എറണാകുളം മെഡിക്കൽ കോളേജ് സംഭവം: കൂടുതൽ വെളിപ്പെടുത്തലുകൾ, പുതിയ പരാതികൾ, സൂപ്രണ്ടിന്റെ റിപ്പോർട്ട് തള്ളി

Thursday 22 October 2020 12:00 AM IST

കൊ​ച്ചി​:​ ​എ​റ​ണാ​കു​ളം​ ​മെ​ഡി​ക്ക​ൽ​ ​കോ​ളേ​ജ് ​ആ​ശു​പ​ത്രി​യി​ലെ​ ​ആ​നാ​സ്ഥ​ക​ൾ​ ​ചൂ​ണ്ടി​ക്കാ​ട്ടി​യ​ ​ഡോ.​ ​ന​ജ്മ​ ​കൂ​ടു​ത​ൽ​ ​വെ​ളി​പ്പെ​ടു​ത്ത​ലു​ക​ളു​മാ​യി​ ​വ​ന്ന​തി​നു​പി​ന്നാ​ലെ​ ​പു​തി​യ​ ​പ​രാ​തി​ക​ളു​മാ​യി​ ​രോ​ഗി​ക​ളു​ടെ​ ​ബ​ന്ധു​ക്ക​ൾ​ ​രം​ഗ​ത്തെ​ത്തി.​ ​അ​തി​നി​ടെ,​​​ ​ആ​ശു​പ​ത്രി​ക്ക് ​വീ​ഴ്ച​ ​സം​ഭ​വി​ച്ചി​ട്ടി​ല്ലെ​ന്ന​ ​ആ​ശു​പ​ത്രി​ ​സൂ​പ്ര​ണ്ടി​ന്റെ​ ​റി​പ്പോ​ർ​ട്ട് ​മെ​ഡി​ക്ക​ൽ​ ​വി​ദ്യാ​ഭ്യാ​സ​ ​ഡ​യ​റ​ക്ട​ർ​ ​ത​ള്ളി.​ ​രോ​ഗി​ക​ളു​ടെ​ ​മ​ര​ണം​ ​വീ​ഴ്ച​ ​മൂ​ല​മ​ല്ലെ​ന്നാ​ണ് ​റി​പ്പോ​ർ​ട്ടി​ലു​ള്ള​ത്.​ ​പ്ര​ത്യേ​ക​ ​സം​ഘ​ത്തെ​ ​നി​യ​മി​ച്ച് ​അ​ന്വേ​ഷ​ണം​ ​ന​ട​ത്താ​ൻ​ ​ഡ​യ​റ​ക്ട​ർ​ ​ആ​വ​ശ്യ​പ്പെ​ട്ടു.​ ​സൂ​പ്ര​ണ്ട് ​ഡോ.​ ​പീ​റ്റ​ർ​ ​വാ​ഴ​യി​ൽ,​ ​കൊ​വി​ഡ് ​നോ​ഡ​ൽ​ ​ഓ​ഫീ​സ​ർ​ ​ഡോ.​ ​ഫ​ത്താ​ഹു​ദ്ദീ​ൻ,​ ​പ്രി​ൻ​സി​പ്പ​ൽ​ ​വി.​ ​സ​തീ​ഷ് ​എ​ന്നി​വ​ർ​ക്ക് ​ഓ​ൺ​ലൈ​നി​ൽ​ ​യോ​ഗം​ ​ചേ​ർ​ന്നാ​ണ് ​ഡ​യ​റ​ക്ട​ർ​ ​നി​ർ​ദ്ദേ​ശ​ങ്ങ​ൾ​ ​ന​ൽ​കി​യ​ത്. മി​ക​ച്ച​ ​കൊ​വി​ഡ് ​ചി​കി​ത്സ​ ​ല​ഭി​ക്കാ​ൻ​ ​പ​ണം​ ​ന​ൽ​ക​ണ​മെ​ന്ന് ​രോ​ഗി​ ​സ​ഹോ​ദ​ര​ന​യ​ച്ച​ ​ശ​ബ്ദ​സ​ന്ദേ​ശ​വും​ ​പു​റ​ത്തു​വ​ന്നു.​ ​ ആ​ശു​പ​ത്രി​യി​ൽ​ ​ മ​രി​ച്ച​ ​ആ​ലു​വ​ ​എ​ട​ത്ത​ല​ ​സ്വ​ദേ​ശി​ ​ബൈ​ഹ​ക്കി​യു​ടേ​താ​ണ് ​സ​ന്ദേ​ശം.​ ​മ​ര​ണ​ത്തെ​പ്പ​റ്റി​ ​അ​ന്വേ​ഷ​ണം​ ​ആ​വ​ശ്യ​പ്പെ​ട്ട് ​സ​ഹോ​ദ​ര​ൻ​ ​ഗ​സ്‌​നാ​ഫ​ർ​ ​ക​ള​മ​ശേ​രി​ ​പൊ​ലീ​സി​ൽ​ ​ഇ​ന്ന​ലെ​ ​പ​രാ​തി​ ​ന​ൽ​കി.​ ​കൂ​ടു​ത​ൽ​ ​സം​ഭ​വ​ങ്ങ​ൾ​ ​ഡോ.​ ​ന​ജ്മ​ ​വെ​ളി​പ്പെ​ടു​ത്തി​യ​തോ​ടെ​ ​പ്ര​തി​രോ​ധ​ത്തി​ലാ​യി​രി​ക്കു​ക​യാ​ണ് ​അ​ധി​കൃ​ത​ർ.​ ​ആ​ലു​വ​ ​മ​ന​യ്‌​ക്ക​പ്പ​ടി​ ​സ്വ​ദേ​ശി​ ​ജ​മീ​ല​യു​ടെ​ ​ബ​ന്ധു​ക്ക​ൾ​ ​ഇ​ന്ന് ​ക​ള​മ​ശേ​രി​ ​പൊ​ലീ​സി​ൽ​ ​പ​രാ​തി​ ​ന​ൽ​കും.​ ​പ​രാ​തി​ക​ളി​ൽ​ ​പ്രാ​ഥ​മി​ക​ ​അ​ന്വേ​ഷ​ണം​ ​ആ​രം​ഭി​ച്ച​താ​യി​ ​പൊ​ലീ​സ് ​അ​റി​യി​ച്ചു.​ ​പ​രാ​തി​ ​ല​ഭി​ച്ച​ ​കേ​സു​ക​ളി​ലെ​ ​രോ​ഗി​ക​ൾ​ ​മ​രി​ച്ച​ ​ദി​വ​സ​ങ്ങ​ളി​ൽ​ ​ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന​ ​ ജീ​വ​ന​ക്കാ​രു​ടെ​ ​പ​ട്ടി​ക​ ​ന​ൽ​കാ​ൻ​ ​പൊ​ലീ​സ് ​ആ​വ​ശ്യ​പ്പെ​ട്ടു.​ ​അ​വ​രി​ൽ​ ​നി​ന്ന് മൊ​ഴി​യെ​ടു​ക്കു​മെ​ന്ന് ​ക​ള​മ​ശേ​രി​ ​സി.​ഐ​ ​പ​റ​ഞ്ഞു. മി​ക​ച്ച​ ​ചി​കി​ത്സ​ ​ല​ഭി​ക്കാ​ൻ​ ​മെ​ഡി​ക്ക​ൽ​ ​കോ​ളേ​ജി​ൽ​ 40,000​ ​രൂ​പ​ ​ന​ൽ​ക​ണ​മെ​ന്നാ​ണ് ​ബൈ​ഹ​ക്കി​ ​സ​ഹോ​ദ​ര​ന് ​വാ​ട്സാ​പ്പ് ​സ​ന്ദേ​ശം​ ​അ​യ​ച്ച​ത്.​ ​അ​ടി​യ​ന്ത​ര​മാ​യി​ ​പ​ണം​ ​ന​ൽ​ക​ണ​മെ​ന്നും​ ​പ​റ​ഞ്ഞി​രു​ന്നു.​ ​ബൈ​ഹ​ക്കി​യെ​ ​മെ​ഡി​ക്ക​ൽ​ ​കോ​ളേ​ജി​ൽ​ ​നി​ന്ന് ​മാ​റ്റാ​ൻ​ ​ശ്ര​മി​ച്ചെ​ങ്കി​ലും​ ​ക​ഴി​ഞ്ഞി​ല്ലെ​ന്നും​ ​ബ​ന്ധു​ക്ക​ൾ​ ​പ​റ​ഞ്ഞു.ആ​ശു​പ​ത്രി​യി​ൽ​ ​ചി​കി​ത്സ​ ​കി​ട്ടു​ന്നി​ല്ലെ​ന്ന് ​മ​രി​ക്കു​ന്ന​തി​നു​ ​മു​മ്പ് ​ജ​മീ​ല​ ​ഫോ​ണി​ൽ​ ​പ​റ​ഞ്ഞി​രു​ന്ന​താ​യി​ ​മ​ക​ൾ​ ​ഹ​യ​റു​ന്നീ​സ​ ​പ​റ​ഞ്ഞു.​ ​ചൂ​ടു​വെ​ള്ളം​ ​പോ​ലും​ ​കി​ട്ടി​യി​രു​ന്നി​ല്ല.​ ​സം​സാ​രി​ക്കു​മ്പോ​ൾ​ ​ശ്വാ​സ​മെ​ടു​ക്കാ​ൻ​ ​വി​ഷ​മി​ക്കു​ന്ന​ത് കണ്ടു.​ ​അ​ടു​ത്ത് ​ന​ഴ്സോ​ ​ഡോ​ക്ട​റോ​ ​ഉ​ണ്ടെ​ന്ന് ​തോ​ന്നി​യി​ല്ല.​ ​ആ​ശു​പ​ത്രി​യി​ലെ​ ​അ​നാ​സ്ഥ​മൂ​ല​മാ​ണ് ​ജ​മീ​ല​ ​മ​രി​ച്ച​തെ​ന്നും​ ​ഹ​യ​റു​ന്നീ​സ​ ​പ​റ​ഞ്ഞു. സ്വ​കാ​ര്യ​ ​ആ​ശു​പ​ത്രി​യി​ലേ​ക്ക് ​മാ​റ്റാ​ൻ​ ​ശ്ര​മി​ച്ചെ​ങ്കി​ലും​ ​വ​ൻ​ചെ​ല​വ് ​ഉ​ണ്ടെ​ന്ന് ​പ​റ​ഞ്ഞ​തി​നാ​ൽ​ ​വേ​ണ്ടെ​ന്നു​ ​വ​യ്ക്കു​ക​യാ​യി​രു​ന്നു. ആ​രോ​പ​ണം​ ​ ആ​വ​ർ​ത്തി​ച്ച് ​ഡോ.​ ​ന​ജ്മ ഫോ​ർ​ട്ടു​കൊ​ച്ചി​ ​സ്വ​ദേ​ശി​ ​ഹാ​രി​സ് ​മ​രി​ച്ച​ത് ​വെ​ന്റി​ലേ​റ്റ​റി​ന്റെ​ ​ട്യൂ​ബ് ​മാ​റി​യാ​ണെ​ന്ന് ​വെ​ളി​പ്പെ​ടു​ത്തി​യ​ ​ഡോ.​ ​ന​ജ്മ​ ​മ​റ്റു​ ​ര​ണ്ടു​ ​രോ​ഗി​ക​ൾ​ ​കൂ​ടി​ ​ഓ​ക്സി​ജ​ൻ​ ​ല​ഭി​ക്കാ​തെ​ ​മ​രി​ച്ച​താ​യി​ ​പ​റ​ഞ്ഞു.​ ​ശ്വാ​സ​മെ​ടു​ക്കാ​ൻ​ ​ജ​മീ​ല​ ​വി​ഷ​മി​ക്കു​ന്ന​ത് ​ക​ണ്ടു​ ​ചെ​ന്ന​പ്പോ​ൾ​ ​വെ​ന്റി​ലേ​റ്റ​ർ​ ​പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ടാ​യി​രു​ന്നി​ല്ല. മ​റ്റൊ​രു​ ​ രോ​ഗി​യു​ടെ​ ​വെ​ന്റി​ലേ​റ്റ​ർ​ ​ട്യൂ​ബും​ ​മാ​റി​ക്കി​ട​ന്നി​രു​ന്നു.​ ചൂ​ണ്ടി​ക്കാ​ട്ടി​യ​പ്പോ​ൾ​ ​ന​ഴ്സാ​ണ് ​പു​നഃ​സ്ഥാ​പി​ച്ച​ത്.​ ​രോ​ഗി​ ​ആ ​രോ​ഗ്യ​വാ​നാ​യ​തി​നാ​ൽ​ ​പ്ര​ശ്‌ന​മു​ണ്ടാ​യി​ല്ല.​ ​താ​ൻ​ ​ഐ.​സി.​യു​വി​ൽ​ ​ഡ്യൂ​ട്ടി​ ​ചെ​യ്ത​ത് ​ഡ്യൂ​ട്ടി​ ​ചാ​ർ​ട്ടി​ലു​ണ്ട്.​ ​ന​ഴ്സിം​ഗ് ​ഓ​ഫീ​സ​റു​ടെ​ ​വെ​ളി​പ്പെ​ടു​ത്ത​ൽ​ ​ശ​രി​യാ​ണെ​ന്നും​ ​ന​ജ്മ​ ​ആ​വ​ർ​ത്തി​ച്ചു.​ ​​ ​വീ​ഴ്ച​ക​ൾ​ ​മേ​ല​ധി​കാ​രി​ക​ളെ​ ​അ​റി​യി​ച്ചെ​ങ്കി​ലും​ ​ന​ട​പ​ടി​ ​സ്വീ​ക​രി​ച്ചി​ല്ലെ​ന്നും​ ​ന​ജ്മ​ ​പ​റ​ഞ്ഞു.