സർവകക്ഷി യോഗത്തിൽ ധാരണ: ലോക്ക് ഡൗണില്ല, കടുത്ത നിയന്ത്രണം

Wednesday 30 September 2020 12:00 AM IST

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് വ്യാപനം അതിതീവ്രഘട്ടത്തിലാണെങ്കിലും സമ്പൂർണ ലോക്ക്ഡൗൺ പരിഹാരമല്ലെന്നും നിയന്ത്രണങ്ങൾ കർശനമാക്കിയാൽ മതിയെന്നും രാഷ്ട്രീയകക്ഷികൾ സർവകക്ഷി യോഗത്തിൽ അഭിപ്രായപ്പെട്ടു. കൊവിഡ് വ്യാപനത്തിൻെറ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ അദ്ധ്യക്ഷതയിൽ ഓൺലൈനായി ചേർന്ന യോഗത്തിലാണ് നേതാക്കൾ ഒരേ നിലപാട് സ്വീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് ലോക്ക്ഡൗൺ ഉണ്ടാകില്ലെന്ന് വ്യക്തമായി. അടച്ചിടൽ ജനജീവിതം ദുസ്സഹമാക്കുമെന്ന് നേതാക്കൾ പറഞ്ഞു. കൊവിഡ് പ്രതിരോധത്തിൽ ഒറ്റക്കെട്ടായി നീങ്ങാൻ സർവക്ഷിയോഗം തീരുമാനിച്ചതായി യോഗത്തിനുശേഷം മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

നിയന്ത്രണങ്ങൾ സംബന്ധിച്ച് വിശദമായ മാർഗനിർദേശം സർക്കാർ പുറത്തിറക്കും. വിവാഹം, മരണാനന്തര ചടങ്ങുകൾ, രാഷ്ട്രീയ പരിപാടികൾ തുടങ്ങിയവയിൽ പങ്കെടുക്കുന്നവരുടെ എണ്ണം കേന്ദ്രസർക്കാർ വർദ്ധിപ്പിച്ചെങ്കിലും സംസ്ഥാനത്ത് അത് ബാധകമാക്കില്ല. വിവാഹത്തിന് 50,മരണാനന്തര ചടങ്ങുകൾക്ക് 20 എന്ന നില തുടരും.

അടച്ചിടലിന് പകരം നിയന്ത്രണങ്ങൾ കർശനമാക്കി കൊവിഡിനൊപ്പം ജീവിക്കുന്ന തരത്തിലേക്ക് സർക്കാർ സമീപനം മാറണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ആൾക്കൂട്ടസമരങ്ങളിൽ നിന്ന് പിൻമാറണമെന്ന് മുഖ്യമന്ത്രി ആവർത്തിച്ചു. സമരങ്ങൾ നിറുത്തി വയ്ക്കണമെന്ന ആവശ്യം സ്വീകാര്യമെന്ന് പറഞ്ഞ കെ.പി.സി.സി വൈസ് പ്രസിഡന്റ് ഡോ.ശൂരനാട് രാജശേഖരൻ, മുഖ്യമന്ത്രിയും മന്ത്രിമാരും രണ്ടു മാസത്തേക്ക് ഉദ്ഘാടന പരിപാടികൾ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടു. അതേസമയം, കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ബി.ജെ.പി സമരങ്ങൾ തുടരുമെന്ന് ‌ജനറൽ സെക്രട്ടറി ജോർജ് കുര്യൻ വ്യക്തമാക്കി.

വി​വാ​ഹ​ത്തി​ന് 50​ ​പേ​രും​ ​സം​സ്കാര ച​ട​ങ്ങി​ന് 20​ ​പേ​രും​ ​മ​തി​ :മു​ഖ്യ​മ​ന്ത്രി

*​ലോ​ക്ക് ​ഡൗ​ണോ,​ ​അ​ടി​യ​ന്ത​രാ​വ​സ്ഥ​യോ​ ​ഉ​ദ്ദേ​ശി​ച്ചി​ട്ടി​ല്ല തി​രു​വ​ന​ന്ത​പു​രം​:​ ​കൊ​വി​ഡ്വ്യാ​പ​ന​ത്തി​ന്റെ​ ​പ​ശ്ചാ​ത്ത​ല​ത്തി​ൽ​ ,​വി​വാ​ഹ​ത്തി​ന് ​പ​ര​മാ​വ​ധി​ 50​ ​പേ​രും​ ​സം​സ്കാ​ര​ച്ച​ട​ങ്ങി​ന് 20​ ​പേ​രും​ ​പ​ങ്കെ​ടു​ക്കാ​മെ​ന്ന​ ​സ്ഥി​തി​ ​സം​സ്ഥാ​ന​ത്ത് ​തു​ട​രു​മെ​ന്ന് ​മു​ഖ്യ​മ​ന്ത്രി​ ​പി​ണ​റാ​യി​ ​വി​ജ​യ​ൻ​ ​വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ​ ​അ​റി​യി​ച്ചു. പൊ​തു​ച​ട​ങ്ങു​ക​ളി​ൽ​ ​പ​ങ്കെ​ടു​ക്കാ​വു​ന്ന​വ​രു​ടെ​ ​എ​ണ്ണം​ ​നി​ജ​പ്പെ​ടു​ത്തി​ ​വൈ​കാ​തെ​ ​ഉ​ത്ത​ര​വി​റ​ക്കും.​ 100​ ​പേ​രെ​ ​പ​ങ്കെ​ടു​പ്പി​ക്കാ​മെ​ന്ന് ​ദേ​ശീ​യ​ത​ല​ത്തി​ൽ​ ​നി​ശ്ച​യി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും​ ,​ഇ​വി​ടെ​ ​ഇ​പ്പോ​ഴ​ത്തെ​ ​നി​ല​ ​തു​ട​രാ​നാ​ണ് ​സ​ർ​വ്വ​ക​ക്ഷി​ ​യോ​ഗ​ത്തി​ലെ​ ​തീ​രു​മാ​നം.​വി​വാ​ഹ​ത്തി​ന് 50​ ​പേ​ർ​ ​വേ​ണോ​യെ​ന്ന് ​ചോ​ദി​ച്ച​വ​രു​മു​ണ്ട്. ഐ.​എം.​എ​ ​ആ​രോ​ഗ്യ​ ​അ​ടി​യ​ന്ത​രാ​വ​സ്ഥ​ ​ആ​വ​ശ്യ​പ്പെ​ട്ട​തി​നെ​പ്പ​റ്റി​ ​ചോ​ദി​ച്ച​പ്പോ​ൾ,​ ​ചി​ല​ ​ക​ടു​ത്ത​ ​നി​യ​ന്ത്ര​ണ​ങ്ങ​ളി​ലേ​ക്ക് ​നീ​ങ്ങ​ണ​മെ​ന്നും,​ ​ഐ.​എം.​എ​ ​ഉ​ദ്ദേ​ശി​ച്ച​തെ​ന്താ​ണെ​ന്ന് ​വ്യ​ക്ത​മാ​ക്ക​ട്ടെ​യെ​ന്നും​ ​മു​ഖ്യ​മ​ന്ത്രി​ ​പ​റ​ഞ്ഞു.​ ​ലോ​ക്ക് ​ഡൗ​ണോ​ ​അ​ടി​യ​ന്ത​രാ​വ​സ്ഥ​യോ​ ​ഉ​ദ്ദേ​ശി​ച്ചി​ട്ടി​ല്ല.

ആ​ശു​പ​ത്രി​ ​സൗ​ക​ര്യ​ങ്ങ​ൾ: ആ​ശ​ങ്ക​പ്പെ​ടേ​ണ്ട​തി​ല്ല ആ​ശു​പ​ത്രി​ക​ളി​ൽ​ ​ഐ.​സി.​യു,​ ​വെ​ന്റി​ലേ​റ്റ​റു​ക​ൾ,​ ​കി​ട​ക്ക​ക​ൾ​ ​എ​ന്നി​വ​ ​സം​ബ​ന്ധി​ച്ച് ​ആ​ശ​ങ്ക​പ്പെ​ടേ​ണ്ട​ ​അ​വ​സ്ഥ​ ​എ​ത്തി​യി​ട്ടി​ല്ലെ​ന്ന് ​മു​ഖ്യ​മ​ന്ത്രി​ ​പ​റ​ഞ്ഞു..​ ​ആ​വ​ശ്യ​ത്തി​ന് ​വെ​ന്റി​ലേ​റ്റ​ർ,​ ​ഐ.​സി.​യു​ ​സൗ​ക​ര്യ​ങ്ങ​ളൊ​രു​ക്കി​യി​ട്ടു​ണ്ട്.​ ​സി.​എ​ഫ്.​എ​ൽ.​ടി.​സി​ ​സൗ​ക​ര്യ​ങ്ങ​ളും​ ​കൂ​ടു​ത​ലാ​ണ്.​ ​ഇ​നി​യും​ ​രോ​ഗി​ക​ൾ​ ​വ​ന്നാ​ലും​ ​കി​ട​ത്താ​നു​ള്ള​ ​ഒ​ഴി​വു​ക​ളു​ണ്ട്.​ ​എ​ന്നാ​ൽ,​ ​രോ​ഗി​ക​ളു​ടെ​ ​എ​ണ്ണം​ ​പ്ര​തീ​ക്ഷി​ക്കാ​ത്ത​ ​ത​ര​ത്തി​ൽ​ ​വ​ല്ലാ​തെ​ ​കൂ​ടി​യാ​ൽ​ ​ന​മ്മു​ടെ​ ​ക​ണ​ക്കു​കൂ​ട്ട​ലി​ന​പ്പു​റ​ത്താ​കും.​ ​ആ​ ​ഘ​ട്ടം​ ​വ​രാ​തി​രി​ക്കാ​നാ​ണ് ​രോ​ഗ​വ്യാ​പ​നം​ ​ത​ട​യു​ന്ന​തി​ന് ​പ്രാ​ധാ​ന്യം​ ​ന​ൽ​കു​ന്ന​ത്.​ ​എ​ല്ലാ​വ​രും​ ​ഏ​ക​ ​മ​ന​സ്സോ​ടെ​ ​യോ​ജി​ച്ച് ​നി​ന്നാ​ൽ​ ​ഭ​യ​പ്പാ​ടി​ന്റെ​ ​ആ​വ​ശ്യ​മി​ല്ലെ​ന്നും​ ​മു​ഖ്യ​മ​ന്ത്രി​ ​പ​റ​ഞ്ഞു.