അശ്ളീല വീഡിയോ ; വിജയ് പി. നായർ അറസ്റ്റിൽ

Tuesday 29 September 2020 12:02 AM IST

തിരുവനന്തപുരം: സ്ത്രീകളെ അധിക്ഷേപിച്ച് അശ്ളീല വീഡിയോ യൂട്യൂബിൽ പോസ്റ്റ് ചെയ്ത വിജയ് പി.നായരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ വൈകിട്ട് കല്ലിയൂർ ശാന്തി​വി​ളയി​ലെ വീട്ടിൽ നിന്നാണ് മ്യൂസിയം പൊലീസ് പിടികൂടിയത്. ശ്രീലക്ഷ്മി അറയ്ക്കലിന്റെ പരാതിയിലാണ് നടപടി. ഭാഗ്യലക്ഷ്മി നൽകിയ സമാന പരാതിയിൽ തമ്പാനൂർ പൊലീസും അറസ്റ്റ് രേഖപ്പെടുത്തി.

ലൈംഗിക അധിക്ഷേപമുള്ള ഉള്ളടക്കം പ്രസിദ്ധീകരിച്ചതിന് ഐ.ടി ആക്ടിലെ 67, 67(എ) വകുപ്പുകളും ഇയാൾക്കെതിരെ ചുമത്തി. 10 വർഷം തടവും അഞ്ച് ലക്ഷം രൂപ പിഴയും ലഭിക്കാവുന്ന കുറ്റമാണിത്. സ്റ്റേഷൻ ജാമ്യം ലഭിക്കാവുന്ന നിസാര വകുപ്പുകൾ മാത്രം ആദ്യം ചുമത്തിയത് വലിയ പ്രതിഷേധത്തിനിടയാക്കിയിരുന്നു. ഗാന്ധാരിഅമ്മൻ കോവിൽ റോഡിൽ വിജയ് താമസിച്ചിരുന്ന ശ്രീനിവാസ ലോഡ്ജിലെത്തി മാനേജറുടെ മൊഴി രേഖപ്പെടുത്തിയ ശേഷമാണ് പൊലീസ് കല്ലിയൂരിലേക്ക് പോയത്. ഇയാളുടെ ചാനൽ അടിയന്തരമായി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് യൂട്യൂബിന് സൈബർ സെൽ കത്ത് നൽകിയിട്ടുണ്ട്.

വിജയ് പി.നായരുടെ പരാതിയിൽ ഇയാളെ മർദ്ദിച്ച ഭാഗ്യലക്ഷ്മി, ദിയ സന, ശ്രീലക്ഷ്മി അറയ്ക്കൽ എന്നിവർക്കെതിരെ തമ്പാനൂ‌ർ പൊലീസ് ജാമ്യമില്ലാ വകുപ്പുപ്രകാരം കേസെടുത്തിട്ടുണ്ടെങ്കിലും ആരെയും അറസ്റ്റു ചെയ്തിട്ടില്ല. ഉടൻ അറസ്റ്റു വേണ്ടെന്ന നിർദേശമാണത്രെ പൊലീസിന് ലഭിച്ചിരിക്കുന്നത്.

ഡോക്ടറേറ്റ് നൽകിയെന്ന് ഇയാൾ അവകാശപ്പെടുന്ന ചെന്നൈ സാലിഗ്രാമം ഗ്ലോബൽ ഹ്യൂമൻ പീസ് സർവകലാശാലയെക്കുറിച്ച് തമ്പാനൂർ പൊലീസും സൈബർ സെല്ലും പരിശോധിച്ച് വരികയാണ്. സൈക്കോളജിയിൽ ഓണററി ഡോക്ടറേറ്റ് ലഭിച്ചെന്നാണ് അവകാശപ്പെടുന്നത്. എന്നാൽ പൊലീസിന്റെ പ്രാഥമികാന്വേഷണത്തിൽ ചെന്നൈയിലോ പരിസരങ്ങളിലോ ഇങ്ങനെയൊരു സർവകലാശാല ഇല്ലെന്ന് വിവരം ലഭിച്ചു. ഈ സ്ഥാപനത്തിന്റെ പേരിൽ ഒരു വെബ് സൈറ്റ് മാത്രമാണുള്ളത്. ഡോക്ടറേറ്റ് വ്യാജമാണെന്ന നിഗമനത്തിലാണ് പൊലീസ്.

വിജയ് പി.നായരുടെ ഡോക്ടറേറ്റ് വ്യാജമാണെന്ന് ഇന്ത്യൻ അസോസിയേഷൻ ഒഫ് ക്ലിനിക്കൽ സൈക്കോളജിസ്റ്റ്സ് ആരോപിച്ചിരുന്നു. ഇയാൾക്കെതിരെ റിഹാബിലിറ്റേഷൻ കൺസിൽ ഒഫ് ഇന്ത്യയ്ക്ക് പരാതി കൊടുക്കുമെന്നും അസോസിയേഷനിൽ ഇയാൾ രജിസ്റ്റർ ചെയ്തിട്ടില്ലെന്നും കേരള ചാപ്റ്റർ പ്രസിഡന്റ് ഡോ.സതീഷ് നായർ പറഞ്ഞു.

അ​ശ്ലീ​ല​ ​പോ​സ്റ്റും​ ​കൈ​യേ​റ്റ​വും: ഭാ​ഗ്യ​ല​ക്ഷ്മി​ ​മു​ൻ​കൂ​ർ​ ​ജാ​മ്യം​തേ​ടി

തി​രു​വ​ന​ന്ത​പു​രം​:​ ​സ്ത്രീ​ക​ൾ​ക്കെ​തി​രെ​ ​അ​ശ്ലീ​ല​ ​വീ​ഡി​യോ​ ​യൂ​ ​ട്യൂ​ബി​ൽ​ ​പോ​സ്റ്റു​ചെ​യ്ത​തി​ന്റെ​ ​പേ​രി​ൽ​ ​വി​ജ​യ് ​പി.​നാ​യ​രെ​ ​കൈ​യേ​റ്റം​ ​ചെ​യ്ത​ ​കേ​സി​ലെ​ ​പ്ര​തി​ക​ളാ​യ​ ​ഡ​ബിം​ഗ് ​ആ​ർ​ട്ടി​സ്റ്റ് ​ഭാ​ഗ്യ​ല​ക്ഷ്മി,​ ​ഫെ​മി​നി​സ്റ്റു​ക​ളാ​യ​ ​ദി​യ​ ​സ​ന,​ ​ശ്രീ​ല​ക്ഷ്മി​ ​എ​ന്നി​വ​ർ​ ​മു​ൻ​കൂ​ർ​ ​ജാ​മ്യം​ ​തേ​ടി​ ​ജി​ല്ലാ​ ​പ്രി​ൻ​സി​പ്പ​ൽ​ ​സെ​ഷ​ൻ​സ് ​കോ​ട​തി​യി​ൽ​ ​ഹ​ർ​ജി​ ​ന​ൽ​കി.​ ​അ​ശ്ലീ​ല​ ​വീ​ഡി​യോ​ ​പോ​സ്റ്റു​ ​ചെ​യ്ത​ ​കേ​സി​ലെ​ ​പ്ര​തി​ ​വി​ജ​യ് ​പി.​നാ​യ​രും​ ​ഇ​തേ​ ​കോ​ട​തി​യി​ൽ​ ​മു​ൻ​കൂ​ർ​ ​ജാ​മ്യ​ഹ​ർ​ജി​ ​ന​ൽ​കി​യി​ട്ടു​ണ്ട്.​ ​എ​ന്നാ​ൽ,​ ​ഇ​യാ​ളെ​ ​ഇ​ന്ന​ലെ​ ​പൊ​ലീ​സ് ​ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​ട്ടു​ണ്ട്.

ഭാ​ഗ്യ​ല​ക്ഷ്മി​യു​ടെ​ ​ഹ​ർ​ജി ഫെ​മി​നി​സ്റ്റു​ക​ളെ​യും​ ​ഡ​ബിം​ഗ് ​ആ​ർ​ട്ടി​സ്റ്റു​ക​ളെ​യും​ ​മോ​ശ​മാ​യി​ ​ചി​ത്രീ​ക​രി​ക്കു​ന്ന​ ​വീ​ഡി​യോ​ ​പ്ര​ച​രി​പ്പി​ച്ച​തി​ന് ​വി​ജ​യ് ​പി.​നാ​യ​രെ​ ​നേ​രി​ട്ട് ​ഫോ​ണി​ൽ​ ​വി​ളി​ച്ച് ​കാ​ര്യം​ ​അ​ന്വേ​ഷി​ച്ചി​രു​ന്നു.​ ​സ​ന്ധി​ ​സം​ഭാ​ഷ​ണ​ത്തി​നാ​യി​ ​പു​ളി​മൂ​ട്ടി​ലെ​ ​ലോ​ഡ്ജ് ​മു​റി​യി​ൽ​ ​എ​ത്താ​ൻ​ ​വി​ജ​യ് ​നി​ർ​ദ്ദേ​ശി​ച്ചു.​ ​താ​നും​ ​വെ​മ്പാ​യം​ ​സ്വ​ദേ​ശി​നി​ ​ദി​യ​ ​സ​ന​യും​ ​ക​ണ്ണൂ​ർ​ ​സ്വ​ദേ​ശി​നി​ ​ശ്രീ​ല​ക്ഷ്മി​യും​ 26​ന് ​ലോ​ഡ്ജി​ലെ​ത്തി.​ ​യാ​തൊ​രു​ ​പ്ര​കോ​പ​ന​വും​ ​കൂ​ടാ​തെ​ ​വി​ജ​യ് ​അ​ശ്ളീ​ലം​ ​പ​റ​ഞ്ഞ് ​അ​പ​മാ​നി​ച്ചു.​ ​ശാ​രീ​രി​ക​മാ​യി​ ​ഉ​പ​ദ്ര​വി​ക്കാ​ൻ​ ​ശ്ര​മി​ച്ച് ​സ്ത്രീ​ത്വ​ത്തെ​ ​അ​പ​മാ​നി​ച്ചു.​ ​അ​തി​നാ​ൽ​ ​മു​ൻ​കൂ​ർ​ ​ജാ​മ്യം​ ​ന​ൽ​ക​ണം.

വി​ജ​യ് ​പി.​ ​നാ​യ​ർ​പ​റ​യു​ന്ന​ത് ത​ന്റെ​ ​യൂ​ ​ട്യൂ​ബ് ​ചാ​ന​ലി​ൽ​ ​പേ​രു​പോ​ലും​ ​പ​റ​യാ​തെ​ ​പ്ര​സി​ദ്ധീ​ക​രി​ച്ച​ ​വീ​ഡി​യോ​യ്ക്കെ​തി​രെ​ ​ഭാ​ഗ്യ​ല​ക്ഷ്മി​യു​ടെ​യും​ ​ദി​യ​ ​സ​ന​യു​ടെ​യും​ ​നേ​തൃ​ത്വ​ത്തി​ൽ​ ​മു​റി​യി​ൽ​ ​അ​തി​ക്ര​മി​ച്ച് ​ക​ട​ന്ന് ​ദേ​ഹ​ത്ത് ​മ​ഷി​ ​ഒ​ഴി​ക്കു​ക​യും​ ​മു​ണ്ട് ​പ​റി​ച്ച് ​ക്രൂ​ര​മാ​യി​ ​മ​ർ​ദ്ദി​ക്കു​ക​യും​ ​ചെ​യ്തു.​ ​ആ​ക്ര​മി​ക്കാ​ൻ​ ​വ​ന്ന​ ​സ്ത്രീ​ക​ളെ​ ​മാ​ഡം​ ​എ​ന്ന​ല്ലാ​തെ​ ​മ​റ്റൊ​ന്നും​ ​വി​ളി​ച്ചി​ട്ടി​ല്ല.​ ​ഒ​രു​ ​ത​ര​ത്തി​ലും​ ​ശാ​രീ​രി​ക​മാ​യി​ ​അ​പ​മാ​നി​ച്ചി​ട്ടി​ല്ല.​ ​ത​ന്റെ​ ​മൊ​ബെെ​ൽ​ ​ഫോ​ണും​ ​ലാ​പ്ടോ​പും​ ​ക​വ​ർ​ന്നു.​ ​അ​വ​ർ​ക്കെ​തി​രെ​ ​പൊ​ലീ​സ് ​കേ​സെ​ടു​ത്ത​ ​വി​രോ​ധ​ത്താ​ലാ​ണ് ​ത​നി​ക്കെ​തി​രെ​ ​ക​ള്ള​ക്കേ​സ് ​ന​ൽ​കി​യ​ത്.

സ്ത്രീ​ക​ൾ​ക്കെ​തി​രെ​യു​ള്ള​ ​ആ​ക്ര​മ​ണ​ത്തെ​ ​ഗൗ​ര​വ​ത്തോ​ടെ​ ​കാ​ണു​ന്നു​:​ ​മു​ഖ്യ​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം​:​ ​സ്ത്രീ​ക​ൾ​ക്കെ​തി​രെ​ ​ന​വ​ ​മാ​ദ്ധ്യ​മ​ങ്ങ​ൾ​ ​വ​ഴി​ ​ന​ട​ത്തു​ന്ന​ ​ഹീ​ന​മാ​യ​ ​ആ​ക്ര​മ​ണ​ ​സം​ഭ​വ​ങ്ങ​ളെ​ ​സ​ർ​ക്കാ​ർ​ ​ഗൗ​ര​വ​ത്തോ​ടെ​യാ​ണ് ​കാ​ണു​ന്ന​തെ​ന്ന് ​മു​ഖ്യ​മ​ന്ത്രി​ ​പി​ണ​റാ​യി​ ​വി​ജ​യ​ൻ​ ​പ​റ​ഞ്ഞു. സ്ത്രീ​ക​ളെ​ ​അ​പ​മാ​നി​ക്കു​ന്ന​ ​ത​ര​ത്തി​ൽ​ ​യൂ​ട്യൂ​ബി​ൽ​ ​വീ​ഡി​യോ​ ​പോ​സ്റ്റ് ​ചെ​യ്ത​ ​സം​ഭ​വ​വു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട് ​ത​മ്പാ​നൂ​ർ,​ ​മ്യൂ​സി​യം​ ​പൊ​ലീ​സ് ​സ്റ്റേ​ഷ​നു​ക​ളി​ലാ​യി​ ​നാ​ല് ​കേ​സു​ക​ൾ​ ​ര​ജി​സ്റ്റ​ർ​ ​ചെ​യ്തി​ട്ടു​ണ്ട്.​ ​വി​വാ​ദ​മാ​യ​ ​വീ​ഡി​യോ​ ​നീ​ക്കം​ ​ചെ​യ്യ​ണ​മെ​ന്ന് ​യൂ​ട്യൂ​ബ് ​അ​ധി​കൃ​ത​രോ​ട് ​ആ​വ​ശ്യ​പ്പെ​ട്ടു.​ ​മ​റ്റൊ​രു​ ​വ്യ​ക്തി​ക്കെ​തി​രെ​ ​സം​സ്ഥാ​ന​ ​പൊ​ലീ​സ് ​മേ​ധാ​വി​ക്ക് ​ഭാ​ഗ്യ​ല​ക്ഷ്മി​ ​ന​ൽ​കി​യ​ ​പ​രാ​തി​യി​ലും​ ​എ​ഫ്.​ഐ.​ആ​ർ​ ​ര​ജി​സ്റ്റ​ർ​ ​ചെ​യ്തി​ട്ടു​ണ്ട്.​ ​ഐ.​ടി​ ​ആ​ക്ടി​ലെ​ ​ബ​ന്ധ​പ്പെ​ട്ട​ ​വ​കു​പ്പു​ക​ൾ​ ​കൂ​ടി​ ​ര​ണ്ട് ​കേ​സു​ക​ളി​ലും​ ​ഉ​ൾ​പ്പെ​ടു​ത്താ​ൻ​ ​കോ​ട​തി​യു​ടെ​ ​അ​നു​മ​തി​ ​തേ​ടി​യി​ട്ടു​ണ്ട്.​ ​അ​നു​വാ​ദം​ ​ല​ഭി​ച്ചാ​ൽ​ ​ഉ​ട​ൻ​ത​ന്നെ​ ​ആ​ ​വ​കു​പ്പു​ക​ൾ​ ​കൂ​ടി​ ​ഉ​ൾ​പ്പെ​ടു​ത്തി​യ​ശേ​ഷം​ ​കേ​സി​ന്റെ​ ​അ​ന്വേ​ഷ​ണം​ ​തി​രു​വ​ന​ന്ത​പു​രം​ ​സി​റ്റി​ ​സൈ​ബ​ർ​ ​പൊ​ലീ​സ് ​സ്റ്റേ​ഷ​ന് ​കൈ​മാ​റും.