ഹെൽപ്പ് ഡെസ്‌കിന്റെ സേവനം പ്രയോജനപ്പെടുത്തണമെന്ന് കേരള സർവകലാശാല

Thursday 24 September 2020 2:39 AM IST

തിരുവനന്തപുരം: കൊവിഡ് പശ്ചാത്തലത്തിൽ സന്ദർശന നിയന്ത്രണമുള്ളതിനാൽ വിദ്യാർത്ഥികൾ ഹെൽപ്പ് ഡസ്കിന്റെ സേവനം പ്രയോജനപ്പെടുത്തണമെന്ന് കേരള സർവകലാശാല അറിയിച്ചു. പരീക്ഷാവിഭാഗങ്ങളുമായി രാവിലെ 10.30 മുതൽ വൈകിട്ട് 5 വരെ, ഹെൽപ്പ്‌ഡെസ്‌ക്: 9188526674, 9188526670 എന്നീ ഫോൺ നമ്പറുകളിലും examhelpdesk1@keralauniversity.ac.in, examhelpdesk2@keralauniversity.ac.in എന്നീ ഇ-മെയിൽ വിലാസത്തിലും ബന്ധപ്പെടാം.

മ​റ്റ്‌ സേവനങ്ങൾക്ക് സി.ബി.സി.എസ്.എസ്. (ഡെപ്യൂട്ടി രജിസ്ട്രാർ ) 0471-2386104, ബി.കോം (അസിസ്​റ്റന്റ് രജിസ്ട്രാർ) - 2386389, ബി.എസ്.എസി (അസിസ്​റ്റന്റ് രജിസ്ട്രാർ) - 2386256, ബി.എ. (അസിസ്​റ്റന്റ് രജിസ്ട്രാർ) - 2386424, ബി.എ.സെക്ഷൻ-2386390, 2386351, ബി.എ, ബി.എസ്.സി ആന്വൽ (അസിസ്​റ്റന്റ് രജിസ്ട്രാർ)-2386254 ബി.കോം.ആന്വൽ സെക്ഷൻ - 2386473, ബി.ടെക് (പഴയ സ്‌കീം) - 2386257, ബി.എ. ആന്വൽ (ഇ.ഡി.കെ) സെക്ഷൻ - 2386350, 2386436, ആന്വൽ സ്‌കീം - 2386438, 2386433.

ബി.​ഡി​സ് ​റാ​ങ്ക് ​ലി​സ്റ്റി​ന് ​യോ​ഗ്യ​താ​ ​പ​രീ​ക്ഷ​യു​ടെ​ ​മാ​ർ​ക്ക് ​ന​ൽ​ക​ണം

തി​രു​വ​ന​ന്ത​പു​രം​:​ ​തി​രു​വ​ന​ന്ത​പു​രം​ ​കോ​ളേ​ജ് ​ഒ​ഫ് ​ആ​ർ​ക്കി​ടെ​ക്ച​ർ​ ​എ​ന്ന​ ​സ്വാ​ശ്ര​യ​ ​കോ​ളേ​ജി​ലെ​ ​ബി.​ഡി​സ് ​(​ബാ​ച്ച്‌​ല​ർ​ ​ഒ​ഫ് ​ഡി​സൈ​ൻ​)​ ​കോ​ഴ്സി​ൽ​ ​പ്ര​വേ​ശ​ന​ത്തി​നു​ള്ള​ ​റാ​ങ്ക് ​ലി​സ്റ്റ് ​ത​യ്യാ​റാ​ക്കാ​ൻ​ ​പ്ല​സ്ടു​ ​മാ​ർ​ക്ക് ​w​w​w.​c​e​e.​k​e​r​a​l​a.​g​o​v.​i​n​ ​വെ​ബ്സൈ​റ്റി​ൽ​ 28​ന് ​വൈ​കി​ട്ട് ​നാ​ലി​ന​കം​ ​ന​ൽ​ക​ണം.​ ​ഹെ​ൽ​പ്പ് ​ലൈ​ൻ​:​ 0471​-2525300.

എം​എ​സ്‌​സി​ ​ന​ഴ്സിം​ഗ് ,​ ​എ​ൽ.​എ​ൽ.​എം​ ​പ്ര​വേ​ശ​ന​ ​പ​രീ​ക്ഷ

തി​രു​വ​ന​ന്ത​പു​രം​:​ ​എം.​എ​സ്‌​സി​ ​ന​ഴ്സിം​ഗ് ​കോ​ഴ്സി​ന്റെ​ ​ഒ​ബ്ജ​ക്ടീ​വ് ​മാ​തൃ​ക​യി​ലു​ള്ള​ ​ഓ​ൺ​ലൈ​ൻ​ ​പ്ര​വേ​ശ​ന​ ​പ​രീ​ക്ഷ​ ​ഒ​ക്ടോ​ബ​ർ​ 18​ന് ​രാ​വി​ലെ​ 10​മു​ത​ൽ​ 12​വ​രെ​ ​ന​ട​ക്കും.​ ​തി​രു​വ​ന​ന്ത​പു​രം,​ ​എ​റ​ണാ​കു​ളം,​ ​തൃ​ശൂ​ർ,​ ​ക​ണ്ണൂ​ർ​ ​ജി​ല്ല​ക​ളി​ൽ​ ​പ​രീ​ക്ഷാ​കേ​ന്ദ്ര​മു​ണ്ട്.​ ​സെ​പ്തം​ബ​ർ​ 25​ന് ​വൈ​കി​ട്ട് ​നാ​ലി​ന​കം​ ​എ​ൻ​ട്ര​ൻ​സ് ​ക​മ്മി​ഷ​ണ​ർ​ക്ക് ​ഓ​ൺ​ലൈ​നാ​യി​ ​അ​പേ​ക്ഷ​ ​ന​ൽ​ക​ണം. എ​ൽ.​എ​ൽ.​എം​ ​പ്ര​വേ​ശ​ന​ ​പ​രീ​ക്ഷ​ ​ഒ​ക്ടോ​ബ​ർ​ 18​ന് ​ഉ​ച്ച​യ്ക്ക് ​ര​ണ്ടു​ ​മു​ത​ൽ​ ​നാ​ലു​വ​രെ​ ​തി​രു​വ​ന​ന്ത​പു​രം,​ ​എ​റ​ണാ​കു​ളം,​തൃ​ശൂ​ർ,​ ​ക​ണ്ണൂ​ർ​ ​ജി​ല്ല​ക​ളി​ലെ​ ​പ​രീ​ക്ഷാ​കേ​ന്ദ്ര​ങ്ങ​ളി​ൽ​ ​ന​ട​ത്തും.​ ​വി​ശ​ദ​ ​വി​വ​ര​ങ്ങ​ൾ​ക്ക്:​ ​w​w​w.​c​e​e.​k​e​r​a​l​a.​g​o​v.​i​n.​ ​ഹെ​ൽ​പ്പ് ​ലൈ​ൻ​:​ 0471​-2525300.

ആ​ർ​ക്കി​ടെ​ക്ച​ർ​ ​റാ​ങ്ക് ​ലി​സ്റ്റി​ന് ​സ്കോ​ർ​ ​ന​ൽ​ക​ണം

തി​രു​വ​ന​ന്ത​പു​രം​:​ ​ആ​ർ​ക്കി​ടെ​ക്ച​ർ​ ​റാ​ങ്ക് ​ലി​സ്റ്റ് ​ത​യാ​റാ​ക്കാ​ൻ​ ​നാ​ഷ​ണ​ൽ​ ​ആ​പ്‌​റ്റി​റ്റ്യൂ​ഡ് ​ടെ​സ്റ്റി​ന്റെ​യും​ ​(​നാ​റ്റാ​)​ ​യോ​ഗ്യ​താ​ ​പ​രീ​ക്ഷ​യി​ലെ​യും​ ​(​പ്ല​സ്ടു,​ ​ത​ത്തു​ല്യം​)​ ​മാ​ർ​ക്കും​ ​w​w​w.​c​e​e.​k​e​r​a​l​a.​g​o​v.​i​n​ ​വെ​ബ്സൈ​റ്റി​ൽ​ 26​ന് ​വൈ​കി​ട്ട് ​നാ​ലി​ന​കം​ ​അ​പ്‌​ലോ​ഡ് ​ചെ​യ്യ​ണം.​ ​വി​ശ​ദ​മാ​യ​ ​വി​ജ്ഞാ​പ​നം​:​ ​w​w​w.​c​e​e.​k​e​r​a​l​a.​g​o​v.​i​n.​ ​ഹെ​ൽ​പ്പ് ​ലൈ​ൻ​:​ 0471​-2525300.

 കാ​ലി​ക്ക​റ്റ് ​യൂ​ണി.​ ​അ​റി​യി​പ്പു​കൾ

പ​രീ​ക്ഷാ​ഫ​ലം 2017​ ​ജൂ​ലാ​യി​ൽ​ ​ന​ട​ത്തി​യ​ ​വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം​ ​എം.​ബി.​എ.​ ​(​സി.​യു.​സി.​എ​സ്.​എ​സ്)​ ​മൂ​ന്ന്,​ ​നാ​ല് ​സെ​മ​സ്റ്റ​റു​ക​ളു​ടെ​ ​പ​രീ​ക്ഷാ​ഫ​ലം​ ​പ്ര​സി​ദ്ധീ​ക​രി​ച്ചു.​ ​പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​ന് ​ഒ​ക്‌​ടോ​ബ​ർ​ 2​ ​വ​രെ​ ​അ​പേ​ക്ഷി​ക്കാം.

പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ഫ​ലം 2018​ ​ന​വം​ബ​റി​ലും​ 2019​ ​ഏ​പ്രി​ലി​ലും​ ​ന​ട​ത്തി​യ​ ​ഒ​ന്ന്,​ ​ര​ണ്ട് ​സെ​മ​സ്റ്റ​ർ​ ​ബി.​കോം​ ​/​ ​ബി.​ബി.​എ​ ​(​സി.​യു.​സി.​ബി.​സി.​എ​സ്.​എ​സ്)​ ​പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ഫ​ലം​ ​പ്ര​സി​ദ്ധീ​ക​രി​ച്ചു.

സി​ൻ​ഡി​ക്കേ​റ്റ് ​യോ​ഗം സി​ൻ​ഡി​ക്കേ​റ്റ് ​യോ​ഗം​ ​സെ​പ്തം​ബ​ർ​ 25​ന് ​രാ​വി​ലെ​ 10​ന് ​സെ​ന​റ്റ് ​ഹൗ​സി​ൽ​ ​ന​ട​ക്കും.

 എം.​ജി​ ​അ​റി​യി​പ്പു​കൾ

ബി​രു​ദം​:​ ​ര​ണ്ടാം​ ​അ​ലോ​ട്ട്‌​മെ​ന്റ് കോ​ള​ജു​ക​ളി​ൽ​ ​ഒ​ന്നാം​ ​സെ​മ​സ്റ്റ​ർ​ ​ബി​രു​ദ​ ​പ്രോ​ഗ്രാ​മു​ക​ളി​ലേ​ക്കു​ള്ള​ ​കേ​ന്ദ്രീ​കൃ​ത​ ​പ്ര​വേ​ശ​ന​ത്തി​ന്റെ​ ​ര​ണ്ടാം​ ​അ​ലോ​ട്ട്‌​മെ​ന്റ് ​പ്ര​സി​ദ്ധീ​ക​രി​ച്ചു.​ ​അ​പേ​ക്ഷ​ക​ർ​ ​അ​ലോ​ട്ട്‌​മെ​ന്റ് ​സ്റ്റാ​റ്റ​സ് ​പ​രി​ശോ​ധി​ക്കു​ന്ന​തി​നാ​യി​ ​മു​മ്പ് ​ല​ഭി​ച്ച​ ​ആ​പ്ലി​ക്കേ​ഷ​ൻ​ ​ന​മ്പ​ർ,​ ​പാ​സ് ​വേ​ഡ് ​എ​ന്നി​വ​ ​ഉ​പ​യോ​ഗി​ച്ച് ​ക്യാ​പ് ​വെ​ബ്‌​സൈ​റ്റി​ൽ​ ​(​w​w​w.​c​a​p.​m​g​u.​a​c.​i​n​)​ ​ലോ​ഗി​ൻ​ ​ചെ​യ്യ​ണം.​ ​തു​ട​ർ​ന്ന് ​സ​ർ​വ​ക​ലാ​ശാ​ല​യ്ക്കു​ള്ള​ ​ഫീ​സ​ട​ച്ച് ​ഉ​ചി​ത​മാ​യ​ ​പ്ര​വേ​ശ​നം​ ​(​സ്ഥി​ര​/​താ​ത്കാ​ലി​ക​പ്ര​വേ​ശ​നം​)​ ​തെ​ര​ഞ്ഞെ​ടു​ക്ക​ണം.​ ​ഒ​ന്നാം​ ​ഓ​പ്ഷ​നി​ൽ​ ​അ​ലോ​ട്ട്മെ​ന്റ് ​ല​ഭി​ച്ച​വ​ർ​ക്ക് ​സ്ഥി​ര​പ്ര​വേ​ശം​ ​മാ​ത്ര​മേ​ ​തെ​ര​ഞ്ഞെ​ടു​ക്കാ​നാ​കൂ.​ ​ഓ​പ്ഷ​നു​ക​ൾ​ ​പു​ന​ക്ര​മീ​ക​രി​ക്കാ​നും​ ​ഒ​ഴി​വാ​ക്കാ​നും​ 29,​ 30​ ​തീ​യ​തി​ക​ളി​ൽ​ ​സൗ​ക​ര്യം​ ​ല​ഭി​ക്കും.