ന്യൂനമർദ്ദം തീവ്രമായി , വടക്കൻ ജില്ലകളിൽ മഴ ശക്തമാവും
Monday 12 October 2020 1:15 AM IST
തിരുവനന്തപുരം:ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദം ശക്തിപ്രാപിച്ച് തീവ്രന്യൂനമർദമായി മാറിയതിനാൽ കേരളത്തിലെ മദ്ധ്യ,വടക്കൻ ജില്ലകളിൽ ഇന്നു മുതൽ മൂന്നു ദിവസം ശക്തമായ മഴയ്ക്ക് സാധ്യത.
ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്,കണ്ണൂർ,കാസർകോട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തെക്കൻ ജില്ലകളിലെ മലയോര മേഖലകളിൽ രാത്രി കാലങ്ങളിലും മഴ ലഭിക്കും.
ആന്ധ്രാ തീരത്തിന് സമീപത്താണ് തീവ്രന്യൂനമർദ്ദം സ്ഥിതി ചെയ്യുന്നത്.ഇത് അതിതീവ്ര ന്യൂനമർദമായി മാറാൻ സാധ്യതയുണ്ടെങ്കിലും ചുഴലിക്കാറ്റായി മാറില്ല.
തുലാവർഷം തുടങ്ങുന്നത് 20ന് ശേഷമാകും. അഞ്ചു ഡാമുകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വിവിധ ഡാമുകളിൽ യെല്ലോ (12), ഓറഞ്ച് (6), ബ്ളൂ (2) അലർട്ടുകൾ നിലവിലുണ്ട്.