ഇന്നലെ 271 പേർക്ക് കൊവിഡ്
Wednesday 30 September 2020 12:51 AM IST
പത്തനംതിട്ട: ജില്ലയിൽ ഇന്നലെ 271 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 11 പേർ വിദേശ രാജ്യങ്ങളിൽ നിന്ന് വന്നവരും, 34 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വന്നവരുമാണ്., 226 പേർക്ക് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.
പുതിയ കണ്ടെയ്ൻമെന്റ് സോണുകൾ
കവിയൂർ ഗ്രാമപഞ്ചായത്തിലെ വാർഡ് എട്ട് (പുളിയിക്കാമല താഴ്ഭാഗവും, ചെറിയപോളയ്ക്കൽ ഭാഗവും), കല്ലൂപ്പാറ ഗ്രാമപഞ്ചായത്തിലെ വാർഡ് 12 എന്നീ സ്ഥലങ്ങളിൽ ഇന്ന് മുതൽ ഏഴു ദിവസത്തേക്ക്് കണ്ടെയ്ൻമെന്റ് സോൺ നിയന്ത്രണം ഏർപ്പെടുത്തി.
നിയന്ത്രണത്തിൽ നിന്ന് ഒഴിവാക്കി
കടമ്പനാട് ഗ്രാമപഞ്ചായത്തിലെ വാർഡ് ഒൻപത്, മല്ലപ്പുഴശേരി ഗ്രാമപഞ്ചായത്തിലെ വാർഡ് നാല് (ഫിഷറീസ് ഓഫീസ് മുതൽ കീത്തോട്ടത്തിൽപ്പടി വരെ), പ്രമാടം ഗ്രാമപഞ്ചായത്തിലെ വാർഡ് എട്ട് എന്നീ സ്ഥലങ്ങൾ 30 മുതൽ കണ്ടെയ്ൻമെന്റ് സോൺ നിയന്ത്രണത്തിൽ നിന്ന് ഒഴിവാക്കി