നടി ശാന്തി കൃഷ്ണയുടെ പിതാവ് അന്തരിച്ചു
Monday 19 October 2020 10:57 PM IST
ബംഗളുരു: നടി ശാന്തി കൃഷ്ണയുടെ പിതാവ് പി.ആർ കൃഷ്ണൻ അന്തരിച്ചു. 92 വയസായിരുന്നു. ഇന്നലെ രാവിലെ 8.45ന് ബംഗളുരുവിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വൃക്ക സംബന്ധമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. രണ്ടാഴ്ചയോളം ആശുപത്രിയിൽ അഡ്മിറ്റായി. ഇതിനിടെ കൊവിഡ് ബാധിച്ചു. രോഗലക്ഷണങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല. പിന്നീട് ആരോഗ്യനില വഷളാവുകയും മരണം സംഭവിക്കുകയുമായിരുന്നു. കൊവിഡ് പ്രോട്ടോക്കോൾ പ്രകാരമായിരിക്കും സംസ്കാരം. ഭാര്യ: കെ. ശാരദ. മറ്റു മക്കൾ: സുരേഷ് കൃഷ്ണ (സംവിധായകൻ), ശ്രീറാം, സതീഷ്. 'ഇനി എപ്പോഴാണ് അപ്പാ എനിക്കിങ്ങനെ ചെയ്യാൻ കഴിയുക. നിങ്ങളെ ഒരുപാട് മിസ് ചെയ്യുന്നു. നിങ്ങൾ പോയെന്ന് എനിക്ക് വിശ്വസിക്കാനാവുന്നില്ല. ആത്മാവിന് നിത്യശാന്തി നേരുന്നു" എന്നാണ് താരം ഇൻസ്റ്റഗ്രാമിൽ കുറിച്ചത്.