വിവാദമായ ആ പ്രൊഫൈൽ ചിത്രത്തെക്കുറിച്ച് മോഹൻലാൽ സിനിമയുടെ സ്റ്റിൽ ഫോട്ടോഗ്രാഫർ ഷാലൂ പേയാടിന് ചില കാര്യങ്ങൾ പറയാനുണ്ട്...
Thursday 01 October 2020 10:17 AM IST
മോഹൻലാൽ ചിത്രമായ മരയ്ക്കാറിന്റെ സ്റ്റിൽ ഫോട്ടോഗ്രാഫർ ഷാലൂ പേയാട് ഫേസ്ബുക്ക് പ്രൊഫൈലിൽ ഒരു ചിത്രം പോസ്റ്റ് ചെയ്തു. ലെൻസിന് മുകളിൽ ഇരിക്കുന്ന പോസിലുളള ഒരു ചിത്രമായിരുന്നു അത്. തൊട്ടുപിന്നാലെ ഇതിനെ എതിർത്തും അനുകൂലിച്ചുമൊക്കെ നിരവധി പേരെത്തി.ഫോട്ടോഗ്രഫി പ്രേമികളുടെ ഗ്രൂപ്പുകളിൽ തർക്കവും പ്രതിഷേധവും വിമർശനവുമൊക്കെ കൊടുമ്പിരിക്കൊണ്ടു. തെറിവിളികളും വ്യക്തിയധിക്ഷേപവുമൊക്കെ ഫോട്ടോയ്ക്കു താഴെ കമന്റുകളായി നിറഞ്ഞു. ഇതിലൊന്നും ഒട്ടും പ്രകോപിതനാകാതെ കമന്റുകൾക്ക് പരിഹാസം നിറഞ്ഞ മറുപടി തന്നെ ഷാലു നൽകി. കാമറ ദൈവമല്ല ,ഫോട്ടോഗ്രാഫറിലാണ് ദൈവീകത എന്നായിരുന്നു അദ്ദേഹം പറഞ്ഞത്.