അഞ്ചു ജില്ലകളിൽ കൊവിഡ് അതിവ്യാപനം

Thursday 24 September 2020 11:17 PM IST

തിരുവനന്തപുരം : അഞ്ചു ജില്ലകളിൽ കൊവിഡ് അതിവ്യാപനമെന്ന് ആരോഗ്യവകുപ്പിൻെറ കണ്ടെത്തൽ. തിരുവനന്തപുരം, ആലപ്പുഴ, കോഴിക്കോട്, പത്തനംതിട്ട, കാസർകോട് ജില്ലകളിലാണ് രോഗികൾ ക്രമാതീതമായി വർദ്ധിക്കുന്നത്. കോഴിക്കോട് സെപ്തംബർ രണ്ടാം വാരത്തിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 6.4 ശതമാനമായിരുന്നെങ്കിൽ കഴിഞ്ഞ ആഴ്ച ഇത് 9.1ആയി. ആലപ്പുഴ, കോഴിക്കോട് ജില്ലകളിൽ രോഗികൾ ഇരട്ടിക്കുന്നതിന്റെ വേഗത കൂടി. കഴിഞ്ഞ ആഴ്‌ച 91കൊവിഡ് മരണങ്ങളുമുണ്ടായി.കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ എല്ലാ ജില്ലകളിലും രോഗ ലക്ഷണമുള്ള കണ്ടെത്തി നിരീക്ഷണത്തിലാക്കണം. ലക്ഷണമുള്ളവർ ആന്റിജൻ പരിശോധനയിൽ നെഗറ്റീവ് ആയാലും പി.സി.ആർ പരിശോധന ഉറപ്പാക്കാണം.