'എന്റെ കൗമുദി' ഉദ്ഘാടനം ചെയ്തു, നടപ്പാക്കുന്നത് റോട്ടറി ക്ലബുമായി ചേർന്ന്

Saturday 26 September 2020 11:43 PM IST

തി​രു​വ​ന​ന്ത​പു​രം​:​ ​കൊ​വി​ഡ് ​സാ​ഹ​ച​ര്യ​ത്തി​ൽ​ ​സ്കൂ​ളി​ൽ​ ​പോ​കാ​ൻ​ ​സാ​ധി​ക്കാ​ത്ത​ ​വി​ദ്യാ​ർ​ത്ഥി​ക​ളി​ൽ​ ​പ​ത്ര​വാ​യ​ന​ ​പ്രോത്സാ​ഹി​പ്പി​ക്കാ​ൻ​ ​കേ​ര​ള​കൗ​മു​ദി​ ​ഒ​രു​ക്കി​യ​ ​'​എ​ന്റെ​ ​കൗ​മു​ദി​'​ ​പ​രി​പാ​ടി​ ​മ​ന്ത്രി​ ​ക​ട​കം​പ​ള്ളി​ ​സു​രേ​ന്ദ്ര​ൻ​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്തു.​ ​റോ​ട്ട​റി​ ​ക്ല​ബ് ​ഇ​ന്റ​ർ​നാ​ഷ​ണ​ൽ​ 3211​ന്റെ​ ​സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ്,​ ​സാ​മ്പ​ത്തി​ക​മാ​യി​ ​പി​ന്നാ​ക്കം​ ​നി​ൽ​ക്കു​ന്ന​ ​വീ​ടു​ക​ളി​ലെ​ ​കു​ട്ടി​ക​ൾ​ക്ക് ​പ​ത്രം​ ​എ​ത്തി​ക്കു​ന്ന​ത്.

പു​തി​യ​ ​ത​ല​മു​റ​യി​ൽ​ ​ഗൗ​ര​വ​ക​ര​മാ​യ​ ​വാ​യ​ന​ ​കു​റ​യു​ക​യാ​ണെ​ന്നും​ ​അ​വ​രെ​ ​വാ​യ​ന​യി​ലേ​ക്ക് ​കൂ​ട്ടി​ക്കൊ​ണ്ടു​വ​രാ​നു​ള്ള​ ​ഓ​രോ​ ​പ്ര​വ​ർ​ത്ത​ന​വും​ ​പ്ര​ശം​സ​നീ​യ​മാ​ണെ​ന്നും​ ​ക​ട​കം​പ​ള്ളി​ ​സു​രേ​ന്ദ്ര​ൻ​ ​പ​റ​ഞ്ഞു.​ ​കു​ട്ടി​ക​ളി​ലെ​ ​പ​ത്ര​ ​സാ​ക്ഷ​ര​ത​യ്ക്ക് ​റോ​ട്ട​റി​ ​ക്ല​ബ് ​എ​ടു​ക്കു​ന്ന​ ​താ​ത്പ​ര്യ​ത്തെ​ ​അ​ഭി​ന​ന്ദി​ക്കു​ന്നു.

അ​യി​ര​ ​ഗ​വ.​എ​ച്ച്.​എ​സ്.​എ​സി​ലെ​ ​വി​ദ്യാ​ർ​ത്ഥി​ക​ളാ​യ​ ​ശ്രീ​ക്കു​ട്ടി,​​​ ​ശ്രീ​ക്കു​ട്ട​ൻ​ ​എ​ന്നി​വ​രെ​ ​ഫോ​ണി​ൽ​ ​വി​ളി​ച്ചാ​ണ് ​മ​ന്ത്രി​ ​പ​ദ്ധ​തി​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്ത​ത്.​ ​ദി​വ​സ​വും​ ​പ​ത്രം​ ​വാ​യി​ക്ക​ണ​മെ​ന്നും​ ​കു​റി​പ്പു​ക​ൾ​ ​എ​ഴു​തി​ ​സൂ​ക്ഷി​ക്ക​ണ​മെ​ന്നും​ ​മ​ന്ത്രി​ ​കു​ട്ടി​ക​ളോ​ടു​ ​നി​ർ​ദേ​ശി​ച്ചു.​ ​റോ​ട്ട​റി​ ​ക്ല​ബ് ​ട്രാ​വ​ൻ​കൂ​റാ​ണ് ​ഇ​വ​ർ​ക്കു​ള്ള​ ​പ​ത്രം​ ​സ്പോ​ൺ​സ​ർ​ ​ചെ​യ്ത​ത്. കേ​ര​ള​കൗ​മു​ദി​ ​തി​രു​വ​ന​ന്ത​പു​രം​ ​യൂ​ണി​റ്റ് ​ചീ​ഫ് ​എ​സ്.​ ​വി​ക്ര​മ​ൻ​ ​അ​ദ്ധ്യ​ക്ഷ​നാ​യി​രു​ന്നു.​ ​റോ​ട്ട​റി​ ​ക്ല​ബ് ​ഇ​ന്റ​ർ​നാ​ഷ​ണ​ൽ​ 3211​ ​ഡി​സ്ട്രി​ക്ട് ​ഗ​വ​ർ​ണ​ർ​ ​ഡോ.​തോ​മ​സ് ​വാ​വ​നി​ക്കു​ന്നേ​ൽ​ ​മു​ഖ്യാ​തി​ഥി​യാ​യി.​ ​ലി​റ്റ​റ​സി​ ​പ്രോ​ഗ്രാം​ ​ചെ​യ​ർ​മാ​ൻ​ ​ലാ​ൽ​ജി​ ​സ​ഹ​ദേ​വ​ൻ,​​​ ​റോ​ട്ട​റി​ ​ക്ല​ബ് ​ട്രി​വാ​ൻ​ഡ്രം​ ​സൗ​ത്ത് ​അ​സി.​ഗ​വ​ർ​ണ​ർ​ ​ജെ​യിം​സ് ​വ​ർ​ഗീ​സ്,​​​ ​ക​ഴ​ക്കൂ​ട്ടം​ ​അ​സി.​ഗ​വ​ർ​ണ​ർ​ ​പ്ര​ദീ​പ്കു​മാ​ർ,​​​ ​കോ​വ​ളം​ ​റോ​ട്ട​റി​ ​ക്ല​ബ് ​പ്ര​സി​ഡ​ന്റ് ​ജോ​ജു​ ​സാ​മു​വ​ൽ,​​​ ​സീ​ ​കോ​സ്റ്റ് ​ക്ല​ബ് ​പ്ര​സി​ഡ​ന്റ് ​അ​മ​ര​സിം​ഹ​ൻ,​​​ ​ജേ​ക്ക​ബ് ​സെ​ബാ​സ്റ്റ്യ​ൻ,​​​ ​കേ​ര​ള​കൗ​മു​ദി​ ​ജ​ന​റ​ൽ​ ​മാ​നേ​ജ​ർ​ ​(​സെ​യി​ൽ​സ്)​​​ ​ശ്രീ​സാ​ഗ​ർ,​​​ ​അ​സി.​സ​ർ​ക്കു​ലേ​ഷ​ൻ​ ​മാ​നേ​ജ​ർ​ ​ക​ല​ ​എ​സ്.​ഡി.കേരളകൗമുദി പ്രൊഡക്ഷൻ ഹെഡ് കെ.എ​സ് സാബു,​ യൂണിറ്റ് സർക്കുലേഷൻ മാനേജർ അഭിലാഷ്​ ​ ​തു​ട​ങ്ങി​യ​വ​ർ​ ​പ​ങ്കെ​ടു​ത്തു.