'വാസന്തി' യെ ചൊല്ലി തർക്കം

Thursday 22 October 2020 12:43 AM IST

തിരുവനന്തപുരം: ഈ വർഷത്തെ മികച്ച ചിത്രത്തിനുള്ള സംസ്ഥാന ചലച്ചിത്ര അവാർഡ് നേടിയ 'വാസന്തി'യുടെ കഥ തമിഴിലെ പ്രമുഖ എഴുത്തുകാരൻ ഇന്ദിര പാർത്ഥ സാരഥിയുടെ പോർവൈ പോത്തിയ ഉടൽകൾ എന്ന നാടകത്തിൽ നിന്നും മോഷ്ടിച്ചതാണെന്ന് ആരോപണം. മുതിർന്ന മാദ്ധ്യമപ്രവർത്തകനും എഴുത്തുകാരനുമായ പി.കെ.ശ്രീനിവാസനാണ് ഫേസ്ബുക്ക് കുറിപ്പിലൂടെ ആരോപണം ഉന്നയിച്ചത്. എന്നാൽ ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്ന് ചിത്രത്തിന്റെ സംവിധായകരിലൊരാളായ സജാസ് റഹ്മാനും നിർമ്മാതാവും നടനുമായ സിജു വിൽസണും പ്രതികരിച്ചു. സിനിമ കാണുമ്പോൾ ആരോപണം ഉന്നയിക്കുന്നവരുടെ അഭിപ്രായം മാറുമെന്നാണ് ഇവർ പറയുന്നത്.