ഉയർന്നുയർന്ന് കൊവിഡ്, 6477 രോഗികൾ

Saturday 26 September 2020 12:15 AM IST

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നലെ 6477 പേർക്ക് രോഗം സ്ഥിരീകരിച്ചു. സമ്പർക്ക രോഗികൾ 6131. ഉറവിടം വ്യക്തമല്ലാത്ത 713 കേസുകൾ. 22 മരണവും റിപ്പോർട്ട് ചെയ്തു. ഏറ്റവും ഉയർന്ന പ്രതിദിന മരണനിരക്കാണിത്. 80 ആരോഗ്യ പ്രവർത്തകർ രോഗബാധിതരായി. ചികിത്സയിലായിരുന്ന 3481 പേർ രോഗമുക്തരായി. ഏറ്റവും ഉയർന്ന രോഗമുക്തി നിരക്കാണിത്.

രോഗബാധിതരിൽ തലസ്ഥാനമാണ് ഏറ്റവും മുന്നിൽ. ജില്ലയിൽ 814 പുതിയ രോഗികളാണുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 56,057 സാമ്പിളുകൾ പരിശോധിച്ചു.

 ആകെ രോഗികൾ 1,60,933

 ചികിത്സയിലുള്ളവർ 48,892

 രോഗമുക്തർ 1,11,331

 ആകെ മരണം 635