ശനിയാഴ്ച അവധി റദ്ദാക്കൽ: ഉത്തരവിറങ്ങിയില്ല
Saturday 26 September 2020 12:00 AM IST
തിരുവനന്തപുരം: സർക്കാർ ഓഫീസുകളിൽ ശനിയാഴ്ച വീണ്ടും പ്രവൃത്തി ദിനമാക്കുന്ന ഉത്തരവ് ഇറങ്ങിയില്ല. കൊവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായാണ് ശനിയാഴ്ച അവധിയാക്കിയതും സർക്കാർ ഓഫീസുകളിൽ അമ്പത് ശതമാനം ഹാജർ മതിയെന്ന് തീരുമാനിച്ചതും. ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ പിൻവലിച്ചതോടെ എല്ലാ ജീവനക്കാരും ഹാജരാകാൻ ഉത്തരവായി. ഇനി ശനിയാഴ്ച പ്രവൃത്തി ദിവസമാക്കുന്ന ഉത്തരവാണ് ഇറങ്ങാനുള്ളത്. ഇതുവരെ ഉത്തരവ് ഇറങ്ങാത്തതു കൊണ്ട് ഈ ശനിയാഴ്ച കൂടി അവധി ദിവസമായിരിക്കും.