സൂക്ഷമപരിശോധന
തിരുവനന്തപുരം: 2020 സെപ്തംബർ 30, ഒക്ടോബർ ഒന്ന്, രണ്ട് തീയതികളിലായി പ്രസിദ്ധീകരിച്ച ബികോം ആന്വൽ സ്കീം, ബികോം കംപ്യൂട്ടർ ആപ്ലിക്കേഷൻസ് 3 മെയിൻ സിസ്റ്റം, ബികോം എസ്.ഡി.ഇ അഞ്ച്, ആറ് സെമസ്റ്ററുകളുടെ പരീക്ഷാഫലത്തിന്റെ പുനർമൂല്യനിർണയത്തിനും സൂക്ഷമപരിശോധനയ്ക്കും വരുന്ന 23 വരെ അപേക്ഷിക്കാം.
2019 സെപ്തംബറിൽ നടത്തിയ എട്ടാം സെമസ്റ്റർ ഇന്റഗ്രേറ്റഡ് എൽ.എൽ.ബി പരീക്ഷയുടെ സൂക്ഷമപരിശോധനയ്ക്ക് ഹാജരാകാത്തവർ ഫോട്ടോ പതിച്ച ഐ.ഡി.കാർഡും ഹാൾടിക്കറ്റുമായി റി വാല്യുവേഷൻ സെക്ഷനിൽ ഇന്നും നാളെയുമായി ഹാജരാകണം.
പരീക്ഷാ ഫീസ്
ഒന്നാം സെമസ്റ്റർ എം.എഡ്ഡ് (2015 സ്കീം സപ്ലിമെന്ററി) ഡിഗ്രി പരീക്ഷയ്ക്ക് പിഴകൂടാതെ നാളെയും 150രൂപ പിഴയോടികൂടി 23 വരെയും അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
ക്ലാസുകൾ ആരംഭിക്കാം
കേരള സർവകലാശാലയുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള എയ്ഡഡ്, അൺഎയ്ഡഡ് കോളേജുകളിൽ സി.ബി.സി.എസ് സെമസ്റ്റർ 4, 6 പ്രോഗ്രാമുകളുടെ ക്ലാസുകൾ 21 മുതൽ കൊവിഡ് മാനദണ്ഡം പാലിച്ച് ആരംഭിക്കാം.
പരീക്ഷാ തീയതി
ബാച്ചിലർ ഓഫ് ഹോട്ടൽ മാനേജ്മെന്റ് ആന്റ് കാറ്ററിംഗ് ടെക്നോളജി കോഴ്സിന്റെ (ബി.എച്ച്.എം.സി.റ്റി) മൂന്നാം സെമസ്റ്റർ (ജൂൺ 2020) പ്രാക്ടിക്കൽ പരീക്ഷകൾ വരുന്ന 22,23,27,28 തീയതികളിലും ഒന്നാം സെമസ്റ്റർ പ്രാക്ടിക്കൽ പരീക്ഷകൾ നവംബർ 2 മുതൽ 6 വരെയും അതാത് കേന്ദ്രങ്ങളിൽ നടത്തും. വിശദവിവരം വെബ്സൈറ്റിൽ.
യൂണിവേഴ്സിറ്റി കോളേജ് ഓഫ് എൻജിനീയറിംഗ് കാര്യവട്ടത്തെ 2013 സ്കീമിലെ 2015, 2016, 2017 അഡ്മിഷൻ വിദ്യാർത്ഥികളുടെ മൂന്നാം സെമസ്റ്റർ ബി.ടെക്ക് സപ്ലിമെന്ററി ഏപ്രിൽ 2020 പരീക്ഷയുടെ നോട്ടിഫിക്കേഷൻ പ്രസിദ്ധീകരിച്ചു. വിദ്യാർത്ഥികൾക്ക് ഇന്നു മുതൽ ഓൺലൈൻ രജിസ്ട്രേഷൻ ചെയ്യാം. ഫൈൻ ഇല്ലാതെ വരുന്ന 22വരെയും, 150 രൂപ ഫൈനോടുകൂടി 28 വരെയും, 400 രൂപ സൂപ്പർ ഫൈനോടുകൂടി 31 വരെയും അപേക്ഷ സമർപ്പിക്കാം. വിശദവിവരം വെബ്സൈറ്റിൽ.
ബിരുദാനന്തരബിരുദ പ്രവേശനം
സർവകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള എല്ലാ ആർട്ട്സ് ആന്റ് സയൻസ് കോളേജുകളിലേയും യു.ഐ.റ്റി കളിലെയും ബിരുദാനന്തര ബിരുദ പ്രവേശനത്തിന് അപേക്ഷിക്കുന്നതിനുള്ള അവസാന തീയതി വരുന്ന 27ന് വൈകിട്ട് 5 വരെ നീട്ടി.