അറിയാതെ പന്തിൽ തുപ്പലുപുരട്ടി ഉത്തപ്പ

Friday 02 October 2020 1:47 AM IST

ദുബായ് : കഴിഞ്ഞ ദിവസം കൊൽക്കത്ത നൈറ്റ്റൈഡേഴ്സിനെതിരായ മത്സരത്തിൽ രാജസ്ഥാൻ താരം റോബിൻ ഉത്തപ്പ കൊവിഡ് പ്രോട്ടോക്കോൾ ലംഘിച്ച് പന്തിൽ അറിയാതെ തുപ്പൽ പുരട്ടി.മൂന്നാം ഒാവറിൽ സുനിൽ നരെയ്ൻ ഉയർത്തിയടിച്ച പന്തിൽ ക്യാച്ച് കൈവിട്ടശേഷം പന്തെടുത്താണ് ഉപ്പത്ത പതിവുപോലെ തുപ്പൽ പുരട്ടിയശേഷം ബൗളർക്ക് എറിഞ്ഞ് നൽകിയത്. ഈ വർഷം ജൂണിലാണ് ഐ.സി.സി തുപ്പൽ പ്രയോഗം നിരോധിച്ചത്. രണ്ട് വാണിംഗിന് ശേഷവും തെറ്റ് ആവർത്തിച്ചാൽ അഞ്ചു റൺസ് പിഴ വിധിക്കാൻ മാച്ച് റഫറിക്ക് അധികാരമുണ്ട്.