കഴിക്കാം ഇലക്കറികളും പയറുവർഗങ്ങളും

Tuesday 29 September 2020 12:49 AM IST

ഹൃദയസൗഹൃദ ഡയറ്റ് ഹൃദയത്തിന് കവചമാണ്. ഹൃദയാരോഗ്യം നിലനിറുത്താനും ഹൃദയാഘാതം അടക്കമുള്ള ഹൃദ്രോഗങ്ങളെ പ്രതിരോധിക്കാനും മാതൃകാ ഡയറ്റ് സഹായിക്കും

 അന്നജത്തിന് വേണ്ടി ഗ്ളൈസെമിക് ഇൻഡക്‌സ് കുറഞ്ഞവ മാത്രം തിരഞ്ഞെടുക്കുക.

ഉദാഹരണമായി: തൊലിയോടു കൂടിയ ഗോതമ്പ്, തവിടുള്ള അരി, മുത്താറി, ബജ്‌റ, ചണ, ഓട്‌സ്

 ഇലക്കറികൾ, പയറുവർഗങ്ങൾ, ഗോതമ്പ് എന്നിവ ധാരാളമായി ഉപയോഗിക്കുക.

 നിലക്കടല, തവിടെണ്ണ, ഒലിവ്, കടുകെണ്ണ, സോയ, സൺഫ്ളവർ എന്നിവ ആരോഗ്യകരമാണ്.

അയല, മത്തി എന്നിവ മത്സ്യങ്ങൾ നിത്യവും കഴിക്കുക.

പയർവർഗങ്ങൾ , സോയ, ധാന്യങ്ങൾ, കൊഴുപ്പ് കുറഞ്ഞ പാൽ എന്നിവ നല്ലതാണ്.

 തൊലി കളഞ്ഞ കോഴിയിറച്ചി ആഴ്ചയിൽ രണ്ട് പ്രാവശ്യം ഉപയോഗിക്കുക.

 പ്രോട്ടീൻ ഉറപ്പാക്കാൻ മുട്ടയുടെ വെള്ള നിത്യവും കഴിക്കാം

 ഹൃദയസംരക്ഷണത്തിന് സഹായകമായ ആന്റി ഓക്‌സിഡന്റുകൾ ധാരാളമുണ്ട്.

 ആന്റി ഓക്‌സിഡന്റുകളായ മധുരക്കിഴങ്ങും നെല്ലിക്കയും പതിവായി കഴിക്കുക.

 ഉലുവയിലയും ചീരയിലയും ദിവസവും സാലഡിനൊപ്പം കഴിക്കാം. നാരുകൾ നിറഞ്ഞതും പോഷകസമ്പന്നവുമായ ഇലക്കറികൾ ഹൃദ്രോഗസാദ്ധ്യത കുറയ്‌ക്കും.

 പ്രമേഹമില്ലാത്തയാളാണെങ്കിൽ ഈന്തപ്പഴം ആഴ്‌ചയിൽ നാല് ദിവസമെങ്കിലും കഴിക്കാം. നാരുകൾ, സിങ്ക്, മഗ്നീഷ്യം, ആന്റി ഓക്സിഡന്റായ കരോട്ടിനോയ്‌ഡ് എന്നിവ ഈന്തപ്പഴത്തിലുണ്ട്.

 ബദാം, വാൽനട്ട് എന്നിവയിലുള്ള സിങ്ക്, മഗ്നീഷ്യം, വിറ്റാമിൻ ഇ എന്നിവ മാനസികോന്മേഷം നിലനിറുത്തി ഹൃദയാരോഗ്യം മെച്ചപ്പെടുത്തും .

ഒഴിവാക്കേണ്ടവ

 കപ്പ, മൈദ, ഉരുളക്കിഴങ്ങ്

 ബേക്കറി പലഹാരങ്ങൾ

 റെഡ് മീറ്ര്

 എണ്ണയിൽ വറുത്തെടുത്ത പലഹാരങ്ങൾ