ഫ്ളിപ്‌കാർട്ട് പി.പി.ഇ കിറ്റുകൾ കൈമാറി
Tuesday 29 September 2020 3:59 AM IST
തിരുവനന്തപുരം: കൊവിഡ് ചികിത്സയ്ക്കായി ഇ-കൊമേഴ്‌സ് സ്ഥാപനമായ ഫ്ലിപ്‌കാർട്ട് 50,000 പി.പി.ഇ കിറ്റുകളും ഷൂ കവറുകളും 20,000 എൻ95 മാസ്‌കുകളും സംസ്ഥാന ആരോഗ്യ വകുപ്പിന് കൈമാറി. ഓൺലൈനായി നടന്ന ചടങ്ങിൽ മന്ത്രിമാരായ കെ.കെ ശൈലജ, കടകംപള്ളി സുരേന്ദ്രൻ എന്നിവർ സംബന്ധിച്ചു.