സ്വർണക്കടത്ത്: കെ.ടി. റമീസിനെയും ജലാലിനെയും ചോദ്യംചെയ്യാൻ ഇ.ഡിക്ക് അനുമതി
Wednesday 30 September 2020 12:52 AM IST
കൊച്ചി : നയതന്ത്രചാനൽ വഴിയുള്ള സ്വർണക്കടത്തു കേസിൽ എൻ.ഐ.എ അറസ്റ്റുചെയ്ത കെ.ടി. റമീസ്, എ. എം. ജലാൽ എന്നിവരെ മൂന്നുദിവസം ജയിലിൽ ചോദ്യംചെയ്യാൻ കോടതി ഇ.ഡിക്ക് (എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ്) അനുമതി നൽകി. തൃശൂർ വിയ്യൂർ ജയിലിൽ കഴിയുന്ന ഇവരെ ഇന്നുമുതൽ മൂന്നുദിവസം ഇ.ഡി ചോദ്യംചെയ്യും. സ്വർണക്കടത്തിനെത്തുടർന്ന് പ്രതികൾ സമ്പാദിച്ച കള്ളപ്പണം വെളുപ്പിച്ചെന്ന ആരോപണം അന്വേഷിക്കാനാണ് ഇവരെ ചോദ്യംചെയ്യുന്നത്.