പാലാരിവട്ടത്ത് പൂജ നടത്തിയത് കരാറുകാർ: ജി. സുധാകരൻ
Wednesday 30 September 2020 12:56 AM IST
തിരുവനന്തപുരം: പാലാരിവട്ടം പാലം പൊളിക്കുന്നതിന് മുമ്പ് പൂജ നടത്തിയതിനെ ചൊല്ലി ചിലർ അനാവശ്യ വിവാദമുണ്ടാക്കുന്നുവെന്ന് മന്ത്രി ജി. സുധാകരൻ പറഞ്ഞു. ഒരു പ്രവൃത്തി കരാറുകാരേറ്റെടുത്താൽ ആ സൈറ്റ്, നിർമ്മാണം പൂർത്തീകരിക്കുന്നതുവരെ അവരുടേതാണ്. അവിടെ കരാറുകാർക്കും തൊഴിലാളികൾക്കും തങ്ങളുടെ വിശ്വാസമനുസരിച്ച് പൂജയോ മറ്റു മതാനുഷ്ഠാനങ്ങളോ നടത്തുന്നതിൽ സർക്കാരിനു പങ്കില്ലെന്ന് അദ്ദേഹം സമൂഹമാദ്ധ്യമത്തിലെ കുറിപ്പിൽ വ്യക്തമാക്കി. അന്ധമായ രാഷ്ട്രീയ വിരോധത്തിൽ ചിലർ വ്യാജ പ്രചാരണങ്ങൾ നടത്തുന്നത് പ്രതിഷേധാർഹമാണെന്നും അദ്ദേഹം പറഞ്ഞു.