ഉപരാഷ്ട്രപതിക്ക് കൊവിഡ്
Wednesday 30 September 2020 12:00 AM IST
ന്യൂഡൽഹി: ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന് കൊവിഡ് സ്ഥിരീകരിച്ചു. ഇന്നലെ രാവിലെ നടത്തിയ പതിവ് പരിശോധനയിലാണ് സ്ഥിരീകരിച്ചതെന്ന് ഔദ്യോഗിക ട്വിറ്ററിൽ വ്യക്തമാക്കി. രോഗലക്ഷണമില്ല. മറ്റ് ആരോഗ്യപ്രശ്‌നങ്ങളുമില്ല. ഹോം ക്വാറന്റൈനിൽ പ്രവേശിച്ചിരിക്കുകയാണ്. ഭാര്യ ഉഷ നായിഡുവിന്റെ പരിശോധനാഫലം നെഗറ്റീവാണെങ്കിലും സ്വയം ഐസൊലേഷനിലായതായും ട്വീറ്റിൽ അറിയിച്ചു.