കൃഷിയെ നെഞ്ചോടുചേർത്ത് വിദ്യാർത്ഥികൾ

Wednesday 30 September 2020 12:11 AM IST
ചൂ​ര​ക്കോ​ട് ​നെ​ല്ലി​ശ്ശേ​രി​യി​ൽ വിദ്യാർത്ഥികൾ ഞാറുനടുന്നു

ചെ​ർ​പ്പു​ള​ശ്ശേ​രി​:​ ​കാ​ർ​ഷി​ക​ ​മേ​ഖ​ല​യു​ടെ​ ​ഭാ​വി​ ​ത​ങ്ങ​ളു​ടെ​ ​കൈ​ക​ളി​ൽ​ ​ഭ​ദ്ര​മാ​ണെ​ന്ന് ​തെ​ളി​യി​ക്കു​ക​യാ​ണ് ​ഒ​രു​ ​കൂ​ട്ടം​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ.​ ​വ​ല്ല​പ്പു​ഴ​ ​ചൂ​ര​ക്കോ​ട് ​മു​ള​ത്തൂ​ർ​ത്തൊ​ടി​ ​ചാ​ത്തു​ ​എ​ന്ന​ ​ക​ർ​ഷ​ക​ന്റെ​ ​ആ​റു​ ​പേ​ര​മ​ക്ക​ളും​ ​ഓ​ൺ​ലൈ​ൻ​ ​പ​ഠ​നം​ ​ക​ഴി​ഞ്ഞാ​ലു​ട​ൻ​ ​പാ​ട​ത്തേ​ക്കി​റ​ങ്ങും,​​​ ​കൃ​ഷി​യി​ലും​ ​ഒ​രു​കൈ​ ​നോ​ക്കാ​ൻ. വ​ല്ല​പ്പു​ഴ​ ​ജി.​എ​ച്ച്.​എ​സി​ലെ​ ​പ​ത്താം​ ​ക്ലാ​സ് ​വി​ദ്യാ​ർ​ത്ഥി​ ​സ്‌​നേ​ഹ,​ ​ഒ​മ്പ​താം​ ​ക്ലാ​സു​കാ​ര​ൻ​ ​മി​ഥു​ൻ​കൃ​ഷ്ണ,​ ​ആ​റാം​ ​ക്ലാ​സു​കാ​രി​യാ​യ​ ​ശ്രീ​ല​ക്ഷ്മി,​ ​ചൂ​ര​ക്കോ​ട് ​വ്യാ​സ​ ​വി​ദ്യാ​നി​കേ​ത​നി​ൽ​ ​പ​ഠി​ക്കു​ന്ന​ ​മോ​നി​ഷ,​ ​ഷി​ബി​ൻ​ ​കൃ​ഷ്ണ,​ ​ആ​ന​മ​ങ്ങാ​ട് ​എ.​യു.​പി​ ​സ്‌​കൂ​ളി​ലെ​ ​ഏ​ഴാം​ ​ക്ലാ​സ് ​വി​ദ്യാ​ർ​ത്ഥി​ ​ശ്രീ​ജി​ത് ​എ​ന്നി​വ​രാ​ണ് ​പ​ഠ​ന​ത്തോ​ടൊ​പ്പം​ ​കാ​ർ​ഷി​ക​വൃ​ത്തി​യും​ ​ഏ​റ്റെ​ടു​ത്തി​രി​ക്കു​ന്ന​ത്.​ ​ചൂ​ര​ക്കോ​ട് ​നെ​ല്ലി​ശ്ശേ​രി​യി​ൽ​ ​അ​ര​ ​ഏ​ക്ക​റി​ല​ധി​കം​ ​വ​രു​ന്ന​ ​പാ​ട​ശേ​ഖ​ര​ത്തി​ലാ​ണ് ​ഈ​ ​കു​ട്ടി​ ​ക​ർ​ഷ​ക​ർ​ ​ക​ഴി​ഞ്ഞ​ദി​വ​സം​ ​ഞാ​റു​ന​ട്ട​ത്. ഒ​രു​ ​ഇ​ട​ത്ത​രം​ ​ക​ർ​ഷ​ക​ ​കു​ടും​ബ​മാ​ണ് ​ചാ​ത്തു​വി​ന്റേ​ത്,​​​ ​മ​ണ്ണി​നെ​ ​സ്വ​ന്തം​ ​ജീ​വ​നോ​ളം​ ​സ്നേ​ഹി​ക്കു​ന്ന​വ​രും.​ ​ത​ന്റെ​ ​ത​ല​മു​റ​യ്ക്ക് ​ശേ​ഷം​ ​കൃ​ഷി​ ​അ​ന്യാ​ധീ​ന​പ്പെ​ടു​മോ​ ​എ​ന്ന​ ​വേ​വ​ലാ​തി​ ​ഇ​ദ്ദേ​ഹ​ത്തി​നി​ല്ല.​ ​വീ​ട്ടു​കാ​രു​ടെ​ ​പാ​ര​മ്പ​ര്യം​ ​ഉ​ൾ​ക്കൊ​ണ്ട് ​പു​തു​ത​ല​മു​റ​ ​മ​ണ്ണി​ലേ​ക്കി​റ​ങ്ങി​യ​ത് ​അ​ത്ര​മേ​ൽ​ ​സ​ന്തോ​ഷ​വും​ ​പ്ര​തീ​ക്ഷ​യും​ ​ന​ൽ​കു​ന്ന​താ​ണ്. മ​ണ്ണും​ ​മ​നു​ഷ്യ​നും​ ​ത​മ്മി​ലു​ള്ള​ ​ബ​ന്ധം​ ​ഊ​ട്ടി​ ​ഉ​റ​പ്പി​ച്ച് ​കു​ട്ടി​ക​ൾ​ ​പാ​ട​ത്തി​റ​ങ്ങി​ ​ഞാ​റു​ന​ട്ട​ ​കാ​ഴ്ച​ ​കു​ടും​ബ​ത്തി​ന് ​മാ​ത്ര​മ​ല്ല,​​​ ​നാ​ട്ടു​കാ​ർ​ക്കും​ ​ഏ​റെ​ ​കൗ​തു​ക​മാ​യി.​ ​കു​ട്ടി​ക​ർ​ഷ​ക​ർ​ ​വി​ത​ച്ച​ ​നെ​ല്ല് ​കൊ​യ്യു​ന്ന​ ​കാ​ല​ത്തി​നാ​യു​ള്ള​ ​കാ​ത്തി​രി​പ്പി​ലാ​ണ് ​ചാ​ത്തു.