"മാണി തെറ്റുകാരനല്ലെന്ന് അറിയാമായിരുന്നു ", എ.വിജയരാഘവന്റെ പ്രസ്താവന വിവാദത്തിൽ

Saturday 26 September 2020 12:00 AM IST

തിരുവനന്തപുരം: കെ.എം. മാണിക്കെതിരായ ബാർ കോഴക്കേസ് സമരത്തെ സ്വയം നിരാകരിച്ച് എൽ.ഡി.എഫ് കൺവീനർ എ. വിജയരാഘവന്റേതായി കേരള കൗമുദി ഫ്ളാഷിൽ വന്ന അഭിമുഖം വിവാദത്തിൽ.

ബാർ കോഴക്കേസിൽ കെ.എം. മാണി കുറ്റവിമുക്തനാക്കപ്പെട്ടിരുന്നെങ്കിലും, അതിന്റെ പേരിൽ നിയമസഭയിൽ കൈയാങ്കളി വരെ സൃഷ്ടിച്ച സമരകോലാഹലങ്ങളെ ഇടതുമുന്നണി ഇതുവരെ തള്ളിപ്പറഞ്ഞിരുന്നില്ല. ആ നിലപാടിൽ നിന്നുള്ള വ്യതിയാനമാണ് കൺവീനറുടെ തുറന്നുപറച്ചിലിലൂടെ ഉണ്ടായതെന്നാണ് വ്യാഖ്യാനം.. എന്നാൽ, ഫ്ലാഷ് വാർത്ത അടിസ്ഥാനരഹിതമാണെന്നും ,താൻ പറഞ്ഞതിനെ ലേഖകൻ വളച്ചൊടിച്ചതാണെന്നും വ്യക്തമാക്കി ഇന്നലെ വിജയരാഘവൻ വാർത്താക്കുറിപ്പിറക്കി. കൺവീനർ തന്നോട് സംസാരിച്ചതിന്റെ ഓഡിയോ രേഖ കൈയിലുണ്ടെന്നാണ് ഫ്ലാഷ് ലേഖകൻ സായ് കൃഷ്ണയുടെ വിശദീകരണം.

"ബാർ കോഴക്കേസിൽ കെ.എം. മാണി തെറ്റുകാരനല്ലെന്ന് അറിഞ്ഞുകൊണ്ടുതന്നെയാണ് അദ്ദേഹത്തിനെതിരെ യു.ഡി.എഫ് ഭരണകാലത്ത് ഇടതുപക്ഷം സമരം നടത്തിയതെന്നായിരുന്നു വിജയരാഘവന്റെ പരാമർശം. അന്നത്തെ സമരം മാണിയെ ലക്ഷ്യമിട്ടായിരുന്നില്ല. യു.ഡി.എഫിനെതിരായിരുന്നു . മാണി യു.ഡി.എഫിൽ നിന്നത് കൊണ്ടാണ് അദ്ദേഹത്തിനെതിരെ സമരം വേണ്ടിവന്നത്. അദ്ദേഹം ബാർ കോഴയിടപാട് നടത്തിയിട്ടില്ലെന്ന് പാർട്ടിക്ക് ബോദ്ധ്യമുണ്ടായിരുന്നു. നോട്ടെണ്ണുന്ന മെഷീൻ മാണിയുടെ വീട്ടിലുണ്ട് തുടങ്ങിയ ആരോപണങ്ങളുന്നയിച്ചത് രാഷ്ട്രീയമായി മാത്രമായിരുന്നു. അതൊക്കെ തെറ്റായിരുന്നുവെന്ന് ഞങ്ങൾക്ക് ബോദ്ധ്യമുണ്ടായിരുന്നു" ഫ്ലാഷിൽ വന്ന വിജയരാഘവന്റെ ഈ പരാമർശങ്ങൾ.

രാഷ്ട്രീയ സമരങ്ങളിലുള്ള ഇടതുമുന്നണിയുടെ ആത്മാർത്ഥതയെ ചോദ്യചിഹ്നമാക്കുന്നതും. ഇടതുമുന്നണിയെ പ്രതിരോധത്തിലാക്കുന്നതുമാണ്. ഇതിന്റെ അപകടം തിരിച്ചറിഞ്ഞാണ് വിജയരാഘവൻ വിശദീകരണവുമായി രംഗത്തെത്തിയത്. കെ.എം. മാണിയുടെ രാജിയോളമെത്തിച്ച സംഭവവികാസങ്ങളാണ് ഇടതുസമരങ്ങളുടെ ഫലമായി ഉണ്ടായത്.

സി.പി.എം മാപ്പ് പറയണം: ഉമ്മൻ ചാണ്ടി

. എൽ.ഡി.എഫ് കൺവീനറുടെ വെളിപ്പെടുത്തൽ കെ.എം. മാണിക്കുള്ള മരണാനന്തര ബഹുമതിയാണെന്ന് ചൂണ്ടിക്കാട്ടിയ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, കെ.എം.മാണിയുടെ കുടുംബത്തോടും ജനങ്ങളോടും സി.പി.എം മാപ്പ് പറയണമെന്നും ആവശ്യപ്പെട്ടു.

സർക്കാരിന്റെ വിജിലൻസ് അന്വേഷിച്ച് കേസിൽ കഴമ്പില്ലെന്ന് കണ്ടെത്തിയിരുന്നു. മുൻ ഡി.ജി.പി ശങ്കർ റെഡ്ഢിയുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിൽ തെളിഞ്ഞ വസ്തുതകളും മാണിയുടെ നിരപരാധിത്വം തെളിയിക്കുന്നതായി. എന്നാൽ , ഇടതുമുന്നണിക്ക് തിരഞ്ഞെടുപ്പ് കാലത്തോളം അത് രാഷ്ട്രീയായുധവുമായി. ഇടതുമുന്നണി അധികാരത്തിലെത്തിയപ്പോൾ നടത്തിയ അന്വേഷണത്തിലും മാണി കുറ്റക്കാരനല്ലെന്നാണ് കണ്ടത്. അതിന് ശേഷം മാണിയെ ഇടതുപാളയത്തിലെത്തിക്കാനുള്ള സി.പി.എം നീക്കവുമുണ്ടായി. ഇപ്പോൾ മാണിയുടെ മകൻ ജോസ് കെ.മാണി നേതൃത്വം നൽകുന്ന കേരള കോൺഗ്രസ് വിഭാഗം ഇടതിലേക്ക് ചേക്കേറാനൊരുങ്ങി നില്പാണ്.

മാ​പ്പ് ​പ​റ​യേ​ണ്ട​ത് ഉ​മ്മ​ൻ​ ​ചാ​ണ്ടി: വി​ജ​യ​രാ​ഘ​വൻ

തി​രു​വ​ന​ന്ത​പു​രം​:​ ​ബാ​ർ​ ​കോ​ഴ​ക്കേ​സി​ൽ​ ​ന​ട​ത്തി​യ​ത് ​യു.​ഡി.​എ​ഫി​ന്റെ​ ​അ​ഴി​മ​തി​ക്കെ​തി​രാ​യ​ ​രാ​ഷ്ട്രീ​യ​ ​സ​മ​ര​മാ​ണെ​ന്നും,​ ​അ​ത് ​ശ​രി​യാ​യി​രു​ന്നു​വെ​ന്നാ​ണ് ​ഇ​പ്പോ​ഴും​ ​ക​രു​തു​ന്ന​തെ​ന്നും​ ​എ​ൽ.​ഡി.​എ​ഫ് ​ക​ൺ​വീ​ന​ർ​ ​എ.​ ​വി​ജ​യ​രാ​ഘ​വ​ൻ​ ​പ്ര​സ്താ​വി​ച്ചു.
ബാ​ർ​ ​കോ​ഴ​യു​ടെ​ ​ഉ​പ​ജ്ഞാ​താ​വും​ ​ഗു​ണ​ഭോ​ക്താ​വും​ ​അ​ന്ന് ​മു​ഖ്യ​മ​ന്ത്രി​യാ​യി​രു​ന്ന​ ​ഉ​മ്മ​ൻ​ചാ​ണ്ടി​യും​ ​കൂ​ട്ട​രു​മാ​ണ്.​ ​മാ​ണി​യെ​ ​പ്ര​തി​ക്കൂ​ട്ടി​ലേ​ക്ക് ​ത​ള്ളി​വി​ട്ട​ത് ​അ​ദ്ദേ​ഹ​ത്തെ​ ​ദു​ർ​ബ​ല​നാ​ക്കാ​നു​ള്ള​ ​ഉ​മ്മ​ൻ​ചാ​ണ്ടി​യു​ടെ​ ​ഗൂ​ഢാ​ലോ​ച​ന​യാ​ണ്.​ .​മാ​ണി​യു​ടെ​ ​കു​ടും​ബ​ത്തോ​ട് ​മാ​പ്പ് ​പ​റ​യേ​ണ്ട​ത് ​ഉ​മ്മ​ൻ​ചാ​ണ്ടി​യാ​ണ്.


കെ.​എം.​മാ​ണി​ ​അ​ന്ത​രി​ച്ച​തി​നാ​ൽ​ ​അ​ദ്ദേ​ഹ​വു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട് ​അ​ത്ത​ര​മൊ​രു​ ​ച​ർ​ച്ച​ ​ന​ട​ത്തു​ന്ന​ത് ​ശ​രി​യ​ല്ലെ​ന്നാ​ണ് ​കേ​ര​ള​കൗ​മു​ദി​ ​ഫ്ളാ​ഷ് ​ലേ​ഖ​ക​നോ​ട് ​പ​റ​ഞ്ഞ​ത്.​ ​അ​തി​നെ,​ ​ബാ​ർ​ ​കോ​ഴ​യ്‌​ക്കെ​തി​രാ​യ​ ​സ​മ​ര​ത്തെ​ ​താ​ൻ​ ​നി​രാ​ക​രി​ച്ച​താ​യി​ ​വ​ള​ച്ചൊ​ടി​ക്കു​ക​യാ​യി​രു​ന്നു.​ ​എ​ൽ.​ഡി.​എ​ഫി​നും​ ​സ​ർ​ക്കാ​രി​നു​മെ​തി​രെ​ ​ആ​സൂ​ത്രി​ത​മാ​യി​ ​ന​ട​ത്തി​വ​രു​ന്ന​ ​നു​ണ​പ്ര​ചാ​ര​ണ​ങ്ങ​ളു​ടെ​ ​ഭാ​ഗ​മാ​ണി​തെ​ന്നും​ ​വി​ജ​യ​രാ​ഘ​വ​ൻ​ ​പ​റ​ഞ്ഞു.