ധനലക്ഷ്‌മി ബാങ്ക്: മൂന്നംഗ സമിതിക്ക് ചുമതല

Friday 02 October 2020 3:38 AM IST

തൃശൂർ: പുതിയ മാനേജിംഗ് ഡയറക്‌ടർ ആൻഡ് സി.ഇ.ഒ നിയമിതനാകുന്നതുവരെ ചുമതലകൾ മൂന്നംഗ ഡയറക്‌ടർമാരുടെ സമിതി നിർവഹിക്കുമെന്ന് ധനലക്ഷ്‌മി ബാങ്ക് വ്യക്തമാക്കി. ഇതിന് റിസർവ് ബാങ്കിന്റെ അനുമതി ലഭിച്ചു.

എല്ലാ ശാഖകളും ഓഫീസുകളും തടസം കൂടാതെ പ്രവർത്തിക്കുമെന്നും എല്ലാ ബാങ്കിംഗ് സേവനങ്ങളും ഇടപാടുകാർക്ക് പതിവുപോലെ ലഭ്യമാണെന്നും ബാങ്ക് വ്യക്തമാക്കി. മാനേജിംഗ് ഡയറക്‌ടർ ആൻഡ് സി.ഇ.ഒയുമായ സുനിൽ ഗുർബക്‌സാനിയുടെ നിയമനത്തിന് കഴിഞ്ഞദിവസം ചേർന്ന 93-ാമത് വാർഷിക പൊതുയോഗത്തിൽ ഓഹരി ഉടമകൾ അനുമതി നൽകിയിരുന്നില്ല.

ജി. സുബ്രഹ്‌മണ്യ അയ്യർ (ചെയർമാൻ), ജി. രാജഗോപാലൻ നായർ, പി.കെ. വിജയകുമാർ എന്നിവരാണ് മൂന്നംഗ ഡയറക്‌ടർ സമിതിയിലുള്ളത്.