മോഡേണാവാൻ കെ.എസ്.ആർ.ടി.സി

Tuesday 20 October 2020 12:00 AM IST

തിരുവനന്തപുരം: ബസുകളിൽ യാത്രക്കാരുടെ പക്കലുള്ള സ്മാർട്ട് കാർഡുകളിൽ നിന്ന് തുക ഈടാക്കാൻ കഴിയുന്ന ആധുനിക ടിക്കറ്റ് മെഷീനുകളും യാത്ര നിരീക്ഷിക്കാനുള്ള ജി.പി.എസും സജ്ജമാക്കി കെ.എസ്.ആർ.ടി.സി നവീകരണത്തിന് ഒരുങ്ങുന്നു.

ഇതിനുപുറമേ, ശമ്പള വിതരണത്തിന് സർക്കാരിന്റെ ഓൺലൈൻ സംവിധാനമായ സ്പാർക്ക് പ്രയോജനപ്പെടുത്തും.

സിഡാക്കുമായി ചേർന്ന് വെഹിക്കിൾ ട്രാക്കിംഗ് സംവിധാനം ഏർപ്പെടുത്തും. ബസുകളുടെ വരവും പോക്കും ഓൺലൈനിൽ അറിയാം. യാത്രക്കാർക്ക് സ്മാർട്ട് ഫോണുകളിലൂടെയും സ്റ്റാൻഡുകളിലെ ഡിസ്‌പ്ലേ സ്‌ക്രീനിലൂടെയും ബസുകളുടെ യാത്രാവിവരം ലഭ്യമാക്കുമെന്ന് മന്ത്രി എ.കെ.ശശീന്ദ്രൻ അറിയിച്ചു.

നവീകരണത്തിന് സർക്കാർ 16.98 കോടി രൂപ അനുവദിച്ചതായി കെ.എസ്.ആർ.ടി.സി മേധാവി ബിജുപ്രഭാകർ പറഞ്ഞു. മാർച്ചിനു മുമ്പ് നവീകരണം പൂർത്തിയാക്കാനാണ് ശ്രമം.

കെ.എസ്. ആർ.ടി.സി വിതരണം ചെയ്യുന്ന സ്മാർട്ട് കാർഡ് ഉപയോഗിച്ച് ടിക്കറ്റ് തുക ഈടാക്കാൻ കഴിയുന്ന 5500 മെഷീനുകൾ ഉടൻ വാങ്ങും. ഓർഡിനറി സർവീസിലടക്കം ഉപയോഗിക്കാം. ഓൺലൈൻ റിസർവേഷൻ സംവിധാനവുമായി ബന്ധിപ്പിക്കുന്നതിനാൽ ഒഴിവുള്ള സീറ്റുകൾ അറിയാം.
ബസുകളുടെ യാത്രാവിവരം പുതുതായി തിരുവനന്തപുരം ആനയറ ടെർമിനലിൽ സ്ഥാപിച്ച സെൻട്രൽ കൺട്രോൾ റൂമിൽ ലഭിക്കും.

ഇന്ധനവും നിരീക്ഷിക്കും

ഇന്ത്യൻ ഓയിൽ കോർപറേഷനുമായി ചേർന്ന് ഇന്ധന നിരീക്ഷണ സംവിധാനം തയ്യാറാക്കി. ബസിന്റെ ടാങ്കിൽ ആർ.എഫ്.ഐ.ഡി റിംഗ് ഘടിപ്പിക്കും. നിറയ്ക്കുന്ന ഡീസൽ വിവരം കൺട്രോൾ റൂമിൽ കിട്ടും. ഉപഭോഗം നിയന്ത്രിച്ച് നഷ്ടം കുറയ്ക്കുകയാണ് ലക്ഷ്യം.

എല്ലാം ഒറ്റ കാർഡിൽ

സീസൺ ടിക്കറ്റ്, പാസുകൾ, കൺസക്‌ഷൻ ടിക്കറ്റുകൾ കാർഡ് രൂപത്തിൽ

 പത്തുരൂപ മുതലുള്ള കാർഡുകൾ കച്ചവട സ്ഥാപനങ്ങളിൽ ലഭ്യമാക്കും.

 ഓൺലൈൻ, കിയോസ്‌കുകൾ, ഷോപ്പുകൾ വഴി റീചാർജ് ചെയ്യാം

 ക‌ാർഡൊന്നിന് ചെലവാകുന്ന 40 രൂപ പരസ്യത്തിൽ നിന്നു കണ്ടെത്തും

 തുടക്കം പരീക്ഷണാടിസ്ഥാനത്തിൽ തലസ്ഥാന നഗരത്തിൽ

യാ​ത്ര​ക്കാ​ർ​ക്കാ​യി​ ​കെ.​എ​സ്.​ആ​ർ.​ടി.​സി സെ​ക്ര​ട്ടേ​റി​യ​റ്റ് ​ക​യ​റു​ന്നു

തി​രു​വ​ന​ന്ത​പു​രം​:​ ​ജീ​വ​ന​ക്കാ​രെ​ ​ആ​ക​ർ​ഷി​ക്കാ​ൻ​ ​സെ​ക്ര​ട്ടേ​റി​യ​റ്റി​ൽ​ ​കൗ​ണ്ട​ർ​ ​തു​റ​ക്കാ​ൻ​ ​കെ.​എ​സ്.​ആ​ർ.​ടി.​സി​ ​സ​ർ​ക്കാ​രി​നെ​ ​സ​മീ​പി​ച്ചു.​ ​ബ​സ് ​ഓ​ൺ​ ​ഡി​മാ​ൻ​ഡ് ​പ്ര​കാ​ര​മു​ള്ള​ ​സ​‌​ർ​വീ​സു​ക​ളി​ലേ​ക്ക് ​ജീ​വ​ന​ക്കാ​രെ​ ​ആ​ക​ർ​ഷി​ക്കാ​നും​ ​ബു​ക്കിം​ഗി​നു​മാ​ണ് ​കൗ​ണ്ട​ർ.​ ​ഇ​തി​നാ​യി​ ​ക​ന്റോ​ൺ​മെ​ന്റ് ​ഗേ​റ്റി​ന് ​സ​മീ​പം​ ​അ​നു​യോ​ജ്യ​മാ​യ​ ​സ്ഥ​ലം​ ​ല​ഭ്യ​മാ​ക്ക​ണ​മെ​ന്ന​ഭ്യ​ർ​ത്ഥി​ച്ച് ​കെ.​എ​സ്.​ആ​ർ.​ടി.​സി​ ​മേ​ധാ​വി​ ​ബി​ജു​ ​പ്ര​ഭാ​ക​ർ​ ​ഗ​താ​ഗ​ത​ ​സെ​ക്ര​ട്ട​റി​ ​കെ.​ആ​ർ.​ ​ജ്യോ​തി​ലാ​ലി​ന് ​ന​ൽ​കി​യ​ ​കു​റി​പ്പ് ​സ​ർ​ക്കാ​രി​ന്റെ​ ​പ​രി​ഗ​ണ​ന​യി​ലാ​ണ്.
ജീ​വ​ന​ക്കാ​രി​ൽ​ ​ചി​ല​ർ​ ​സ്വ​കാ​ര്യ​ബ​സു​ക​ൾ​ ​ന​ട​ത്തു​ന്ന​ ​നി​യ​മ​വി​രു​ദ്ധ​ ​സ​ർ​വീ​സു​ക​ളി​ലാ​ണ് ​സെ​ക്ര​ട്ടേ​റി​യ​റ്റി​ലെ​ത്തു​ന്ന​ത്.​ ​ഇ​ത്ത​രം​ ​ബ​സു​ക​ൾ​ക്കെ​തി​രെ​ ​മോ​ട്ടോ​ർ​ ​വാ​ഹ​ന​ ​വ​കു​പ്പ് ​ന​ട​പ​ടി​യെ​ടു​ത്ത​പ്പോ​ൾ​ ​അ​തി​ൽ​ ​വ​രു​ന്ന​ ​ജീ​വ​ന​ക്കാ​ർ​ ​ചീ​ഫ് ​സെ​ക്ര​ട്ട​റി​ക്ക് ​പ​രാ​തി​ ​ന​ൽ​കി​യി​രു​ന്നു.​ ​തു​ട​ർ​ന്ന് ​ചീ​ഫ് ​സെ​ക്ര​ട്ട​റി​ ​ഗ​താ​ഗ​ത​ ​സെ​ക്ര​ട്ട​റി​ക്കു​ ​ന​ൽ​കി​യ​ ​നി​ർ​ദ്ദേ​ശ​ ​പ്ര​കാ​രം​ ​പ​രി​ശോ​ധ​ന​ ​നി​റു​ത്തി​വ​ച്ചി​രി​ക്കു​ക​യാ​ണ്.​ ​ഈ​ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ​കെ.​എ​സ്.​ആ​ർ.​ട.​സി​യു​ടെ​ ​നീ​ക്കം.
കൗ​ണ്ട​ർ​ ​തു​റ​ന്നാ​ൽ​ ​സ്വ​കാ​ര്യ​ബ​സു​ക​ളി​ലെ​ ​യാ​ത്ര​ക്കാ​ർ​ ​കെ.​എ​സ്.​ആ​ർ.​ടി.​സി​യി​ലേ​ക്കെ​ത്തു​മെ​ന്നാ​ണ് ​ക​രു​തു​ന്ന​ത്.​ ​ജീ​വ​ന​ക്കാ​ർ​ ​തെ​റ്റി​ദ്ധ​രി​പ്പി​ച്ച​തു​കൊ​ണ്ടാ​ണ് ​സെ​ക്ര​ട്ടേ​റി​യ​റ്റി​ലേ​ക്ക് ​വ​രു​ന്ന​ ​വാ​ഹ​ന​ങ്ങ​ൾ​ ​പ​രി​ശോ​ധി​ക്ക​രു​തെ​ന്ന​ ​നി​ല​പാ​ട് ​ചീ​ഫ് ​സെ​ക്ര​ട്ട​റി​യെ​ടു​ക്കാ​ൻ​ ​കാ​ര​ണ​മെ​ന്നാ​ണ് ​ഗ​താ​ഗ​ത​ ​വ​കു​പ്പ് ​ഉ​ദ്യോ​ഗ​സ്ഥ​ർ​ ​പ​റ​യു​ന്ന​ത്.​ ​ഇ​പ്പോ​ൾ​ ​വാ​ഹ​ന​പ​രി​ശോ​ധ​ന​ ​ന​ട​ത്തു​ന്നി​ല്ല.​ ​കെ.​എ​സ്.​ആ​ർ.​ടി.​സി,​ ​പൊ​ലീ​സ്,​ ​മോ​ട്ടോ​ർ​ ​വാ​ഹ​ന​വ​കു​പ്പ് ​സം​യു​ക്ത​ ​സ്‌​ക്വാ​‌​ഡു​ക​ളേ​യും​ ​മ​ര​വി​പ്പി​ച്ചു.
നി​യ​മ​വി​രു​ദ്ധ​ ​സ​ർ​വീ​സു​ക​ളെ​ ​പ്രോ​ത്സാ​ഹി​പ്പി​ക്കു​ക​യോ​ ​ആ​ശ്ര​യി​ക്കു​ക​യോ​ ​ചെ​യ്യു​ന്ന​ ​ജീ​വ​ന​ക്കാ​രെ​ ​അ​തി​ൽ​ ​നി​ന്ന് ​പി​ന്തി​രി​പ്പി​ക്ക​ണ​മെ​ന്നും​ ​'​ബോ​ണ്ട്"​ ​സ​ർ​വീ​സു​ക​ൾ​ ​ല​ഭ്യ​മാ​ക്കാ​ൻ​ ​കെ.​എ​സ്.​ആ​ർ.​ടി.​സി​യെ​ ​സ​മീ​പി​ക്കാ​ൻ​ ​ബ​ന്ധ​പ്പെ​ട്ട​ ​സെ​ക്ര​ട്ട​റി​മാ​ർ​ക്കും​ ​വ​കു​പ്പ് ​മേ​ധാ​വി​ക​ൾ​ക്കും​ ​സ​ർ​ക്കു​ല​ർ​ ​ന​ൽ​ക​ണ​മെ​ന്നും​ ​ബി​ജു​ ​പ്ര​ഭാ​ക​ർ​ ​ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.​ ​സ്റ്റേ​ജ് ​കാ​ര്യേ​ജാ​യി​ ​ഓ​പ​റേ​റ്റ് ​ചെ​യ്യു​ന്ന​ ​കോ​ൺ​ട്രാ​ക്ട് ​ക​ര്യേ​ജ് ​സ​ർ​വീ​സു​ക​ൾ​ക്കെ​തി​ര​ ​നി​യ​മ​ന​ട​പ​ടി​ ​സ്വീ​ക​രി​ക്കാ​ൻ​ ​ട്രാ​ൻ​സ്പോ​ർ​ട്ട് ​ക​മ്മി​ഷ​ണ​ർ​ക്ക് ​നി​ർ​ദ്ദേ​ശം​ ​ന​ൽ​ക​ണ​മെ​ന്ന​താ​ണ് ​മ​റ്റൊ​രു​ ​ആ​വ​ശ്യം.
കെ.​എ​സ്.​ആ​ർ.​ടി.​സി​യു​ടെ​ ​വ​രു​മാ​നം​ ​വ​ർ​ദ്ധി​പ്പി​ക്കാ​ൻ​ ​ശ്ര​മം​ ​ന​ട​ക്കു​മ്പോ​ഴാ​ണ് ​ഭ​ര​ണ​സി​രാ​കേ​ന്ദ്ര​ത്തി​ൽ​ ​ത​ന്നെ​ ​അ​തി​നെ​തി​രാ​യ​ ​നീ​ക്കം​ ​ന​ട​ക്കു​ന്ന​ത്.