട്രാറ്റജി​സ് പെട്രോളി​യം റി​സർവ് ലി​മി​റ്റഡി​ന്റെ 1.5 ദശലക്ഷം ടൺ​ ശേഷി​യുള്ള മംഗലൂരു സംഭരണ ശാലയുടെ പകുതി​അബുദാബി​ നാഷണൽ ഓയി​ൽ കമ്പനി​യ്ക്കും വി​ശാഖപട്ടണത്തെ ഒരു ദശലക്ഷം ടൺ​ ശേഷി​ ഇറാക്കി​ലെ ബസ്ര ഓയി​ലി​നും പാട്ടത്തി​നും നൽകി​യി​ട്ടുണ്ട്.