പുതിയ തുമ്പി പ്ലാ​റ്റി​ലെ​സ്​​റ്റ​സ്​ കി​ര​ണി, തുമ്പി ഗവേഷകൻ സി.ജി.കിരണിനോടുള്ള ആദരവ്

Wednesday 30 September 2020 12:00 AM IST

തിരുവനന്തപുരം: നാല്പതാം വയസിൽ മരണത്തിലേക്ക് പറന്നു പോയ തുമ്പി ഗവേഷകൻ സി. ജി കിരണിന്റെ സ്‌മാരകമായി ഒരു തുമ്പി ഇനി പാറപ്പിറക്കും -കിരണി ചേരാച്ചിറകൻ എന്ന പേരിൽ. ശാസ്‌ത്ര നാമം പ്ലാ​റ്റി​ലെ​സ്​​റ്റ​സ്​ കി​ര​ണി.

ക​ണ്ണൂ​രി​ലെ ചെ​റു​കു​ന്ന്​-​ക​ണ്ണ​പു​രം ത​ണ്ണീ​ർ​ത്ത​ട​ങ്ങ​ളി​ൽ ക​ണ്ടെ​ത്തി​യ​ പുതിയ തരം തുമ്പിക്കാണ് കിരണിന്റെ പേരിട്ടത്.

'പൊന്മുടി നിഴൽ തുമ്പി' എന്ന പുതിയ ഇനം തുമ്പിയെ കണ്ടെത്തിയ കിരൺ മൂന്ന് വർഷം മുൻപാണ് അന്തരിച്ചത്. തിട്ടമംഗലം സ്വദേശിയായിരുന്ന സി. ജി. കിരൺ 'കേരളത്തിലെ തുമ്പികൾ ' എന്ന പുസ്തകവും രചിച്ചിട്ടുണ്ട്.

കിരണി ചേരാച്ചിറകൻ

കേ​ര​ള​ത്തി​ലെ 172 ഇ​നം തു​മ്പി​ക​ളു​ടെ കൂ​ട്ട​ത്തി​ലേ​ക്കാണ് കിരണി ചേരാച്ചിറകൻ എന്ന എത്തുന്നത്. കാ​ക്കി​ക​ല​ർ​ന്ന പ​ച്ച​നി​റ​മു​ള്ള തു​മ്പി​യു​ടെ മു​തു​കിലെ ക​റു​ത്ത ക​ല​ക​ളാ​ണ്​ പ്ര​ത്യേ​ക​ത. പ്ലാ​റ്റി​ലെ​സ്​​റ്റ​സ്​ ചേ​രാ​ച്ചി​റ​ക​ൻ വി​ഭാ​ഗ​ത്തി​ൽ ഇ​ന്ത്യ​യി​ൽ ത​ന്നെ ര​ണ്ടാ​മ​ത്തെ ഇ​ന​ത്തെ​യാ​ണ്​ ക​ണ്ടെ​ത്തി​യ​ത്. സു​വോ​ള​ജി​ക്ക​ൽ സ​ർ​വേ ഒാ​ഫ്​ ഇ​ന്ത്യ കൊ​ൽ​ക്ക​ത്ത കേ​ന്ദ്ര​ത്തി​ലെ ശാ​സ്​​ത്ര​ജ്ഞ​ ഡോ. ​കെ.​ജി.​എ​മി​ലി​യ​മ്മ, പു​നെ കേ​ന്ദ്ര​ത്തി​ലെ ശാ​സ്​​ത്ര​ജ്ഞ​ൻ ഡോ. ​മു​ഹ​മ്മ​ദ്​ ജാ​ഫ​ർ പാ​ലോ​ട്ട്, കോ​ഴി​​ക്കോ​ട്​ കേ​ന്ദ്ര​ത്തി​ലെ സി.ച​രേ​ഷ്​ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു പ​ഠ​നം. അ​ന്താ​രാ​ഷ്​​ട്ര ജേ​ണ​ലാ​യ ​ത്രെ​ട്ട​ൻ​ഡ്​​ ടാ​ക്​​സാ​യു​ടെ (Threatend Taxa) പു​തി​യ ല​ക്ക​ത്തി​ൽ​ ഇ​ത്​ പ്ര​സി​ദ്ധീ​ക​രി​ച്ചി​ട്ടു​ണ്ട്.