ആൻജിയോപ്ലാസിറ്റിയും ബൈപ്പാസ് സർജറിയും
ആൻജിയോഗ്രാം പരിശോധനയിലൂടെ ശരീരത്തിലെ രക്തധമനികളുടെ സ്ഥിതി മനസിലാക്കുന്നത്. മരുന്നിലൂടെ മറാത്ത ബ്ലോക്കുകൾ കണ്ടെത്തിക്കഴിഞ്ഞാൽ പിന്നെയുള്ളത് രണ്ട് വഴികളാണ് ആൻജിയോപ്ലാസ്റ്റിയും ബൈപ്പാസ് സർജറിയും. സമാനമായ ഫലങ്ങൾ നൽകുന്ന രണ്ട് ചികിത്സാരീതിയെയും കുറിച്ച് മെഡിട്രീന ഹോസ്പിറ്റലിലെ കാർഡിയോളജിസ്റ്റായ ഡോ. പ്രതാപ് കുമാർ വിശദീകരിക്കുന്നു.
ആൻജിയോപ്ലാസ്റ്റി (ബലൂൺ ശസ്ത്രക്രിയ)
മൂന്നിൽ താഴേ ബ്ലോക്ക് കണ്ടെത്തിയ വ്യക്തിയെയാണ് സാധാരണ ആൻജിയോപ്ലാസ്റ്റിക്ക് വിധേയമാക്കുന്നത്. ബ്ലോക്കുള്ള ധമിനികളിലേക്ക് കൈയിലേയോ കാലിലെയോ ധമനികൾ വഴി കത്തീറ്റർ ഹൃദയരക്ത ധമനിയിൽ എത്തിക്കും. ഗൈഡ്‌വയറിൻെറ സഹായത്തോടെ ബലൂൺ കടത്തി ബ്ലോക്ക് നീക്കം ചെയ്യും. ധമനി വീണ്ടും അടയാതിരിക്കാൻ അതേ കത്തീറ്റർ വഴി ലോഹം കൊണ്ടുണ്ടാക്കിയ സ്റ്റെന്റ് (stent) ധമനിക്കുള്ളിൽ സ്ഥാപിക്കും. ഇതാണ് ബലൂൺ ആൻജിയോപ്ലാസ്റ്റി.
ബൈപ്പാസ് സർജറി (ഹൃയം തുറന്നുള്ള ശസ്ത്രക്രിയ)
ബ്ലോക്കുകളുടെ എണ്ണം കൂടുതലാണെങ്കിൽ ആരോഗ്യവാനായ ഒരാളെ ബൈപ്പാസിന് വിധേയനാക്കും. ഹൃദയംനടുവിൽ നിന്നും തുറന്ന് കാലിലെ രക്തസിരകളോ നെഞ്ചിനുള്ളിലെ രക്തധമനികളോ ഉപയോഗിച്ചാണ് ബൈപാസ് സർജറി ചെയ്യുന്നത്. ബ്ലോക്കിന് അപ്പുറത്തേക്കുള്ള ഭാഗത്തേക്ക് ഇവ തുഞ്ഞിപിടിപ്പിക്കുന്നത് മൂലം രക്തയോട്ടം പുനഃസ്ഥാപിക്കും. കാലക്രമേണ ചെറിയ ഞരമ്പുകൾ രൂപപ്പെട്ട് രക്തസഞ്ചാരം സുഗമമാവും.
നേട്ടങ്ങളും കോട്ടങ്ങളും
ആൻജിയോപ്ലാസ്റ്റി
ബൈപ്പാസിനെക്കാൾ റിസ്ക്ക് കുറവ്. പ്രമേഹരോഗികളെയും പ്രായമായവരെയും ഇതിന് വിധേയമാക്കാം.
സാങ്കേതിക വൈദഗ്ധ്യം ഇല്ലാത്തവർചെയ്താൽ അപടകട സാദ്ധ്യത കൂടുതൽ. രക്തസ്രാവം, വികസിപ്പിച്ച ധമനിയും സ്റ്റെന്റും അടഞ്ഞു പോകാനും സാദ്ധ്യത.
ബൈപ്പാസ് സർജറി
ആൻജിയോപ്ലാസ്റ്റിയിൽ ഓരോ ബ്ലോക്കിനും പ്രത്യേകം സ്റ്റെൻറ് സ്ഥാപിക്കണം. ഇതിന് ചെലവേറും. ബൈപ്പാസിൽ ബ്ലോക്കുകൾ എത്രയായാലും ശസ്ത്രക്രിയുടെ നിശ്ചിത ചെലവ് മാത്രം. ആൻജിയോപ്ലാസ്റ്റി കഴിഞ്ഞവരെക്കാൾ കൂടുതൽ കാലത്തേക്ക് ബ്ലോക്ക് ഉണ്ടാവില്ലെന്ന് ഉറപ്പാക്കാം. എന്നാൽ പക്ഷാഘാതത്തിന് സാദ്ധ്യത കൂടുതൽ. പ്രായമായവരെയും പ്രമേഹം ഉൾപ്പെടയുള്ള മറ്റു ബുദ്ധിമുട്ടുകളുള്ളവരെയും വിധേയരാക്കുന്ന് അപകടകരം.