മാരുതി സുസുക്കി അരീനയിൽ ഓണം ഓഫറുകൾ 30 വരെ

Saturday 26 September 2020 3:54 AM IST

കൊച്ചി: മാരുതി സുസുക്കി അരീന ഷോറൂമുകളിൽ 'ഓണപ്പൊടിപൂരം" ഓണം ഓഫറുകൾ ഈമാസം 30 വരെ തുടരും. ഇക്കാലയളവിൽ മാരുതി വാഹനം വാങ്ങുന്നവർക്ക് കൺസ്യൂമർ, എക്‌സ്‌ചേഞ്ച്, കോർപ്പറേറ്റ് തുടങ്ങി വിവിധ ഓഫറുകളിലൂടെ 56,000 രൂപവരെ ആനുകൂല്യം നേടാം.

മാരുതി വാഹനം സ്വന്തമാക്കാനുള്ള മുഴുവൻ പണവും വായ്‌പയായും നേടാം. 899 രൂപയായിരിക്കും ഇ.എം.ഐ. സർക്കാർ ജീവനക്കാർ, സ്വകാര്യ മേഖലയിലെ ശമ്പള ജീവനക്കാർ, സ്വയം തൊഴിലുകാർ എന്നിവർക്കും പലിശയിളവ് അടക്കമുള്ള പ്രത്യേക ഓഫറുകളുണ്ട്.

എസ്.ബി.ഐ., എച്ച്.ഡി.എഫ്.സി., ഐ.സി.ഐ.സി.ഐ., മഹീന്ദ്ര ഫിനാൻസ്, ഫെഡറൽ ബാങ്ക്, ബാങ്ക് ഒഫ് ബറോഡ തുടങ്ങിയവയുമായി ചേർന്നാണ് വായ്പ ലഭ്യമാക്കുന്നത്. ഒരു ഗ്രാം സ്വർണനാണയം, സാംസംഗ് ഫോൺ, എച്ച്.പി നോട്ട്ബുക്ക് എന്നിങ്ങനെ സമ്മാനങ്ങൾ സ്ക്രാച്ച് ആൻഡ് വിന്നിലൂടെയും നേടാം. നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കപ്പെടുന്ന ഉപഭോക്താവിന് ബമ്പർ സമ്മനമായി മാരുതി സുസുക്കി ഓൾട്ടോ വി.എക്‌സ്.ഐ പ്ളസ് ലഭിക്കും.