ഇരിക്കുന്ന കൊമ്പ് മുറിക്കുന്നവൻ

Wednesday 30 September 2020 12:00 AM IST

വാഷിംഗ്ടൺ: ഇരിക്കുന്ന കൊമ്പ് മുറിക്കുന്നവൻ എന്ന ചൊല്ല് കേട്ടിട്ടില്ലാത്തവരുണ്ടാകില്ല. എന്നാൽ, ഇവിടെയിതാ ഒരാൾ അത് അക്ഷരാർത്ഥത്തിൽ അന്വർത്ഥമാക്കിയിരിക്കുകയാണ്. റെക്സ് ചാപ്മാൻ എന്നയാൾ പങ്കുവച്ച ട്വിറ്റർ പേജിലാണ് രസകരമായ വീഡിയോ ഉള്ളത്.

പനയ്ക്ക് മുകളിൽ ഇരിക്കുന്ന ആൾ മരത്തിന്റെ തല ഭാഗം മുറിയ്ക്കുന്നു. ഒടുവിൽ മരത്തിന്റെ മുകൾ ഭാഗം തെറിച്ചുപോവുകയും മരം വെട്ടുകാരൻ അവശേഷിക്കുന്ന ഭാഗത്ത് തൂങ്ങി നിൽക്കുകയും ചെയ്യുന്നു. പന വളരെയധികം സമയം കാറ്റിലാടുമ്പോൾ ഇയാൾ മരത്തെ കെട്ടിപ്പിടിച്ച് മുകളിൽ ഇരിക്കുന്നുണ്ട്. ഇതുവരെ 7 മില്യൺ ആളുകളാണ് 34 സെന്റുള്ള ഈ വീഡിയോ കണ്ടത്.