തിരു. എയർപോർട്ട്: കിട്ടാത്ത മുന്തിരി പുളിക്കുമെന്ന് ഹൈക്കോടതി, സർക്കാരിന്റെയുൾപ്പെടെ ഹർജികൾ തള്ളി

Tuesday 20 October 2020 12:03 AM IST

കൊച്ചി : തിരുവനന്തപുരം എയർപോർട്ട് 50 വർഷത്തേക്ക് അദാനി ഗ്രൂപ്പിനു പാട്ടത്തിനു നൽകാനുള്ള കേന്ദ്ര സർക്കാരിന്റെ തീരുമാനം ഹൈക്കോടതി ശരിവച്ചു. സംസ്ഥാന സർക്കാരടക്കം നൽകിയ എട്ട് ഹർജികൾ തള്ളിയാണ് ഡിവിഷൻ ബെഞ്ചിന്റെ വിധി.

കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ ഡെവലപ്പ്മെന്റ് കോർപ്പറേഷൻ, മുൻസ്പീക്കർ എം. വിജയകുമാർ തുടങ്ങിയവരുടെ ഹർജികളും ഇവയിലുൾപ്പെടുന്നു. ടെൻഡർ നടപടികളിൽ പങ്കെടുത്ത് വിജയിക്കാതെ വന്നപ്പോൾ കോടതിയെ സമീപിക്കുന്നത് അംഗീകരിക്കാനാവില്ല. കിട്ടാത്ത മുന്തിരി പുളിക്കുമെന്ന പഴഞ്ചൊല്ലിനുദാഹരണമാണിതെന്നും ഹൈക്കോടതി അഭിപ്രായപ്പെട്ടു. കഴിഞ്ഞ ഡിസംബറിൽ ഇതേ ഹർജികൾ ഹൈക്കോടതി തള്ളിയിരുന്നു. ഇതിനെതിരെ സർക്കാർ സുപ്രീംകോടതിയെ സമീപിച്ചപ്പോൾ ഹർജികൾ വീണ്ടും ഹൈക്കോടതിയിലേക്ക് മടക്കി. തുടർന്നാണ് ഡിവിഷൻ ബെഞ്ച് വീണ്ടും വാദം കേട്ടത്.

ഹൈക്കോടതി വിധിയിൽ നിന്ന്

 വിമാനത്താവളത്തിന്റെ നടത്തിപ്പ് സ്വകാര്യ മേഖലയ്ക്കു കൈമാറുന്നതിൽ പൊതുതാത്പര്യമില്ലെന്ന വാദം ശരിയല്ല. സ്വകാര്യ മേഖല വരുന്നതോടെ വികസനത്തിനു പണം ചെലവഴിക്കേണ്ടി വരില്ല. സുരക്ഷയടക്കമുള്ള കാര്യങ്ങളിൽ എയർപോർട്ട് അതോറിട്ടിക്ക് ശ്രദ്ധിക്കാനാവും

 എയർപോർട്ടിനു വേണ്ടി 27 ഏക്കർ ഏറ്റെടുത്തു നൽകിയെന്നതുകൊണ്ട് ടെൻഡറിലും തുടർന്നുള്ള നടപടികളിലും സർക്കാരിന് പ്രത്യേക പരിഗണന ആവശ്യപ്പെടാൻ കഴിയില്ല. പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കുന്നതിനാണ് നടത്തിപ്പു കൈമാറുന്നത്

 അദാനി ഗ്രൂപ്പിനെ മുന്നിൽ കണ്ടാണ് ടെൻഡർ വ്യവസ്ഥകൾ തയ്യാറാക്കിയതെന്ന വാദം നിലനിൽക്കില്ല. ആറ് എയർപോർട്ടുകളുടെ സ്വകാര്യവത്കരണത്തിനായി ഗ്ളോബൽ ടെൻഡറാണ് വിളിച്ചത്. പത്തു സ്ഥാപനങ്ങളിൽ നിന്നായി 36 ടെൻഡറുകൾ ലഭിച്ചു.

 എയർപോർട്ട് നടത്തിപ്പിൽ മുൻപരിചയം വേണമെന്ന വ്യവസ്ഥ ഒഴിവാക്കിയെന്നാണ് മറ്റൊരു ആരോപണം. ഇങ്ങനെ ചെയ്താൽ പരിചയമുള്ള കമ്പനികളുടെയിടയിൽ മാത്രമുള്ള ടെണ്ടറായി മാറുമായിരുന്നെന്ന എയർപോർട്ട് അതോറിട്ടിയുടെ വാദം ശരിവയ്ക്കുന്നു

 പൊതു - സ്വകാര്യ പങ്കാളിത്തത്തോടെയുള്ള പദ്ധതികളുടെ മാർഗരേഖകളിൽ കോടതിക്ക് ഇടപെടാനാവില്ല. നടപടിക്രമങ്ങൾ നിയമപരമല്ലേയെന്നു മാത്രമേ പരിശോധിക്കാനാവൂ. സർക്കാരിന്റെ നയതീരുമാനങ്ങളിൽ കോടതിക്ക് ഇടപെടാൻ കഴിയില്ല

 സ്വകാര്യവത്കരണത്തെത്തുടർന്ന് ജീവനക്കാർ ഉന്നയിക്കുന്ന ആശങ്കകൾക്കും അടിസ്ഥാനമില്ല. എയർപോർട്ട് അതോറിട്ടിയിൽ തന്നെ തുടരാൻ ആഗ്രഹിക്കുന്നവർക്ക് ആ ഓപ്ഷൻ തിരഞ്ഞെടുക്കാൻ അവസരമുണ്ട്

വി​മാ​ന​ത്താ​വ​ളം​:​ ​സ​ർ​ക്കാർ സു​പ്രീം​കോ​ട​തി​യി​ലേ​ക്ക്

തി​രു​വ​ന​ന്ത​പു​രം​:​ ​അ​ന്താ​രാ​ഷ്ട്ര​ ​വി​മാ​ന​ത്താ​വ​ള​ ​ന​ട​ത്തി​പ്പ് ​അ​ദാ​നി​ ​ഗ്രൂ​പ്പി​ന് ​കൈ​മാ​റി​യ​ത് ​അം​ഗീ​ക​രി​ച്ച​ ​ഹൈ​ക്കോ​ട​തി​ ​ഉ​ത്ത​ര​വി​നെ​തി​രെ​ ​സ​ർ​ക്കാ​ർ​ ​സു​പ്രീം​കോ​ട​തി​യി​ൽ​ ​അ​പ്പീ​ൽ​ ​ന​ൽ​കി​യേ​ക്കും.​ ​സ​ർ​ക്കാ​ർ​ ​ഭൂ​മി​യി​ൽ​ ​പ്ര​വ​ർ​ത്തി​ക്കു​ന്ന​ ​വി​മാ​ന​ത്താ​വ​ളം​ ​സ​ർ​ക്കാ​രി​ന്റേ​താ​ണെ​ന്നും​ ​സ​ർ​ക്കാ​രി​ന്റെ​ ​അ​നു​മ​തി​യി​ല്ലാ​തെ​ ​ഇ​വി​ടെ​ ​അ​ദാ​നി​ക്ക് ​വി​ക​സ​നം​ ​പ​റ്റി​ല്ലെ​ന്നു​മു​ള്ള​ ​വാ​ദ​മു​യ​ർ​ത്തി​യാ​വും​ ​അ​പ്പീ​ൽ​ ​ന​ൽ​കു​ക.

ലേ​ലം​ ​റ​ദ്ദാ​ക്കി​ ​വി​മാ​ന​ത്താ​വ​ള​ ​ന​ട​ത്തി​പ്പ് ​ചു​മ​ത​ല​ ​സ​ർ​ക്കാ​രി​ന്റെ​ ​ക​മ്പ​നി​യാ​യ​ ​ടി​യാ​ലി​ന് ​ന​ൽ​ക​ണം​ ​അ​ല്ലെ​ങ്കി​ൽ​ ​എ​യ​ർ​പോ​ർ​ട്ട് ​അ​തോ​റി​ട്ടി​യു​ടെ​ ​ന​ട​ത്തി​പ്പ് ​തു​ട​ര​ണം​ ​-​ ​ഇ​താ​ണ് ​സം​സ്ഥാ​ന​ ​സ​ർ​ക്കാ​രി​ന്റെ​ ​നി​ല​പാ​ട്. ഹൈ​ക്കോ​ട​തി​ ​വി​ധി​ ​നി​ർ​ഭാ​ഗ്യ​ക​ര​മാ​ണെ​ന്നും​ ​ഇ​നി​ ​നി​യ​മ​പോ​രാ​ട്ട​ത്തി​നൊ​പ്പം​ ​ജ​ന​കീ​യ​ ​പ്ര​ക്ഷോ​ഭ​വും​ ​ഉ​യ​രു​മെ​ന്നും​ ​മ​ന്ത്രി ​ ​ക​ട​കം​പ​ള്ളി​ ​സു​രേ​ന്ദ്ര​ൻ​ ​പ​റ​ഞ്ഞു. വി​മാ​ന​ത്താ​വ​ളം​ ​കൈ​മാ​​​റ്റ​ത്തി​നു​ള്ള​ ​ലേ​ല​ത്തി​ൽ​ ​പ​ങ്കെ​ടു​ത്ത​ ​ശേ​ഷം​ ​അ​തി​നെ​ ​ചോ​ദ്യം​ ​ചെ​യ്ത് ​കോ​ട​തി​യി​ൽ​ ​പോ​യ​ ​സ​ർ​ക്കാ​ർ​ ​തി​രി​ച്ച​ടി​ ​ഏ​റ്റു​വാ​ങ്ങി​യെ​ങ്കി​ലും​ ​സു​പ്രീം​കോ​ട​തി​യെ​ ​സ​മീ​പി​ച്ച് ​കൈ​മാ​​​റ്റ​ത്തി​ന് ​ഏ​തു​ ​വി​ധേ​ന​യും​ ​ത​ട​യി​ടാ​നാ​ണ് ​നീ​ക്കം.​ ​തു​ട​ർ​ന​ട​പ​ടി​ക​ളി​ൽ​ ​സ​ഹ​ക​രി​ക്കി​ല്ലെ​ന്ന് ​പ്ര​ധാ​ന​മ​ന്ത്രി​ക്ക് ​നേ​ര​ത്തേ​ ​അ​യ​ച്ച​ ​ക​ത്തി​ൽ​ ​മു​ഖ്യ​മ​ന്ത്രി​ ​സൂ​ചി​പ്പി​ച്ചി​രു​ന്നു.

നി​യ​മ​പോ​രാ​ട്ടം​ ​ഇ​തു​വ​രെ

​ ​സം​സ്ഥാ​ന​ ​സ​ർ​ക്കാ​ർ,​ ​കെ.​എ​സ്.​ഐ.​ഡി.​സി,​ ​മു​ൻ​ ​സ്പീ​ക്ക​ർ​ ​എം.​ ​വി​ജ​യ​കു​മാ​ർ,​ ​എ​യ​ർ​പോ​ർ​ട്ട് ​അ​തോ​റി​ട്ടി​ ​എം​പ്ളോ​യീ​സ് ​യൂ​ണി​യ​ൻ​ ​എ​ന്നി​വ​ർ​ ​ന​ൽ​കി​യ​ ​ഹ​ർ​ജി​ക​ൾ,​ ​കേ​ന്ദ്ര​-​സം​സ്ഥാ​ന​ ​സ​ർ​ക്കാ​രു​ക​ൾ​ ​ത​മ്മി​ലു​ള്ള​ ​ത​ർ​ക്കം​ ​ഇ​വി​ടെ​യ​ല്ല​ ​ചോ​ദ്യം​ ​ചെ​യ്യേ​ണ്ട​തെ​ന്നു​ ​വ്യ​ക്ത​മാ​ക്കി​ ​ക​ഴി​ഞ്ഞ​ ​ഡി​സം​ബ​റി​ൽ​ ​ഹൈ​ക്കോ​ട​തി​ ​ത​ള്ളി

​ ​ഇ​തി​നെ​തി​രാ​യ​ ​അ​പ്പീ​ലി​ൽ​ ​കേ​സി​ന്റെ​ ​മെ​രി​റ്റ് ​പ​രി​ഗ​ണി​ച്ച് ​ഹൈ​ക്കോ​ട​തി​ ​വാ​ദം​ ​കേ​ൾ​ക്ക​ണ​മെ​ന്ന് ​ഫെ​ബ്രു​വ​രി​യി​ൽ​ ​സു​പ്രീം​കോ​ട​തി​ ​ഉ​ത്ത​ര​വി​ട്ടു

​ ​സ്വ​കാ​ര്യ​വ​ത്ക​ര​ണം​ ​റ​ദ്ദാ​ക്ക​ണ​മെ​ന്ന​ ​സം​സ്ഥാ​ന​ ​സ​ർ​ക്കാ​രി​ന്റേ​തു​ൾ​പ്പെ​ടെ​ ​ഹ​ർ​ജി​ക​ൾ​ ​ഹൈ​ക്കോ​ട​തി​ ​വീ​ണ്ടും​ ​പ​രി​ഗ​ണി​ക്കാ​നി​രി​ക്കെ​യാ​ണ് ​അ​ദാ​നി​യു​മാ​യി​ ​പാ​ട്ട​ക്ക​രാ​റൊ​പ്പി​ട്ട​ത് ​ ​വി​മാ​ന​ത്താ​വ​ളം​ ​കൈ​മാ​റ്റം​ ​സ്റ്റേ​ ​ചെ​യ്യ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ​സ​ർ​ക്കാ​ർ​ ​ഹൈ​ക്കോ​ട​തി​യി​ൽ​ ​ഹ​ർ​ജി​ ​ന​ൽ​കി​യെ​ങ്കി​ലും​ ​സ്റ്റേ​ ​ല​ഭി​ച്ചി​ല്ല.​ ​വി​ശ​ദ​മാ​യ​ ​വാ​ദം​കേ​ട്ട​ ​ശേ​ഷ​മാ​ണ് ​ന​ട​ത്തി​പ്പ് ​അ​ദാ​നി​ക്ക് ​കൈ​മാ​റു​ന്ന​ത് ​ശ​രി​വ​ച്ചു​ള്ള​ ​ഉ​ത്ത​ര​വ്.