സൗജന്യ ഭക്ഷ്യക്കിറ്റിൽ എട്ടിനം സാധനങ്ങൾ
തിരുവനന്തപുരം: ഈ വർഷം ഡിസംബർ വരെ എല്ലാ മാസവും റേഷൻ കടകൾ വഴി വിതരണം ചെയ്യുന്ന ഭക്ഷ്യക്കിറ്റുകളിൽ എട്ടിനം സാധനങ്ങളാണ് ഉണ്ടാവുക. ഓണക്കിറ്റിൽ ഉൾക്കൊള്ളിച്ചിരുന്ന ശർക്കരയും പപ്പടവും ഗുണമേന്മയെ കുറിച്ച് പരാതി ഉയർന്നതിനെ തുടർന്ന് ഒഴിവാക്കി. എല്ലാ വിഭാഗം റേഷൻ കാർഡുള്ളവർക്കും കിറ്റ് ലഭിക്കും. എ.എ.വൈ (മഞ്ഞ) കാർഡ് നമ്പർ പൂജ്യത്തിൽ അവസാനിക്കുന്നവക്ക് 24ന് വിതരണം തുടങ്ങും. 25ന് ഒന്നും 26ന് രണ്ടും 28ന് 3,4,5 നമ്പറുകളിലും 29ന് 6,7,8 നമ്പറുകളിലും അവസാനിക്കുന്ന കാർഡുകൾക്ക് വിതരണം ചെയ്യും. പിങ്ക് കാർഡ് ഉപഭോക്താക്കളിൽ അവസാന അക്കം പൂജ്യമുള്ളവർക്ക് 30ന് വിതരണം ചെയ്യും. പിങ്ക് കാർഡിലെ 1,2 നമ്പറുകളിൽ അവസാനിക്കുന്നവർക്കും മഞ്ഞ കാർഡിലെ ബാക്കിയുള്ള ഗുണഭോക്താക്കൾക്കും ഈ ദിവസം തന്നെ വിതരണം ചെയ്യും. ഒക്ടോബർ 15നകം വിതരണം പൂർത്തിയാക്കും. കടല,പഞ്ചസാര,ആട്ട,വെളിച്ചെണ്ണ,മുളകുപൊടി,ഉപ്പ്,ചെറുപയർ,സമ്പാർ പരിപ്പ് എന്നിവയാണ് കിറ്റിൽ ഉള്ള സാധനങ്ങൾ. ഭക്ഷ്യക്കിറ്റ് വിതരണം ചെയ്യുന്നതിന്റെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് രാവിലെ 11ന് മുഖ്യമന്ത്രി പിണറായി വിജയൻ വീഡിയോ കോൺഫറൻസിലൂടെ നിർവഹിക്കും.തത്സമയം ഏറ്റുമാനൂർ നന്ദാവനം ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ മന്ത്രി പി. തിലോത്തമൻ അദ്ധ്യക്ഷനാകും.