ഐ.പി.എൽ, ഡൽഹിക്കെതിരെ ചെന്നെെയ്ക്ക് 176 റൺസിന്റെ വിജയ ലക്ഷ്യം
Friday 25 September 2020 7:38 PM IST
ദുബായ്:ഇന്ത്യൻ പ്രീമിയർ ലീഗിന്റെ പതിമൂന്നാം സീസണിലെ ഏഴാം മത്സരത്തിൽ ഡൽഹിക്കെതിരെ ചെന്നെെയ്ക്ക് 176 റൺസിന്റെ വിജയ ലക്ഷ്യം.ആദ്യ ബാറ്റിംഗിനിറങ്ങിയ ഡൽഹി ക്യാപിറ്റൽസ് 20 ഓവർ പൂർത്തിയായപ്പോൾ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 175 റൺസ് നേടി. ആദ്യ ഓവറിൽ ബാറ്റിംഗിനിറങ്ങയ പൃത്വിഷാ ഷിക്കാർ ധവാൻ കൂട്ടുകെട്ടിൽ ഏറെ കുരുതലോടെയായിരുന്നു ചെന്നെെയ്ക്കെതിരെയുളള ഡൽഹിയുടെ നീക്കം. ടോസ് നേടിയ ചെന്നെെ സൂപ്പർ കിംഗ്സ് ക്യാപ്റ്റൻ എം.എസ്.ധോണി ഫീൽഡിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ഐ.പി.എൽ ഉദ്ഘാടന മത്സരത്തിൽ മുംബയ്ക്കെതിരെ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 166 റൺസ് നേടി അത്യുഗ്ര വിജയമായിരുന്നു ചെന്നെെ നേടിയത്. തുടർന്ന് രാജസ്ഥാനുമായി നടന്ന മത്സരത്തിൽ 16 റൺസിന് പരാജയപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഡൽഹി ക്യാപിറ്റൽസിനോട് ചെന്നെെ സൂപ്പർ കിംഗ്സ് ഏറ്റുമുട്ടുന്നത്.