ഇനിയില്ല ഇതിഹാസം....അതുല്യ ഗായകൻ എസ്.പി. ബാലസുബ്രഹ്മണ്യം വിടവാങ്ങി

Saturday 26 September 2020 3:50 AM IST

ജീവി​ച്ചി​രി​ക്കുമ്പോൾ തന്നെ ഇതി​ഹാസമായി​ മാറുന്ന അപൂർവം ചി​ലരുണ്ട്. അത്തരത്തി​ലൊരു അപൂർവ പ്രതി​ഭയായി​രുന്നു എസ്.പി​. ബാലസുബ്രഹ്മണ്യം. പാടി​യ പാട്ടി​ലൊക്കെ തന്റെ ഹൃദയം ചേർത്ത് വച്ച് ആസ്വാദകരുടെ ഹൃദയങ്ങളി​ൽ ചി​രപ്രതി​ഷ്ഠ നേടി​യ മഹാഗായകൻ. പതി​നേഴോളം ഭാഷകൾ, അമ്പതി​നായി​രത്തോളം ഗാനങ്ങൾ, ആറ് ദേശീയ പുരസ്കാരങ്ങളും പത്മശ്രീ, പത്മഭൂഷൺ​ ബഹുമതി​കളും.ഗായകനെന്നതി​ലുപരി​ നടനായും സംഗീതം സംവി​ധായകനായുമൊക്കെ തി​ളങ്ങി​യ അത്യുപൂർവ പ്രതി​ഭ. പ്രണാമം എസ്.പി​.ബി​...

ഗായകനാക്കിയതുംരോഗം!

എസ്.പി.ബിയെ ഗായകനാക്കിയതും ഒരു രോഗമായിരുന്നുവെന്നതാണ് വിചിത്രം.

ആന്ധ്രയിലെ ഒരു എൻജിനിയറിംഗ് കോളേജിൽ ആദ്യവർഷ വിദ്യാർത്ഥിയായിരിക്കുമ്പോൾ ടൈഫോയിഡ് പിടിപെട്ടതിനെ തുടർന്ന് എസ്.പി.ബിയ്ക്ക് തുടർന്ന് പഠിക്കാൻ കഴിഞ്ഞില്ല. ശരീരത്തിനും മനസിനും അതിനുള്ള ഊർജ്ജമുണ്ടായിരുന്നില്ലെന്നതാണ് നേര്.

കുട്ടിക്കാലം തൊട്ടേ സംഗീതപ്രേമിയായിരുന്നു എസ്.പി.ബി. ആന്ധ്രയിലെ എൻജിനിയറിംഗ് കോളേജിൽ നിന്ന് ചെന്നൈയിലെത്തി അസോസിയേഷൻ ഒഫ് എൻജിനിയേഴ്സ് ഒഫ് ഇന്ത്യയിൽ ചേർന്ന് പഠനത്തോടൊപ്പം പാട്ടുവഴിയിലെ ഭാഗ്യാന്വേഷണവും തുടങ്ങി.ടൈഫോയ്‌ഡ് എന്ന രോഗം ആന്ധ്രയിൽ നിന്ന് തമിഴ്‌നാട്ടിലേക്കെത്തിച്ച എസ്.പി. ബാലസുബ്രഹ്മണ്യം പിന്നീട് സംഗീതലോകത്തിന്റെ നെറുകയിലെത്തിയത് ചരിത്രം.

എം.ജി​. ആറി​ന് വേണ്ടി​ പാടി​; താരമായി

എം.ജി. ആർ, ശിവാജി ഗണേശൻ തുടങ്ങിയ തമിഴകത്തെ അക്കാലത്തെ 'താരദൈവ"ങ്ങൾക്ക് വേണ്ടി​ പതി​വായി​ പാടി​യി​രുന്നത് ടി​.എം. സൗന്ദർരാജനായി​രുന്നു. അടി​മൈപ്പെൺ​ എന്ന ചി​ത്രത്തി​ലെ 'ആയിരം നിലവേ വാ..." എന്ന പാട്ട് എസ്.പി.ബി യെന്ന പയ്യൻ പാടുന്നുവെന്നറിഞ്ഞപ്പോൾ എല്ലാവരുടെയും കണ്ണുകൾ അദ്ദേഹത്തിന്റെ മേലായി.

''പാട്ട് ഹിറ്റാകുമോ, എസ്.പി.ബിയുടെ പാട്ട് എം.ജി.ആറിന് യോജിക്കുമോ എന്നൊക്കെയുള്ള ചർച്ചകളും വിവാദങ്ങളും കൊഴുത്തു.എല്ലാ ആശങ്കകളെയും അസ്ഥാനത്താക്കി എസ്.പി.ബിയുടെ ആ പുതുശബ്ദം എം.ജി.ആറിന് 'പെർഫെക്ട് മാച്ചായി." പാട്ട് സൂപ്പർഹി​റ്റായി ; എസ്.പി​.ബി​യെന്ന 'സ്റ്റാർസിംഗറി"ന്റെ പിറവി ആ പാട്ടിൽ നിന്നായിരുന്നു.

സംഗീതം ഇളയരാജയെങ്കിൽ പാട്ട് എസ്.പി.ബിയുടേത് തന്നെ

എസ്.പി.ബി സിനിമയിൽ വെന്നിക്കൊടി പാറിച്ച് തുടങ്ങിയപ്പോഴും ഉറ്റമിത്രമായ ഇളയരാജയ്ക്ക് സിനിമയിൽ അവസരങ്ങൾ ലഭിച്ചുതുടങ്ങിയിരുന്നില്ല.എഴുപതുകൾക്ക് ശേഷമാണ് അന്നക്കിളി എന്ന ചിത്രത്തിലൂടെ ഇളയരാജ സംഗീതസംവിധായകനായി അരങ്ങേറിയത്. ആദ്യ ചിത്രം തന്നെ രാജയെ തമിഴ് സംഗീത ലോകത്തെ രാജാവാക്കി മാറ്റി.

ഇളയരാജയും എസ്.പി. ബാലസുബ്രഹ്മണ്യവും ഒന്നിച്ചപ്പോൾ കാലാതിവർത്തിയായ പരശ്ശതം പാട്ടുകൾ പിറന്നു. തമിഴിൽ മാത്രമല്ല തെലുങ്കിലും കന്നഡയിലും ഈ കൂട്ടുകെട്ട് വിസ്മയങ്ങൾ തീർത്തു. ഒരു സിനിമയിൽ ഇളയരാജ ഈണമിട്ടാൽ എസ്.പി.ബിയുടെ രണ്ട് മൂന്ന് പാട്ടുകളെങ്കിലുമുണ്ടാകുമെന്ന ഉറപ്പ് എഴുപതുകളിലും എൺപതുകളിലും തൊണ്ണൂറുകളിലും സംഗീതപ്രേമികൾക്കുണ്ടായിരുന്നു.

തമിഴകം വിളിച്ചു പാടും നിലാ

എ​ണ്ണ​മ​റ്റ​ ​പാ​ട്ടു​ക​ൾ​ ​കൊ​ണ്ട് ​ത​ങ്ങ​ളു​ടെ​ ​ഹൃ​ദ​യ​ത്തി​ൽ​ ​തൊ​ട്ട​ ​പാ​ട്ടു​കാ​ര​നെ​ ​പാ​ട്ടും​ ​സി​നി​മ​യും​ ​ചോ​ര​യി​ൽ​ ​നി​റ​ച്ച​ ​ത​മി​ഴ​കം​ ​സ്നേ​ഹാ​രാ​ധ​ന​യോ​ടെ​ ​വി​ളി​ച്ചു​:​ ​'​'​പാ​ടും​ ​നി​ലാ...​".1946​ ​ജൂ​ൺ​ ​നാ​ലി​ന് ​അ​ന്ന​ത്തെ​ ​മ​ദ്രാ​സി​ലെ​ ​പ​ള്ളി​പ്പെ​ട്ട് ​ജി​ല്ല​ ​(​ഇ​ന്ന​ത്തെ​ ​തി​രു​വ​ള്ളു​വ​ർ​ ​ജി​ല്ല​)​ ​യി​​​ലാ​ണ്എ​സ്.​പി​​.​ബി​​​യു​ടെ​ ​ജ​ന​നം.​ ​അ​ന്ന് ​ആ​ന്ധ്രാ​പ്ര​ദേ​ശി​​​ന്റെ​ ​ഭാ​ഗ​മാ​യി​​​രു​ന്നു​ ​പ​ള്ളി​​​പ്പെ​ട്ട്. നാ​ട​ക​ ​ന​ട​നും​ ​ഹ​രി​​​ക​ലാ​ക്ഷേ​പ​ ​ക​ലാ​കാ​ര​നു​മാ​യി​​​രു​ന്ന​ ​സാ​ബ​ ​മൂ​ർ​ത്തി​​​യാ​ണ് ​എ​സ്.​പി​​.​ബി​​​യു​ടെ​ ​പി​​​താ​വ്.​ ​കു​ട്ടി​​​ക്കാ​ലം​ ​തൊ​ട്ടേ​ ​എ​സ്.​പി​​.​ബി​​​യും​ ​ഹാ​ർ​മോ​ണി​​​യ​വും​ ​ഫ്ളൂ​ട്ടു​മൊ​ക്കെ​ ​അ​ഭ്യ​സി​​​ച്ചി​​​രു​ന്നു​വെ​ങ്കി​​​ലും​ ​മ​ക​ൻ​ ​എ​ൻ​ജി​​​നി​​​യ​റി​​ം​ഗ് ​പ​ഠി​​​ച്ച് ​ന​ല്ലൊ​രു​ ​ജോ​ലി​​​ ​നേ​ട​ണ​മെ​ന്നാ​യി​​​രു​ന്നു​ ​അ​ച്ഛ​ന്റെ​ ​മോ​ഹം.

അ​സു​ഖ​ബാ​ധി​​​ത​നാ​യി​​​ ​ചെ​ന്നൈ​യി​​​ലെ​ത്തി​​​യ​ ​എ​സ്.​പി.​ബി​​​ ​സം​ഗീ​ത​ ​ട്രൂ​പ്പി​​​ൽ​ ​ചേ​ർ​ന്ന് ​പാ​ട്ടു​ക​ൾ​ ​പാ​ടാ​ൻ​ ​തു​ട​ങ്ങി​​.​ ​ഇ​ള​യ​രാ​ജ​യെ​യും​ ​സ​ഹോ​ദ​ര​ൻ​ ​ഗം​ഗൈ​ ​അ​മ​ര​നെ​യു​മൊ​ക്കെ​ ​എ​സ്.​പി​​.​ബി​​​ ​പ​രി​​​ച​യ​പ്പെ​ടു​ന്ന​ത് ​ആ​യി​​​ട​യ്ക്കാ​ണ്. ഇ​ള​യ​രാ​ജ​യും​ ​ഗം​ഗൈ​ ​അ​മ​ര​നു​മൊ​ക്കെ​ ​സം​ഗീ​ത​ക്ക​ച്ചേ​രി​​​ക​ൾ​ ​ഉ​പ​ജീ​വ​ന​മാ​ർ​ഗ​മാ​യി​​​ ​ക​ണ്ടി​​​രു​ന്ന​ ​കാ​ലം.ആ​യി​​​ട​യ്ക്കാ​ണ് ​മ​ദ്രാ​സ് ​-​ ​തെ​ലു​ങ്ക് ​അ​സോ​സി​യേ​ഷ​ൻ​ ​ഒ​രു​ ​സം​ഗീ​ത​ ​മ​ത്സ​രം​ ​ന​ട​ത്തി​യ​ത്.​ ​ആ​ ​മ​ത്സ​ര​ത്തി​ൽ​ ​പ​ങ്കെ​ടു​ക്കാ​ൻ​ ​എ​സ്.​പി.​ബി​യെ​ ​നി​ർ​ബ​ന്ധി​ച്ച​ത് ​ഇ​ള​യ​രാ​ജ​യും​ ​ഗം​ഗൈ​ ​അ​മ​ര​നും​ ​ചേ​ർ​ന്നാ​ണ്.എ​സ്.​പി.​ബി​ ​ആ​ ​മ​ത്സ​ര​ത്തി​ൽ​ ​പ​ങ്കെ​ടു​ത്തു.​ ​ഒ​ന്നാം​ ​സ​മ്മാ​നം​ ​നേ​ടി.​ ​സം​ഗീ​ത​ലോ​ക​ത്തെ​ ​നി​ര​വ​ധി​ ​പ്ര​മു​ഖ​ർ​ക്ക് ​മു​ന്നി​ൽ​ ​എ​സ്.​പി.​ബി​യ്ക്ക് ​ല​ഭി​ച്ച​ ​ആ​ദ്യ​ ​അം​ഗീ​കാ​രം​ ​എ​സ്.​പി.​ബി​യു​ടെ​ ​സം​ഗീ​ത​ ​ജീ​വി​ത​ത്തി​ന്റെ​ ​തു​ട​ക്ക​വും​ ​അ​വി​ടെ​ ​നി​ന്നാ​യി​രു​ന്നു.

തുടക്കം തെലുങ്കി​ൽ

1966​-​ൽ​ ​എ​സ്.​പി.​ ​കോ​ദ​ണ്ഡ​പാ​ണി​ ​എ​ന്ന​ ​സം​ഗീ​ത​ ​സം​വി​ധാ​യ​ക​നാ​ണ് ​എ​സ്.​പി.​ബി​യ്ക്ക് ​സി​നി​മ​യി​ൽ​ ​ആ​ദ്യ​ ​അ​വ​സ​രം​ ​ന​ൽ​കി​യ​ത്.​ ​ശ്രീ​മ​ര്യാ​ദ​രാ​മ​ണ്ണ​ ​എ​ന്ന​ ​തെ​ലു​ങ്ക് ​ചി​ത്രം.​ ​പി​ന്നെ​ ​ഒ​രു​ ​ക​ന്ന​ഡ​ ​ചി​ത്രം. 1969​ ​ൽ​ ​ശാ​ന്തി​നി​ല​യം​ ​എ​ന്ന​ ​സി​നി​മ​യി​ൽ​ ​'​ഇ​യ​ർ​ക്കൈ​യെ​നും​ ​ഇ​ള​യ​ക്ക​നി​"​യെ​ന്ന​ ​പാ​ട്ട് ​പാ​ടി​​​യാ​ണ് ​ത​മി​​​ഴി​​​ലെ​ ​തു​ട​ക്കം.

ഒറ്റ ദിവസം 21 പാട്ട്

1981-ൽ ഒറ്റ ദിവസം കൊണ്ട് എസ്.പി. ബാലസുബ്രഹ്മണ്യം പാടിയ 21 ഇളയരാജാ ഗാനങ്ങളാണ് റെക്കോഡ് ചെയ്യപ്പെട്ടത്. ഇന്നും തകർക്കപ്പെടാത്ത ഒരുപക്ഷേ ഇനിയൊരിക്കലും തകർക്കപ്പെടാനാകാത്ത ഒരത്യപൂർവ റെക്കോഡ്.

രാവിലെ എട്ട് മണിക്ക് തുടങ്ങി രാത്രി പന്ത്രണ്ട് മണി വരെ തുടർച്ചയായി പത്തൊൻപത് തമിഴ് പാട്ടുകൾ റെക്കോഡ് ചെയ്തിട്ടുണ്ട് എസ്.പി. ബാലസുബ്രഹ്മണ്യം. ഹിന്ദി സിനിമയിൽ ഒറ്റ ദിവസം കൊണ്ട് പതിനാറ് പാട്ടുകൾ പാടിയ റെക്കാഡും എസ്.പി.ബിയുടെ പേരിലാണ്.

ഗി​ന്ന​സ് റെ​ക്കോ​ഡ്

വി​വി​ധ​ ​ഭാ​ഷ​ക​ളി​ലാ​യി​ ​അ​മ്പ​തി​നാ​യി​ര​ത്തോ​ളം​ ​പാ​ട്ടു​ക​ൾ​ ​പാ​ടി​യ​ ​എ​സ്.​പി.​ബി​ ​ഗി​ന്ന​സ് ​ബു​ക്ക് ​ഒ​ഫ് ​വേ​ൾ​ഡ് ​റെ​ക്കോ​ർ​ഡ്‌​സി​ലും​ ​ഇ​ടം​ ​പി​ടി​ച്ചു.ക​ർ​ണാ​ട​ക​ ​സം​ഗീ​തം​ ​അ​ഭ്യ​സി​ച്ചി​ട്ടി​ല്ലാ​ത്ത​ ​എ​സ്.​പി.​ബി​ ​ശ​ങ്ക​രാ​ഭ​ര​ണ​ത്തി​ലെ​ ​ക​ർ​ണാ​ട​ക​ ​സം​ഗീ​ത​ത്തി​ല​ധി​ഷ്ഠി​ത​മാ​യ​ ​പാ​ട്ടു​ക​ൾ​ ​ഗം​ഭീ​ര​മാ​ക്കി​ ​ദേ​ശീ​യ​ ​പു​ര​സ്കാ​രം​ ​നേ​ടി​ ​സം​ഗീ​ത​പ്രേ​മി​ക​ളെ​ ​വി​സ്മ​യി​പ്പി​ച്ചു. എം.​ജി.​ആ​ർ,​ ​ശി​വാ​ജി,​ ​ജ​യ​ശ​ങ്ക​ർ,​ ​ര​ജ​നി​കാ​ന്ത്,​ ​ക​മ​ൽ​ഹാ​സ​ൻ,​ ​അ​ജി​ത്,​ ​വി​ജ​യ്,​ ​ഹി​ന്ദി​യി​ൽ​ ​സ​ൽ​മാ​ൻ​ഖാ​ൻ,​ ​മ​ല​യാ​ള​ത്തി​ൽ​ ​മ​മ്മൂ​ട്ടി,​ ​മോ​ഹ​ൻ​ലാ​ൽ...​ ​എ​സ്.​പി.​ബി​യു​ടെ​ ​ശ​ബ്ദ​ത്തി​ന​നു​സ​രി​ച്ച് ​ചു​ണ്ട​ന​ക്കാ​ത്ത​ ​സൂ​പ്പ​ർ​ ​താ​ര​ങ്ങ​ൾ​ ​ഇ​ന്ത്യ​ൻ​ ​സി​നി​മ​യി​ലി​ല്ലെ​ന്ന് ​ത​ന്നെ​ ​പ​റ​യാം.സ​ൽ​മാ​ൻ​ഖാ​ന്റെആ​ദ്യ​കാ​ല​ ​സൂ​പ്പ​ർ​ ​ഹി​റ്റാ​യ​ ​ഹം​ ​ആ​പ് ​കെ​ ​ഹെ​ ​കോ​ൻ​ ​എ​ന്ന​ ​ചി​ത്ര​ത്തി​ലെ​ ​എ​ല്ലാ​ ​പാ​ട്ടു​ക​ളും​ ​എ​സ്.​പി.​ബി​യാ​ണ് ​പാ​ടി​യ​ത്.രാ​ജ്യ​ത്തെ​ ​ഏ​താ​ണ്ടെ​ല്ലാ​ ​പ്ര​മു​ഖ​ ​സം​ഗീ​ത​ ​സം​വി​ധാ​യ​ക​ർ​ക്ക് ​വേ​ണ്ടി​യും​ ​എ​സ്.​പി.​ബി​ ​പാ​ടി​യി​ട്ടു​ണ്ട്.ഇ​നി​ ​പാ​ടാ​ൻ​ ​എ​സ്.​പി.​ബി​യി​ല്ല.​ ​പ​ക്ഷേ​ ​അ​ദ്ദേ​ഹം​ ​പാ​ടി​യ​ ​പാ​ട്ടു​ക​ൾ​ക്ക് ​ഒ​രി​ക്ക​ലും​ ​മ​ര​ണ​മി​ല്ല.​ ​ത​ല​മു​റ​ക​ൾ​ ​ആ​ ​സു​വ​ർ​ണ​ ​ഗാ​ന​ങ്ങ​ൾ​ ​ഏ​റ്റു​പാ​ടും.​ ​സം​ഗീ​ത​മു​ള്ള​ ​കാ​ല​ത്തോ​ളം​ ​ആ​ ​മ​ഹാ​ഗാ​യ​ക​ൻ​ ​സം​ഗീ​ത​പ്രേ​മി​ക​ളു​ടെ​ ​ഓ​ർ​മ്മ​ക​ളി​ൽ​ ​ജീ​വി​ക്കു​ക​യും​ ​ചെ​യ്യും.