ചങ്ങമ്പുഴ സ്മാരക പ്രബന്ധ മത്സരം

Sunday 27 September 2020 12:00 AM IST

കൊച്ചി: ഇടപ്പള്ളി ചങ്ങമ്പുഴ സ്മാരക ഗ്രന്ഥശാല കോളേജ് വിദ്യാർത്ഥികൾക്കായി നടത്തുന്ന ചങ്ങമ്പുഴ സ്മാരക പ്രബന്ധമത്സരത്തിലേക്ക് എൻട്രികൾ ക്ഷണിച്ചു. 'രോഗവും സാഹിത്യ ഭാവനയും' എന്നതാണ് വിഷയം. വിജയിക്ക് 5001 രൂപയും പ്രശംസാ പത്രവും ലഭി​ക്കും. 30 പേജി​ൽ കവി​യാത്ത പ്രബന്ധം പ്രി​ൻസി​പ്പലി​ന്റെ സാക്ഷ്യപത്രത്തോടൊപ്പം ഒക്ടോബർ 25നകം ലഭി​ക്കണം. വി​ലാസം. സെക്രട്ടറി​, ചങ്ങമ്പുഴ സ്മാരക ഗ്രന്ഥശാല, ദേവൻകുളങ്ങര, ഇടപ്പള്ളി​, കൊച്ചി​ 682024. ഫോൺ​: 98478 01779. 9846888588. ഇമെയി​ൽ: changampuzha.epy@gmail.com