ഇന്നലെ 5376 പേർക്ക് കൊവിഡ്, മരണം 20
Friday 25 September 2020 2:52 AM IST
തിരുവനന്തപുരം: സംസ്ഥാനത്ത് 5,376 പേർക്കുകൂടി ഇന്നലെ രോഗം സ്ഥിരീകരിച്ചതോടെ ചികിത്സയിലുള്ളവരുടെ എണ്ണം 42,786 ആയി. സാമ്പിൾ പരിശോധന ആദ്യമായി 50,000 കടന്നതോടെയാണ് രോഗികളുടെ എണ്ണത്തിലെ വർദ്ധന വ്യക്തമായത്. 51,200 സാമ്പിളുകളാണ് ഇന്നലെ പരിശോധിച്ചത്. റിപ്പോർട്ട് ചെയ്ത കേസുകളിൽ 4,426 പേർ സമ്പർക്കരോഗികളാണ്. 640 പേരുടെ ഉറവിടം വ്യക്തമല്ല. 20 മരണങ്ങളും റിപ്പോർട്ടു ചെയ്തു. മരണനിരക്ക് പ്രതിദിനം കൂടുകയാണ്. 99 ആരോഗ്യപ്രവർത്തകർ കൂടി രോഗബാധിതരായി. ചികിത്സയിലായിരുന്ന 2151 പേർ രോഗമുക്തരായി.തലസ്ഥാനത്താണ് രോഗികൾ എണ്ണത്തിൽ കൂടുതൽ. ജില്ലയിൽ 852 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്.