ഹൈക്കോടതി വിധിസ്വാഗതാർഹം: ബി.ജെ.പി

Tuesday 20 October 2020 1:05 AM IST

തിരുവനന്തപുരം: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവള നടത്തിപ്പുമായി ബന്ധപ്പെട്ട ഹൈക്കോടതി വിധി ജനവികാരം പ്രതിഫലിപ്പിക്കുന്നതാണെന്ന് ബി.ജെ.പി ജില്ലാ പ്രസിഡന്റ് വി.വി. രാജേഷ് പറഞ്ഞു. വിമാനത്താവളത്തിന്റെ വികസനം തിരുവനന്തപുരത്തിന്റെ മാത്രമല്ല ,കേരളത്തിന്റെയാകെ സമ്പദ്ഘടനയുടെ വളർച്ചയ്ക്ക് മുതൽക്കൂട്ടാണ്. തിരുവനന്തപുരത്തെ മുഴുവൻ സമൂഹത്തിന്റെയും പിന്തുണ കേന്ദ്രസർക്കാരിന്റെയും ബിജെപിയുടേയും നിലപാടുകൾക്ക് ലഭിച്ചു.വിമാനത്താവള വികസനം അട്ടിമറിക്കാൻ സി.പി.എമ്മും കോൺഗ്രസ്സും സ്വീകരിച്ച വികസന വിരുദ്ധ നിലപാട് വരുന്ന തദ്ദേശ തിരഞ്ഞെടുപ്പിലും നിയമസഭാ തിരഞ്ഞെടുപ്പിലും ജനകീയ ചർച്ചയ്ക്ക് വിധേയമാകും. ഈ വൈകിയ വേളയിലെങ്കിലും വികസന വിരുദ്ധ നിലപാടുകൾ തിരുത്താൻ ഭരണപക്ഷവും പ്രതിപക്ഷവും തയ്യാറാകണമെന്നും രാജേഷ് ആവശ്യപ്പെട്ടു.