ശമ്പളം മാറ്റിവയ്‌ക്കൽ: ഡോക്ടർമാർ സമരത്തിലേക്ക്
Friday 25 September 2020 12:00 AM IST
തിരുവനന്തപുരം: കൊവിഡ് കാലത്ത് സർക്കാർ ജീവനക്കാരുടെ ശമ്പളം മാറ്റിവയ്ക്കലിനെതിരെ കേരള ഗവ. മെഡിക്കൽ ഓഫീസേഴ്സ് അസോസിയേഷൻ (കെ.ജി.എം.ഒ.എ) പ്രത്യക്ഷ സമരത്തിലേക്ക്. ആരോഗ്യപ്രവർത്തകരെ ശമ്പളം മാറ്റിവയ്ക്കലിൽ നിന്നൊഴിവാക്കണം എന്നതടക്കമുള്ള ആവശ്യങ്ങളുന്നയിച്ച് ഗാന്ധിജയന്തി ദിനത്തിൽ സെക്രട്ടേറിയറ്റിന് മുന്നിൽ ഉപവസിക്കും. അനുകൂല തീരുമാനമുണ്ടായില്ലെങ്കിൽ നിസഹകരണ സമരത്തിലേക്ക് കടക്കുമെന്നും സംസ്ഥാന പ്രസിഡന്റ് ഡോ. ജോസഫ് ചാക്കോയും ജനറൽ സെക്രട്ടറി ഡോ. ജി.എസ്. വിജയകൃഷ്ണനും അറിയിച്ചു. ആരോഗ്യപ്രവർത്തകരുടെ ലീവ് സറണ്ടർ ആനുകൂല്യം പുനഃസ്ഥാപിക്കണമെന്നും ഭാരവാഹികൾ ആവശ്യപ്പെട്ടു.