തുളസീദാസ് ശബരിമല വിമാനത്താവളം സ്പെഷ്യൽ ഓഫീസർ

Saturday 10 October 2020 12:53 AM IST

തിരുവനന്തപുരം: നിർദ്ദിഷ്ട ശബരിമല വിമാനത്താവളത്തിന്റെ സ്പെഷ്യൽ ഓഫീസറായി കണ്ണൂർ വിമാനത്താവളം എം.ഡി വി.തുളസീദാസിനെ നിയമിച്ചു. പ്രതിഫലമില്ലാതെയാണ് ചുമതല വഹിക്കുക. കണ്ണൂർ വിമാനത്താവളത്തിന്റെ ചുമതലയും അദ്ദേഹം വഹിക്കും.