സ്ത്രീകൾക്കെതിരെയുള്ള അതിക്രമം വർദ്ധിച്ചു, ജില്ലയിൽ പ്രതിദിനം ആറ് കേസ്

Wednesday 30 September 2020 12:15 AM IST

പാലക്കാട്: വീടകങ്ങളിലും സ്ത്രീകൾ ഒട്ടും സുരക്ഷിതരല്ല. കൊവിഡ് കാലത്ത് സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ അതിക്രമം വർദ്ധിച്ചതായി ക്രൈം റെക്കാർഡ്സ് ബ്യൂറോയുടെ കണക്കുകൾ വ്യക്തമാക്കുന്നു. ജില്ലയിൽ ലോക്ക് ഡൗൺ തുടങ്ങിയ മാർച്ച് മുതൽ ഇന്നലെ വരെയുള്ള കണക്കുപ്രകാരം 190 കേസുകളാണ് ആകെ രജിസ്റ്റർ ചെയ്തിട്ടുള്ളത്. പ്രതിദിനം ശരാശരി ആറോളം കേസുകളുണ്ടാകുന്നുണ്ടെന്ന് വനിതാസെൽ അധികൃതർ വ്യക്തമാക്കുന്നു.

ജില്ലയിൽ ഓരോ വർഷവും ഇത്തരം കേസുകളുടെ എണ്ണം കൂടിവരുന്നുണ്ട്. 2016 മുതൽ 19 വരെയുള്ള നാലു വർഷത്തിൽ ജില്ലയിൽ ആകെ 559 കേസുകളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഈ വർഷം മാർച്ചുമുതൽ ഇന്നലെ വരെ 190 കേസും. ഇതിൽ 100 പരാതികൾ പരിഹരിച്ചുവെന്ന് അധികൃതർ അറിയിച്ചു. സ്ത്രീകൾക്കും കുട്ടികൾക്കും എതിരായ അതിക്രമങ്ങൾ കുറയ്ക്കാൻ സംസ്ഥാന വ്യാപകമായി പൊലീസിന്റെയും വനിതാസെല്ലിന്റെയും നേതൃത്വത്തിൽ ബോധവത്കരണവും കൗൺസിലിംഗ് ക്ലാസുകളും നടക്കുമ്പോഴാണ് കേസുകളുടെ എണ്ണത്തിൽ വർദ്ധനയെന്നത് ആശങ്കയുണ്ടാക്കുന്നുണ്ട്.

​ ​ബോ​ധ​വ​ത്ക​ര​ണം​ ​ഓൺലൈനായി

കൊ​വി​ഡ് ​വ്യാ​പ​ന​ത്തി​നു​ശേ​ഷം​ ​ബോ​ധ​വ​ത്ക​ര​ണം​ വും ഓൺലൈനായാണ് ന​ട​ക്കു​ന്ന​ത്.​ ​ചു​രു​ക്കം​ ​ചി​ല​ ​കേ​സു​ക​ൾ​ ​മാ​ത്ര​മാ​ണ് ​മാ​ന​ദ​ണ്ഡ​ങ്ങ​ൾ​ ​പാ​ലി​ച്ച് ​നേ​രി​ട്ടു​പോ​യി​ ​പ​രി​ഹ​രി​ക്കാ​റു​ള്ളു.​ ​ഗാ​ർ​ഹി​ക​ ​പീ​ഡ​ന​ങ്ങ​ൾ​ ​വ​ർ​ദ്ധി​ച്ച​തി​ന്റെ​ ​സാ​ഹ​ച​ര്യ​ത്തി​ൽ​ ​സം​സ്ഥാ​ന​ത്ത് ​പൊ​ലീ​സി​ന്റെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​ഡൊ​മ​സ്റ്റി​ക് ​കോ​ൺ​ഫ്‌​ളി​ക്ട് ​റെ​സ​ലൂ​ഷ​ൻ​ ​സെ​ന്റ​ർ​ ​(​ഡി.​സി.​ആ​ർ.​സി​)​ ​രൂ​പീ​ക​രി​ച്ചി​രു​ന്നു.​ ​ഡി.​സി.​ആ​ർ.​സി​ ​വ​ഴി​ ​ബോ​ധ​വ​ത്ക​ര​ണ​ ​ക്ലാ​സു​ക​ൾ,​ ​സ്വ​യം​ ​പ്ര​തി​രോ​ധം,​ ​നി​യ​മ​സ​ഹാ​യം,​ ​കൗ​ൺ​സി​ലിം​ഗ് ​തു​ട​ങ്ങി​യ​വ​ ​സേ​വ​ന​ങ്ങ​ളും​ ​ല​ഭ്യ​മാ​ക്കു​ന്നു​ണ്ട്.

നിലവിലെ സാഹചര്യത്തിൽ ഗാർഹിക പീഡനങ്ങൾ കുറയ്ക്കാനും ഇരകൾക്ക് എത്രയും വേഗത്തിൽ ആവശ്യമായ സേവനങ്ങളും നീതിയും ലഭ്യമാക്കുകയാണ് ലക്ഷ്യം. ഇതിന്റെ ഭാഗമായുള്ള പ്രവർത്തനങ്ങൾ ശക്തപ്പെടുത്തും.

പി.ആർ.രജനി, വനിതാസെൽ സി.ഐ, പാലക്കാട്.

 ​വ​ർ​ഷം​​,​ ആകെ രജിസ്റ്റർചെയ്ത കേ​സുകൾ .2016- 121 .2017- 143 .2018- 146 .2019- 149