കൊവിഡ്- ഇന്നലെ 38 പേർക്ക്
രോഗം സ്ഥിരീകരിച്ചവരിൽ 7 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വന്നവരാണ്.. 31 പേർക്ക് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.
പുതിയ കണ്ടെയ്ൻമെന്റ് സോണുകൾ - കൊറ്റനാട് ഗ്രാമപഞ്ചായത്തിലെ വാർഡ് 11, കോട്ടാങ്ങൽ ഗ്രാമപഞ്ചായത്തിലെ വാർഡ് 13, പള്ളിക്കൽ ഗ്രാമ പഞ്ചായത്തിലെ വാർഡ് 14, 17, ഇരവിപേരൂർ ഗ്രാമപഞ്ചായത്തിലെ വാർഡ് ആറ് (നെല്ലിമല, മാർത്തോമ കോളനി ഭാഗം) എന്നീ സ്ഥലങ്ങളിൽ ഇന്ന് മുതൽ ഏഴു ദിവസത്തേക്ക് കണ്ടെയ്ൻമെന്റ് സോൺ നിയന്ത്രണം ഏർപ്പെടുത്തി. നിയന്ത്രണത്തിൽ നിന്ന് ഒഴിവാക്കി കോട്ടാങ്ങൽ ഗ്രാമപഞ്ചായത്തിലെ വാർഡ് ഒന്ന് (മേലൂർപ്പടികൊച്ചരപ്പ്, പള്ളിത്താഴെ ഭാഗംകൊച്ചരപ്പ്), വാർഡ് രണ്ട് (വാവരുമുക്ക്‌ചെറുകോൽ പതാൻ, ശാസ്താംകോയിക്കൽ ജംഗ്ഷൻപെരുമ്പാറ ജംഗ്ഷൻ), വാർഡ് മൂന്ന് (ശാസ്താംകോയിക്കൽ ജംഗ്ഷൻവായ്പ്പൂർ ബസ് സ്റ്റാൻഡ്), ഓമല്ലൂർ ഗ്രാമപഞ്ചായത്തിലെ വാർഡ് മൂന്ന് (കയ്യാലേത്ത് മഞ്ഞക്കടമ്പ്, പേരിയത്ത്, ചെറിയത്തുമല ഭാഗം), പെരിങ്ങര ഗ്രാമപഞ്ചായത്തിലെ വാർഡ് നാല് (കഴിപ്പിൽ കോളനി ഭാഗം), വാർഡ് അഞ്ച് (ആലുംതുരുത്തി പോസ്റ്റ് ഓഫീസ് മുതൽ ആലുംതുരുത്തി അമ്പലം വരെ ഭാഗങ്ങൾ), റാന്നി അങ്ങാടി ഗ്രാമപഞ്ചായത്തിലെ വാർഡ് 10 (റേഷൻ കടപ്പടി (വരവൂർ) മുതൽ റാന്നി വലിയ പള്ളി വരെയുള്ള ഭാഗം) എന്നീ സ്ഥലങ്ങൾ സെ്ര്രപംബർ 29 മുതൽ കണ്ടെയ്ൻമെന്റ് സോൺ നിയന്ത്രണത്തിൽ നിന്നും ഒഴിവാക്കി.