നീറ്റ് പരീക്ഷ: മികച്ച വിജയവുമായി ദർശന അക്കാഡമി

Sunday 18 October 2020 3:05 AM IST

കോട്ടയം: ഈവർഷത്തെ നീറ്റ് പരീക്ഷയിൽ ദർശന അക്കാഡമിയിലെ വിദ്യാർത്ഥികൾ കരസ്ഥമാക്കിയത് മികച്ച വിജയം. ദർശന അക്കാഡമിയിലെ വിദ്യാർത്ഥിയായ സെബിൻ ജോർജ് 720ൽ 700 മാർക്കുമായി അഖിലേന്ത്യാ തലത്തിൽ 96-ാം റാങ്കും സ്വന്തമാക്കി.

ദർശന അക്കാഡമിയിലെ 73 വിദ്യാർത്ഥികൾ 600ലധികം മാർക്ക് നേടി സർക്കാർ മെറിറ്റിൽ എം.ബി.ബി.എസ് സീറ്റും ഉറപ്പാക്കി. 550 മാർക്കിന് മുകളിൽ നേടിയ 247 വിദ്യാർത്ഥികൾ വിവിധ നീറ്റ് അനുബന്ധ കോഴ്സുകളിലേക്കും പ്രവേശനം ഉറപ്പാക്കിയിട്ടുണ്ട്. ബോർഡ് പരീക്ഷയിൽ മാർക്ക് കുറഞ്ഞ സാധാരണ വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ളവരിൽ നിന്നാണ് ദർശനയിലെ അദ്ധ്യാപകരുടെ മേൽനോട്ടത്തിൽ ഈ മികച്ച വിജയം നേടിയത്.

രാജസ്ഥാൻ ക്വാട്ടയിലെ എൻട്രൻസ് പരിശീലനരംഗത്തെ വിദഗ്ദ്ധ അദ്ധ്യാപകരും ദർശനയുടെ പ്രത്യേകതയാണ്. 2021ലെ നീറ്റ്/ജെ.ഇ.ഇ/കീം റിപ്പീറ്റേഴ്‌സ് ബാച്ചുകൾ ഒക്‌ടോബർ 21ന് ഓൺലൈനായി ആരംഭിക്കും. അത്യാധുനിക സ്റ്റുഡിയോയിൽ നിന്ന് പ്രത്യേക ആപ്പ് വഴിയാണ് ക്ളാസുകൾ. യോഗ്യരായവർക്ക് 100 ശതമാനം വരെ ഫീസ് അനുകൂല്യം ലഭിക്കുമെന്ന് ഡയറക്‌ടർ ഫാ. ജിനു മച്ചുകുഴി പറഞ്ഞു. ഫോൺ : 8547673001/2/3/4.