വ്യായാമം പരമപ്രധാനം
Tuesday 29 September 2020 12:54 AM IST
ഹൃദയാരോഗ്യത്തിന് മികച്ച വ്യായാമമാണ് നടത്തം. ദിവസവും ഒരു മണിക്കൂർ നടക്കുന്നത്
ഗുണം നല്‌കും. കൈകൾ വീശി വിയർക്കുംവിധം നടക്കുക.അത് പോലെ സൈക്ളിംഗും.
ദിവസവും രാത്രി ഭക്ഷണത്തിന് ശേഷം അരമണിക്കൂർ നടത്തം പതിവാക്കുക.
ആരോഗ്യ പ്രശ്‌നങ്ങൾ ഇല്ലാത്തവർ ദിവസവും അരമണിക്കൂറെങ്കിലും ഓടുന്നത് നന്നായിരിക്കും
നീന്തൽ ഹൃദയാരോഗ്യം മെച്ചപ്പെടുത്തും.
സ്ഥിരമായി ഇരുന്ന് ജോലി ചെയ്യുന്നവർ ഒരു മണിക്കൂറിന്റെ ഇടവേളകളിൽ എഴുന്നേറ്ര് ആറോ ഏഴോ മിനിട്ട് നടക്കുക.
*വ്യായാമങ്ങൾ ഡോക്‌ടറുടെ നിർദേശപ്രകാരം മാത്രം തിരഞ്ഞെടുക്കുക