അഹമ്മദാബാദിലേക്കും സ്പെഷ്യൽ ‌ട്രെയിൻ

Tuesday 20 October 2020 12:56 AM IST

കോഴിക്കോട്: ഏഴു മാസത്തെ ഇടവേളയ്ക്ക് ശേഷം അഹമ്മദാബാദിലേക്കും ട്രെയിൻ ഓടിത്തുടങ്ങുന്നു. തിരുനെൽവേലി - ജാംനഗർ സ്പെഷ്യൽ ട്രെയിൻ നവംബർ 11 ന് ആരംഭിക്കും. ഇതിനായി റിസർവേഷൻ ആരംഭിച്ചു. ഈ സർവീസ് കൊങ്കൺ പാത വഴിയാണെന്നിരിക്കെ, സംസ്ഥാനത്തെ മുഴുവൻ ജില്ലകാർക്കും ഗുണം ലഭിക്കും.

ജാംനഗറിൽ നിന്ന് വെള്ളി, ശനി ദിവസങ്ങളിലാണ് സർവീസ്. ആദ്യ ട്രെയിൻ നവംബർ ആറിന് രാത്രി 9 മണിക്ക് പുറപ്പെടും. തിരിച്ച് തിരുനെൽവേലിയിൽ നിന്ന് തിങ്കൾ, ചൊവ്വ ദിവസങ്ങളിലായിരിക്കും ട്രെയിൻ. രാവിലെ 7.45ന് പുറപ്പെടുന്ന ട്രെയിൻ ബുധൻ, വ്യാഴം ദിവസങ്ങളിൽ രാവിലെ 5.15 ന് ജാംനഗറിൽ എത്തും.

സംസ്ഥാനത്ത് പാറശാല, തിരുവനന്തപുരം, കൊല്ലം, കായംകുളം, ആലപ്പുഴ, എറണാകുളം ജംഗ്ഷൻ, ആലുവ, തൃശൂർ, ഷൊർണൂർ, കോഴിക്കോട്, കണ്ണൂർ, കാസർകോട് സ്റ്റേഷനുകളിലും മംഗലാപുരം, കാർവാർ, മഡ്ഗോവ, പനവേൽ, വാസൈ റോഡ്, സൂററ്റ്, ബറോഡ, അഹമ്മദാബാദ്, രാജ് കോട്, ഹാപ്പ എന്നീ പ്രധാന സ്റ്റേഷനുകളിലും സ്റ്റോപ്പുണ്ടാവും.