യു.എ.ഇയിൽ പുതിയ രോഗികൾ 1000 കടന്നു

Thursday 24 September 2020 2:45 AM IST

ദുബായ്: യു.എ.ഇയിൽ ഇന്നലെ 1083 പുതിയ രോഗികൾ. ഒരാൾകൂടി മരിച്ചതോടെ ആകെ മരണം 406 ലെത്തി.

87,530 പേരിലാണ് ഇതുവരെ പോസിറ്റീവ് സ്ഥിരീകരിച്ചത്. ഇതിൽ 76,995 പേര്‍ രോഗമുക്തി നേടി. പുതുതായി 970 പേർ സുഖംപ്രാപിച്ച് ആശുപത്രി വിട്ടു. നിലവിൽ 10,129 പേർ ചികിത്സയിലുണ്ട്. പുതുതായി 1,03,100 പരിശോധനകൾ നടത്തി.