രോഗികൾ 4538, രോഗമുക്തർ 3347
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നലെ 4538 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 3997പേർ സമ്പർക്കരോഗികളാണ്.
249 പേരുടെ ഉറവിടം വ്യക്തമല്ല. 67 ആരോഗ്യപ്രവർത്തകരും രോഗബാധിതരായി. ഞായറാഴ്ച പരിശോധന കുറഞ്ഞതും ഇന്നലെ അവലോകനയോഗം ചേർന്നതിനാൽ ഉച്ചയ്ക്ക് മുൻപ് വരെയുള്ള കണക്കെടുത്തതിനാലുമാണ് രോഗബാധിതർ കുറയാൻ കാരണം. 20 കൊവിഡ് മരണങ്ങളും സ്ഥിരീകരിച്ചു. ചികിത്സയിലായിരുന്ന 3347 പേർ രോഗമുക്തരായി. രോഗവ്യാപനത്തിൽ തുടർച്ചയായ രണ്ടാംദിനവും കോഴിക്കോടാണ് മുന്നിൽ. ജില്ലയിൽ 918 കേസുകളാണ് റിപ്പോർട്ട് ചെയ്തത്.
എറണാകുളം 537, തിരുവനന്തപുരം 486, മലപ്പുറം 405, തൃശൂർ 383, പാലക്കാട് 378, കൊല്ലം 341, കണ്ണൂർ 310, ആലപ്പുഴ 249, കോട്ടയം 213, കാസർകോട് 122, ഇടുക്കി 114, വയനാട് 44, പത്തനംതിട്ട 38 എന്നിങ്ങനെയാണ് മറ്റു ജില്ലകളിലെ സ്ഥിതി. കഴിഞ്ഞ 24 മണിക്കൂറിനിടെ 36,027 സാമ്പിളുകളാണ് പരിശോധിച്ചത്.