സംസ്ഥാനത്ത് ഇന്ന് 12 ഹോട്ട്സ്പോട്ടുകൾ കൂടി,​ എട്ടെണ്ണം ഒഴിവാക്കി,​ ആകെ 637 ഹോട്ട് സ്‌പോട്ടുകൾ

Sunday 18 October 2020 6:08 PM IST

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 12 പുതിയ ഹോട്ട് സ്‌പോട്ടുകൾ കൂടി. കോട്ടയം ജില്ലയിലെ കാണാക്കാരി (കണ്ടെയ്ന്‍മെന്റ് സോണ്‍ വാര്‍ഡ് 10, 11), വാകത്താനം (1), പായിപ്പാട് (3), പാലക്കാട് ജില്ലയിലെ തേന്‍കുറിശി (7), തൃത്താല (6), തിരുമിറ്റിക്കോട് (2), മലപ്പുറം ജില്ലയിലെ കരുവാരക്കുണ്ട് (2, 9), കുഴിമണ്ണ (സബ് വാര്‍ഡ് 10, 15, 17, 18), എറണാകുളം ജില്ലയിലെ മൂക്കന്നൂര്‍ (സബ് വാര്‍ഡ് 12), തൃശൂര്‍ ജില്ലയിലെ പുതുക്കാട് (2), ഇടുക്കി ജില്ലയിലെ രാജക്കാട് (1, 4, 5, 6, 10), വയനാട് ജില്ലയിലെ പടിഞ്ഞാറത്തറ (സബ് വാര്‍ഡ് 14) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍.

8 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ ആകെ 637 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.

അതേസമയം ഇന്ന് 7631 പേര്‍ക്കാണ് സംസ്ഥാനത്ത് കൊവിഡ്സ്ഥി രീകരിച്ചത്. മലപ്പുറം 1399, കോഴിക്കോട് 976, തൃശൂര്‍ 862, എറണാകുളം 730, തിരുവനന്തപുരം 685, കൊല്ലം 540, കോട്ടയം 514, കണ്ണൂര്‍ 462, ആലപ്പുഴ 385, പാലക്കാട് 342, കാസര്‍ഗോഡ് 251, പത്തനംതിട്ട 179, ഇടുക്കി 162, വയനാട് 144 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. 22 മരണങ്ങളും ഇന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.