കാസർകോട് സിവിൽ പൊലീസ് ഓഫിസറെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി

Monday 19 October 2020 7:29 AM IST

കാസർകോട്: സിവിൽ പൊലീസ് ഓഫിസറെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. നീലേശ്വരം വള്ളിക്കുന്ന് സ്വദേശി പ്രകാശനാണ് മരിച്ചത്. നീലേശ്വരം റയിൽവേ സ്റ്റേഷന് സമീപത്തെ ട്രാക്കിലാണ് മൃതദേഹം കണ്ടെത്തിയത്. പ്രകാശൻ മഞ്ചേശ്വരം പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനാണ്.