നീറ്റായി ഒരു നീറ്റ് പരീക്ഷ

Thursday 15 October 2020 12:20 AM IST

തി​രു​വ​ന​ന്ത​പു​രം​:​ ​കൊ​വി​ഡ് ​മൂ​ലം​ ​നീ​റ്റ് ​എ​ഴു​താ​ൻ​ ​ക​ഴി​യാ​ത്ത​വ​ർ​ക്കാ​യി​ ​വീ​ണ്ടും​ ​പ​രീ​ക്ഷ​ ​ന​ട​ത്തി​യ​ത് ​കു​ട്ടി​ക​ളു​ടെ​ ​അ​വ​കാ​ശ​സം​ര​ക്ഷ​ണ​ത്തി​ന്റെ​ ​മാ​തൃ​ക​യാ​യി.​ ​തി​ങ്ക​ളാ​ഴ്ച​ ​പ്ര​ഖ്യാ​പി​ച്ച​ ​പ​രീ​ക്ഷ​ ​ഇ​ന്ന​ലെ​ ​ന​ട​ത്തി​യ​പ്പോ​ൾ​ ​കേ​ര​ള​ത്തി​ൽ​ ​എ​ഴു​തി​യ​ത് 9​ ​പേ​ർ.​ ​ക​ഴി​ഞ്ഞ​ ​ദി​വ​സം​ ​വൈ​കി​ട്ട് ​വ​രെ​ ​നീ​റ്റി​ന്റെ​ ​പോ​ർ​ട്ട​ലി​ൽ​ ​ര​ജി​സ്റ്റ​ർ​ ​ചെ​യ്തി​രു​ന്ന​ത് ​മൂ​ന്നു​ ​പേ​രാ​യി​രു​ന്നു.​ ​അ​വ​ർ​ക്കാ​യി​ ​ആ​ല​പ്പു​ഴ​യി​ലും​ ​കോ​ട്ട​യ​ത്തും​ ​ക​ണ്ണൂ​രും​ ​സെ​ന്റ​റു​ക​ൾ​ ​ഒ​രു​ക്കി.​ ​ രാ​ത്രി​യോ​ടെ​ ​ആ​റ് ​പേ​ർ​ ​കൂ​ടി​ ​ര​ജി​സ്റ്റ​ർ​ ​ചെ​യ്ത​തോ​ടെ​ ​ തി​രു​വ​ന​ന്ത​പു​രം,​ ​എ​റ​ണാ​കു​ളം,​ ​മ​ല​പ്പു​റം,​ ​കാ​സ​ർ​കോ​ട് ​എ​ന്നി​വി​ട​ങ്ങ​ളി​ലും​ ​സെ​ന്റ​റു​ക​ളൊ​രു​ങ്ങി.​ ​ഡ​ൽ​ഹി​യി​ൽ​ ​നി​ന്ന് ​രാ​ത്രി​ ​വി​വ​രം​ ​കി​ട്ടി​യ​തോ​ടെ ​ജി​ല്ല​ക​ളി​ലെ​ ​കോ​-​ ​ഓ​ർ​ഡി​നേ​റ്റ​ർ​മാ​ർ​ ​ ​ത​യ്യാ​റെ​ടുത്തു.​ ​വി​മാ​ന​ ​മാ​ർ​ഗം​ ​ചോ​ദ്യ​ ​പേ​പ്പ​റു​ക​ളെ​ത്തി.​ ​ഇ​ന്ന​ലെ​ ​രാ​ത്രി​യോ​ടെ​ ​വി​മാ​ന​ത്തി​ൽ​ ​ഉ​ത്ത​ര​ക്ക​ട​ലാ​സു​ക​ൾ​ ​ഡ​ൽ​ഹി​ക്ക് ​കൊ​ണ്ടു​പോ​യി.​ ​പ​രീ​ക്ഷ​ ​എ​ളു​പ്പ​മാ​യി​രു​ന്നു​വെ​ന്ന് ​പരീക്ഷാർത്ഥി​കൾ ​പ​റ​ഞ്ഞു. ഫ​ലം​ ​നാ​ളെ​ ​പ്ര​സി​ദ്ധീ​ക​രി​ക്കും.