ന്യൂഡൽഹി പുതിയ ട്രെയിൻ ഇന്നു മുതൽ

Wednesday 30 September 2020 12:00 AM IST

തിരുവനന്തപുരം: തിരുവനന്തപുരം സെൻട്രലിൽ നിന്നു ന്യൂഡൽഹിയിലേക്കുള്ള പുതിയ സൂപ്പർ ഫാസ്റ്റ് സ്പെഷ്യൽ ട്രെയിൻ ഇന്നു മുതലും മടക്ക ട്രെയിൻ ഒക്ടോബർ മൂന്നു മുതലും സർവീസ് ആരംഭിക്കും.

രാവിലെ 11.15ന് സെൻട്രൽ സ്റ്റേഷനിൽ നിന്നു പുറപ്പെട്ട് മൂന്നാം ദിവസം ഉച്ചയ്ക്ക് 1.15ന് ന്യൂഡൽഹിയിലെത്തും. അവിടെ നിന്ന് രാവിലെ 11.35ന് പുറപ്പെട്ട് മൂന്നാം നാൾ വൈകിട്ട് 3.15ന് തിരുവനന്തപുരത്ത് എത്തും. പേട്ടയിൽ സ്റ്റോപ്പുണ്ടാകും.