തലയിൽ കേറിയിരുന്നും സ്കിപ്പിംഗ്

Sunday 27 September 2020 2:35 AM IST

പഞ്ചാബ്: സ്കേറ്റ്സ് ധരിച്ച് കൊണ്ട് സ്‌കിപ്പിംഗ് ചെയ്ത് ഗിന്നസ് റെക്കോർഡ്സിൽ ഇടം നേടിയ സോറവാർ സിംഗിനെ നാം ആരും മറക്കാനിടയില്ല. ഇപ്പോൾ സ്‌കിപ്പിംഗിന്റെ പുതിയ വീഡിയോയുമായി എത്തിയിരിക്കുകയാണ് കക്ഷി. നാല് പേർ ചേർന്നാണ് സ്‌കിപ്പിംഗ് ചെയ്തിരിക്കുന്നത്. ഇതിലെന്താണിത്ര അത്ഭുതമെന്നല്ലേ?​... രണ്ടു പേരുടെ തലയിലിരുന്നാണ് മറ്റ് രണ്ട് പേർ ആദ്യം സ്‌കിപ്പിംഗ് ചെയ്യുന്നത്.

പിന്നീട്,​ അത് തലകുത്തി മറിഞ്ഞും,​ ചാടിത്തുള്ളിയും,​ അങ്ങനെ പല തരത്തിലുള്ള സ്‌കിപ്പിംഗുകൾ വീഡിയോയിൽ കാണാം. തങ്ങൾ ചെയ്തത് പിരമിഡ് വീൽ ഫ്രീ സ്റ്റൈൽ ജംമ്പ് റോപ്പെന്നാണ് സോർവീർ വിശദീകരിക്കുന്നത്.

ഇത് കണ്ട് അനുകരിക്കാമെന്ന് ആരും കരുതണ്ട. ആറ് വർഷത്തെ നിരന്തരമായ പ്രയത്നത്തിന് ശേഷമാണ് സോറവാറിനും കൂട്ടാളികൾക്കും ഇത് സാദ്ധ്യമായത്. ഇതുവരെ 17000ത്തിലധികം പേരാണ് ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത ഈ വീഡിയോ കണ്ടത്.